Wednesday, November 14th, 2018

കരിഞ്ചോലയിലെ തടയണ നിര്‍മിച്ചതിനെ കുറിച്ച് അന്വേഷിക്കും: മുഖ്യമന്ത്രി

കരിഞ്ചോലയില്‍ ഉരുള്‍പൊട്ടലുണ്ടായ ഉടന്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തി

Published On:Jun 18, 2018 | 1:44 pm

തിരു: ഉരുള്‍പൊട്ടലുണ്ടായ കരിഞ്ചോലയില്‍ തടയണ നിര്‍മിച്ചതിനെ കുറിച്ച് വിദഗ്ധ സമിതി അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തടയണകള്‍ ഉരുള്‍പെട്ടലിന് കാരണമായിട്ടുണ്ടെങ്കില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കരിഞ്ചോലയില്‍ ഉരുള്‍പൊട്ടലുണ്ടായ ഉടന്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിയെന്നും അദ്ദേഹം പറഞ്ഞു. രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിന് മന്ത്രിമാര്‍ കോഴിക്കോട്ട് ക്യാമ്പ് ചെയ്തുവെന്നും പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയ നോട്ടീസിന് മറുപടിയായി മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.
കാലവര്‍ഷക്കെടുതിയും ഉരുള്‍പൊട്ടലുണ്ടായ സ്ഥലത്ത് ദുരന്തനിവാരണസേന എത്താന്‍ വൈകിയതും ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പാറക്കല്‍ അബ്ദുള്ളയാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചിരുന്നു.

 

LIVE NEWS - ONLINE

  • 1
    4 hours ago

    ലോകത്തെ ഭീകരാക്രമണങ്ങളുടെ ഉറവിടം ഒരൊറ്റ സ്ഥലമാണെന്ന് പ്രധാനമന്ത്രി

  • 2
    5 hours ago

    വാര്‍ത്താ വിനിമയ ഉപഗ്രഹം ജി സാറ്റ്-29 വിക്ഷേപിച്ചു

  • 3
    7 hours ago

    ചിലര്‍ കലക്ക വെള്ളത്തില്‍ മീന്‍ പിടിക്കാന്‍ ശ്രമിക്കുന്നു: ഹൈക്കോടതി

  • 4
    11 hours ago

    മോഹന്‍ലാലും മഞ്ജു വാര്യരും; പൃഥ്വിരാജ് എടുത്ത ഫോട്ടോ വൈറല്‍

  • 5
    11 hours ago

    റൂണിയും ബൂട്ടഴിക്കുന്നു

  • 6
    11 hours ago

    ബന്ധു നിയമനത്തിന് മന്ത്രി ജലീല്‍ നേരിട്ടിടപെട്ടു: യൂത്ത് ലീഗ്

  • 7
    11 hours ago

    സൗന്ദര്യയുടെ കഴുത്തില്‍ വിശാഖന്‍ താലിചാര്‍ത്തും

  • 8
    13 hours ago

    പാലക്കാട് ഭാര്യയുടെ വെട്ടേറ്റ് ഭര്‍ത്താവ് മരിച്ചു

  • 9
    13 hours ago

    ശബരിമല വിധി സ്റ്റേ ചെയ്യില്ല: സുപ്രീം കോടതി