Thursday, February 21st, 2019

കൊട്ടക്കാമ്പൂരില്‍ ജോയ്‌സ് ജോര്‍ജ് ഭൂമി കയ്യേറിയിട്ടില്ല: മന്ത്രി ചന്ദ്രശേഖരന്‍

എന്നാല്‍ ജോയ്‌സ് ജോര്‍ജ് ഭൂമി കയ്യേറിയില്ലെന്ന മന്ത്രിയുടെ പരാമര്‍ശം പ്രതിപക്ഷ ബഹളത്തിനിടയാക്കി.

Published On:Apr 4, 2018 | 11:00 am

തിരു: കൊട്ടക്കാമ്പൂര്‍ ഭൂമി കയ്യേറ്റ വിഷയത്തില്‍ ജോയ്‌സ് ജോര്‍ജ് എം.പിയെ ന്യായീകരിച്ച് വീണ്ടും സര്‍ക്കാര്‍. കൊട്ടക്കാമ്പൂരില്‍ ജോയ്‌സ് ജോര്‍ജ് എം.പി ഭൂമി കയ്യേറിയിട്ടില്ലെന്ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ നിയമസഭയില്‍ അറിയിച്ചു. സര്‍ക്കാര്‍ ഭൂമി കയ്യേറ്റവും അതിനെതിരായ നടപടികളെയും കുറിച്ചുള്ള പ്രതിപക്ഷത്തിന്റെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു മന്ത്രി.
എന്നാല്‍ ജോയ്‌സ് ജോര്‍ജ് ഭൂമി കയ്യേറിയില്ലെന്ന മന്ത്രിയുടെ പരാമര്‍ശം പ്രതിപക്ഷ ബഹളത്തിനിടയാക്കി. ഭൂമി കയ്യേറ്റവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന വിഷയമാണ്. ആ സാഹചര്യത്തില്‍ ജോയ്‌സ് ജോര്‍ജിനെ നിയമസഭയില്‍ റവന്യൂമന്ത്രി തന്നെ ന്യായീകരിക്കുന്നതെങ്ങനെ എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചോദിച്ചു. എം.പി എന്ന നിലയില്‍ അദ്ദേഹം ഭൂമി കയ്യേറിയിട്ടില്ല എന്നാണ് താന്‍ ഉദ്ദേശിച്ചതെന്ന് മന്ത്രി വിശദീകരിച്ചു. പരമ്പരാഗതമായി കൈമാറി വന്ന ഭൂമിയാണ് ജോയ്‌സിന്റെയും കുടുംബത്തിന്റെയും കൈവശമുള്ളത്. കയ്യേറ്റക്കാര്‍ക്ക് കൂട്ടു നില്‍ക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് റവന്യൂ മന്ത്രി വ്യക്തമാക്കി. കയ്യേറ്റം ഒഴിപ്പിക്കുന്നതിന് മുന്‍കയ്യെടുത്ത ഒരു ഉദ്യോഗസ്ഥനെയും ശിക്ഷിക്കുന്ന സാഹചര്യം ഉണ്ടായിട്ടില്ലെന്നും റവന്യു മന്ത്രി വിശദീകരിച്ചു. എന്നാല്‍ ജോയ്‌സ് ജോര്‍ജനെതിരെ പ്രതിപക്ഷം ദുരാരോപണം ഉന്നയിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആരോപിച്ചു.

 

 

LIVE NEWS - ONLINE

  • 1
    7 hours ago

    പാക്കിസ്ഥാനുമായി നദീജലം പങ്കുവെക്കുന്നത് ഇന്ത്യ നിര്‍ത്തുന്നു

  • 2
    9 hours ago

    പെരിയ ഇരട്ടക്കൊലപാതകം; അന്വേഷണം ക്രൈംബ്രാഞ്ചിന്

  • 3
    11 hours ago

    പെരിയ ഇരട്ടക്കൊല; എംഎല്‍എക്ക് പങ്കെന്ന് ചെന്നിത്തല

  • 4
    14 hours ago

    സര്‍വകലാശാല കലാപശാലയാകരുത്

  • 5
    15 hours ago

    കുഞ്ഞനന്തന്റെ പരോള്‍; രമയുടെ ഹരജി മാറ്റി

  • 6
    16 hours ago

    ശബരിമല; ഇനി ചര്‍ച്ചക്കില്ല: സുകുമാരന്‍ നായര്‍

  • 7
    16 hours ago

    പെരിയ ഇരട്ടക്കൊല

  • 8
    16 hours ago

    സിബിഐ അന്വേഷണത്തിന്റെ ആവശ്യമില്ല: കോടിയേരി

  • 9
    16 hours ago

    സി.ബി.ഐ അന്വേഷണം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തും: മന്ത്രി ചന്ദ്രശേഖരന്‍