Thursday, June 20th, 2019

സജി ചെറിയാനെയും രാജു എബ്രഹാമിനെയും ചര്‍ച്ചയില്‍ നിന്ന് ഒഴിവാക്കി

സിപിഎമ്മില്‍ നിന്ന് 10 പേരും സ്വതന്ത്രനായ നിലമ്പൂര്‍ എംഎല്‍എ പി.വി അന്‍വറുമാണ് ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചത്.

Published On:Aug 30, 2018 | 11:27 am

തിരു: പ്രളയവും തുടര്‍നടപടികളും ചര്‍ച്ചചെയ്യാന്‍ വിളിച്ചുകൂട്ടിയ പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ പ്രളയം ഏറ്റവും കൂടുതല്‍ ബാധിച്ച രണ്ട് സ്ഥലങ്ങളിലെ എംഎല്‍എമാരെ ചര്‍ച്ചയില്‍ നിന്ന് ഒഴിവാക്കി. ചെങ്ങന്നൂര്‍ എംഎല്‍എ സജി ചെറിയാനേയും റാന്നി എംഎല്‍എ രാജു ഏബ്രഹാമിനേയുമാണ് ചര്‍ച്ചയില്‍ നിന്ന് ഒഴിവാക്കിയത്.
പ്രളയബാധിത പ്രദേശങ്ങളിലെ ജനപ്രതിനിധികള്‍ക്കാണ് പ്രത്യേക സമ്മേളനത്തില്‍ സംസാരിക്കാന്‍ അനുവദംലഭിച്ചത്. താരതമ്യേന പ്രളയ ദുരിതം രൂക്ഷമായി ബാധിക്കാത്ത കായംകുളം എംഎല്‍എ പ്രതിഭ ഹരിക്ക് വരെ സംസാരിക്കാന്‍ അനുമതി നല്‍കിയപ്പോഴാണ് പ്രളയക്കെടുതി ഏറ്റവുമധികം ബാധിച്ച ചെങ്ങന്നൂരിന്റെയും റാന്നിയുടേയും എംഎല്‍എമാരെ ഒഴിവാക്കിയത്.
രക്ഷാപ്രവര്‍ത്തനവേളയില്‍ പരസ്യമായി വിമര്‍ശിച്ചവരാണ് സജി ചെറിയാനും രാജു ഏബ്രഹാമും. സിപിഎമ്മില്‍ നിന്ന് 11 പേര്‍ക്കായി 98 മിനിറ്റാണ് സംസാരിക്കാന്‍ സമയം അനുവദിച്ചിരിക്കുന്നത്. സൈന്യം യഥാസമയം എത്തിയില്ലെങ്കില്‍ 10,000 പേരെങ്കിലും മരിക്കുമെന്ന സജി ചെറിയാന്റെ പരസ്യമായ അഭ്യര്‍ഥന രക്ഷാപ്രവര്‍ത്തനവേളയില്‍ ഏറെ ചര്‍ച്ചയായിരുന്നു. കൃത്യമായ മുന്നറിയിപ്പ് നല്‍കാതെ ഡാമുകള്‍ തുറന്നതാണ് കാര്യങ്ങള്‍ വഷളാക്കിയതെന്ന് രാജു ഏബ്രഹാം പരസ്യമായി പറയുകയുണ്ടായി.
ആറന്മുള എം.എല്‍.എ വീണ ജോര്‍ജാണ് സിപിഎമ്മില്‍ നിന്ന് ചര്‍ച്ചതുടങ്ങിവെച്ചത്. സിപിഎമ്മില്‍ നിന്ന് 10 പേരും സ്വതന്ത്രനായ നിലമ്പൂര്‍ എംഎല്‍എ പി.വി അന്‍വറുമാണ് ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചത്.

 

LIVE NEWS - ONLINE

  • 1
    5 hours ago

    തൃശൂരില്‍ കള്ളനോട്ടുമായി സഹോദരങ്ങള്‍ അറസ്റ്റില്‍

  • 2
    7 hours ago

    തമിഴ്‌നാടിന് കുടിവെള്ളം ട്രെയിന്‍മാര്‍ഗം എത്തിച്ചുനല്‍കാമെന്ന് കേരളം

  • 3
    8 hours ago

    ഹിമാചല്‍പ്രദേശിലെ കുളുവില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 15 പേര്‍ മരിച്ചു

  • 4
    10 hours ago

    സാജന്‍ സിപിഎം കുടിപ്പകയുടെ ഇര: കെ സുരേന്ദ്രന്‍

  • 5
    11 hours ago

    കല്ലട ബസിലെ പീഡനശ്രമം; ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കും: മന്ത്രി ശശീന്ദ്രന്‍

  • 6
    12 hours ago

    പ്രവാസി വ്യവസായിയുടെ ആത്മഹത്യ; ആന്തൂര്‍ നഗരസഭ ഉദ്യോഗസ്ഥരെ മന്ത്രി വിളിപ്പിച്ചു

  • 7
    14 hours ago

    മുത്തലാഖ് നിര്‍ത്തലാക്കണം: രാഷ്ട്രപതി

  • 8
    14 hours ago

    പ്രവാസികള്‍ക്കും കുടുംബങ്ങള്‍ക്കും വിമാന നിരക്കില്‍ ഉളവ് നല്‍കും: മുഖ്യമന്ത്രി

  • 9
    14 hours ago

    ഫോണ്‍ സ്വിച്ച് ഓഫ്; ബിനോയ് ഒളിവിലെന്ന് സൂചന