Sunday, February 17th, 2019

നിസാന്‍ കിക്സ് ജനുവരിയില്‍ വിപണിയിലെത്തും

നിസാന്റെ പുതിയ സബ് കോംപാക്ട് എസ്.യു.വിയാണ് കിക്സ്

Published On:Dec 1, 2018 | 1:43 pm

നിസാന്റെ പുതിയ സബ് കോംപാക്ട് എസ്.യു.വിയായ ‘കിക്സ്’ 2019 ജനുവരിയില്‍ വിപണിയിലെത്തും. ഇന്ത്യയില്‍ കിക്സിന്റെ ടെസ്റ്റിങ് പുരോഗമിക്കുകയാണ്. ഫൈവ് സീറ്റര്‍ മോഡലിന്റെ പെട്രോള്‍, ഡീസല്‍ പതിപ്പുകള്‍ ഇന്ത്യയിലെത്തും. വിമോഷന്‍ ഗ്രില്ലാണ് കിക്സില്‍. പിന്നോട്ട് വലിഞ്ഞുനില്‍ക്കുന്ന വലിയ ഹെഡ്ലാമ്പുകളും എല്‍.ഇ.ഡി. ഡേടൈം റണ്ണിങ് ലൈറ്റുകളും, വലിയ ടെയ്ല്‍ലാമ്പുകള്‍, ഉയര്‍ത്തിയ വിന്‍ഡ്ഷീല്‍ഡ്, ബൂട്ടിന് വിലങ്ങനെയുള്ള കട്ടിയേറിയ ക്രോം ലൈനിങ്ങ്, ഷാര്‍ക്ക് ഫിന്‍ ആന്റീന, സ്‌കിഡ് പ്ലേറ്റ് എന്നിവ മോഡലിന്റെ സവിശേഷതകളാണ്.
1.5 ലിറ്റര്‍ പെട്രോള്‍, ഡീസല്‍ എന്‍ജിനുകളിലായിരിക്കും കിക്‌സ് ലഭിക്കുക. പെട്രോള്‍ എന്‍ജിന് 104 bhp കരുത്തും 142 Nmtorqum. 108 bhp കരുത്തും 240 Nmtorqum ഡീസല്‍ എന്‍ജിന്‍ ഉത്പാദിപ്പിക്കും. പെട്രോള്‍ മോഡലില്‍ അഞ്ച് സ്പീഡും ഡീസലില്‍ ആറ് സ്പീഡും മാനുവല്‍ ഗിയര്‍ബോക്സും ഒരുക്കും. 9.5 മുതല്‍ 14.5 ലക്ഷം രൂപ വരെ മോഡലിന് വില പ്രതീക്ഷിക്കാം. നിസാന്റെ ഡയനാമിക് സോണിക് പ്ലസ് ഡിസൈന്‍ ശൈലിയാണ് കിക്സും തുടരുന്നത്. ഗ്രാഫേന്‍ ബോഡി ഘടന ഇടിയുടെ ആഘാതം മുഴുവന്‍ ഉള്‍ക്കൊള്ളും. അതിനാല്‍ അകത്തിരിക്കുന്ന യാത്രക്കാര്‍ സുരക്ഷിതരായിരിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

LIVE NEWS - ONLINE

  • 1
    6 hours ago

    പയ്യന്നൂര്‍ വെള്ളൂരില്‍ വാഹനാപകടം: രണ്ടു പേര്‍ മരിച്ചു

  • 2
    9 hours ago

    പുല്‍വാമ ഭീകരാക്രമണം: വ്യാജ ചിത്രങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് സി.ആര്‍.പി.എഫ്

  • 3
    14 hours ago

    ഭീകരാക്രമണത്തിന് മസൂദ് അസര്‍ നിര്‍ദേശം നല്‍കിയത് പാക് സൈനിക ആശുപത്രിയില്‍നിന്ന്

  • 4
    16 hours ago

    നാലുവയസ്സുകാരിയെ കൊലപ്പെടുത്തിയ സംഭവം: ഭിക്ഷാടകസംഘത്തിലെ രണ്ടുപേര്‍ അറസ്റ്റില്‍

  • 5
    17 hours ago

    വസന്തകുമാറിന്റെ കുടുംബത്തെ ഇന്ന് മന്ത്രി ബാലന്‍ സന്ദര്‍ശിക്കും

  • 6
    1 day ago

    പുല്‍വാമ ആക്രമണം: തെളിവുണ്ടെങ്കില്‍ ഹാജരാക്കണമെന്ന് പാക് വിദേശകാര്യ മന്ത്രി

  • 7
    1 day ago

    സ്ഫോടകവസ്തു നിര്‍വീര്യമാക്കുന്നതിനിടെ ജമ്മു കശ്മീരില്‍ സൈനികന്‍ കൊല്ലപ്പെട്ടു

  • 8
    1 day ago

    വസന്ത്കുമാറിന്റെ മൃതദേഹം ജന്മനാട്ടിലേക്ക് കൊണ്ടു പോയി

  • 9
    2 days ago

    കൊട്ടിയൂര്‍ പീഡനം; വൈദികന് 20വര്‍ഷം കഠിന തടവും മൂന്നു ലക്ഷം പിഴയും