Wednesday, September 26th, 2018

പുത്തന്‍ ഫീച്ചറുകളുമായി 2018 നിസാന്‍ മൈക്ര, മൈക്ര ആക്ടിവ് ഹാച്ച്ബാക്കുകള്‍

നിലവിലെ മോഡലിനെക്കാള്‍ കൂടുതല്‍ സുഖസൗകര്യങ്ങളും സുരക്ഷാ ഫീച്ചറുകളും മൈക്ര, മൈക്ര ആക്ടിവ് മോഡലുകള്‍ അവകാശപ്പെടും

Published On:Aug 9, 2018 | 1:17 pm

പുത്തന്‍ ഫീച്ചറുകളുമായി 2018 നിസാന്‍ മൈക്ര, മൈക്ര ആക്ടിവ് ഹാച്ച്ബാക്കുകള്‍ ഇന്ത്യയില്‍ പുറത്തിറങ്ങി. 6.19 ലക്ഷം മുതല്‍ 7.90 ലക്ഷം രൂപ വരെയാണ് 2018 മൈക്രയുടെ വില. 5.03 ലക്ഷം മുതല്‍ 5.98 ലക്ഷം രൂപ വരെയാണ് 2018 മൈക്ര ആക്ടിവിന് വിപണിയില്‍ വില. നിലവിലെ മോഡലിനെക്കാള്‍ കൂടുതല്‍ സുഖസൗകര്യങ്ങളും സുരക്ഷാ ഫീച്ചറുകളും മൈക്ര, മൈക്ര ആക്ടിവ് മോഡലുകള്‍ അവകാശപ്പെടും.
പുതിയ മൈക്ര നിരയില്‍ ഇരട്ട എയര്‍ബാഗുകള്‍ സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറാണ്. സ്പീഡ് സെന്‍സിംഗ് ഡോര്‍ ലോക്ക്, ഡ്രൈവര്‍ സീറ്റ്ബെല്‍റ്റ് റിമൈന്‍ഡര്‍ എന്നിവയും മൈക്രയ്ക്ക് ലഭിച്ച പുതുഫീച്ചറുകളില്‍പ്പെടും. പുതിയ 6.2 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനമാണ് 2018 മൈക്രയിലെ മറ്റൊരു പ്രധാന സവിശേഷത. നാവിഗേഷന് വേണ്ടിയുള്ള മിറര്‍ലിങ്ക് കണക്ടിവിറ്റി ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനത്തില്‍ ലഭ്യമാണ്. റിവേഴ്സ് പാര്‍ക്കിംഗ് സെന്‍സറുകള്‍, റിവേഴ്സ് പാര്‍ക്കിംഗ് ക്യാമറ തുടങ്ങിയ ഫീച്ചറുകളും കാറിലുണ്ട്.
പുതിയ മൈക്ര ആക്ടിവിലും ഇരട്ട എയര്‍ബാഗുകളെ സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറായാണ് നിസാന്‍ നല്‍കുന്നത്. റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകളും 6.2 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനവും പുതിയ മൈക്ര ആക്ടിവിലെ വിശേഷങ്ങളാണ്. മിററുകളില്‍ ഇടംപിടിച്ച ടേണ്‍ ഇന്‍ഡിക്കേറ്ററുകളും സ്പോയിലറും 2018 മൈക്ര ഹാച്ച്ബാക്കിന് ആകര്‍ഷകമാക്കും. ഓട്ടോ ഹെഡ്ലാമ്പുകള്‍, റെയിന്‍ സെന്‍സിംഗ് വൈപ്പറുകള്‍, ഓട്ടോ ക്ലൈമറ്റ് കണ്‍ട്രോള്‍, സ്റ്റീയറിംഗിലുള്ള കണ്‍ട്രോള്‍ ബട്ടണുകള്‍ എന്നിങ്ങനെ നീളും നിസാന്‍ മൈക്ര ഹാച്ച്ബാക്കുകളുടെ മറ്റു സവിശേഷതകള്‍.
1.2 ലിറ്റര്‍ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളാണ് മൈക്രയിലുള്ളത്. 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിന് 76 bhp കരുത്തും 104 Nm torque ഉം സൃഷ്ടിക്കാനാവും. 63 bhp കരുത്തും 160 Nm torque മാണ് 1.5 ലിറ്റര്‍ ഡീസല്‍ പതിപ്പ് ഉത്പാദിപ്പിക്കുക. അഞ്ചു സ്പീഡ് മാനുവല്‍, സിവിടി ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ മൈക്രയില്‍ ലഭ്യമാണ്. മൈക്ര ആക്ടിവിന്റെ കാര്യമെടുത്താല്‍ 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് ഹാച്ച്ബാക്കിലുള്ളത്. എഞ്ചിന് 67 bhp കരുത്തും 104 Nm torque ഉം പരമാവധി സൃഷ്ടിക്കും. അഞ്ചു സ്പീഡാണ് മാനുവല്‍ ഗിയര്‍ബോക്സ്.

LIVE NEWS - ONLINE

  • 1
    53 mins ago

    തന്റെ ഉള്ളിലെ സൈനികനും നാവിക പരിശീലനവും പൊരുതാന്‍ സഹായിച്ചതെന്ന് അഭിലാഷ് ടോമി

  • 2
    1 hour ago

    സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യത

  • 3
    4 hours ago

    ആധാര്‍ ഭരണഘടനാ വിരുദ്ധം: ജസ്റ്റിസ് ചന്ദ്രചൂഡ്

  • 4
    7 hours ago

    ക്രിമിനലുകള്‍ സ്ഥാനാര്‍ത്ഥികളാകരുതെന്ന നിര്‍ദേശം സ്വാഗതാര്‍ഹം

  • 5
    8 hours ago

    ഉപേന്ദ്രന്‍ വധക്കേസ്: വിധി പറയുന്നത് വീണ്ടും മാറ്റി

  • 6
    8 hours ago

    ചാണപ്പാറ ദേവി ക്ഷേത്രത്തില്‍ കവര്‍ച്ച

  • 7
    8 hours ago

    പുതിയ ഡിസ്റ്റിലറി അനുവദിച്ചതില്‍ അഴിമതി: ചെന്നിത്തല

  • 8
    8 hours ago

    ആധാര്‍ സുരക്ഷിതം; സുപ്രീം കോടതി

  • 9
    8 hours ago

    ആധാര്‍ സുരക്ഷിതം; സുപ്രീം കോടതി