പുതിയതെരു നിത്യാനന്ദസ്‌കൂളില്‍ അക്രമം

Published:January 2, 2017

nithyananda-school-kannur-attack-full

 

 

 

 

 

കണ്ണൂര്‍: സ്‌കൂളിന് നേരെ അക്രമം. പുതിയതെരു നിത്യാനന്ദ ഇംഗ്ലീഷ് മീഡിയം സ്‌കൂളിന് നേരെയാണ് ഇന്നു പുലര്‍ച്ചെ അക്രമം അരങ്ങേറിയത്. 25 ഓളം ജനല്‍ ഗ്ലാസുകള്‍ അടിച്ചു തകര്‍ത്തു. സ്‌കൂളിന്റെ പ്രവേശന കവാടത്തിന്റെ പടുകൂറ്റന്‍ ഗ്ലാസ് തകര്‍ത്തിട്ടു്ണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ ആര്‍ എസ്എസിന്റെ പ്രഥാമിക ക്യാമ്പ് ഈ സ്‌കൂളില്‍ നടന്നിരുന്നു. സ്‌കൂളിലെ വാട്ടര്‍ പൈപ്പ് കണക്ഷന്‍, ഗ്രൗണ്ടിലെ അലങ്കാരങ്ങള്‍ എന്നിവയും നശിപ്പിച്ചിട്ടുണ്ട്. സ്‌കൂള്‍ മാനേജര്‍ പോലീസില്‍ പരാതി നല്‍കി.

DISTRICT NEWS
MORE NEWS

© Copyright 2013 Sudinam. All rights reserved.