Friday, April 19th, 2019

നിസ്സാന്‍ ‘ഡാറ്റ്‌സന്‍ ഗോ’ തയ്യാര്‍

നൂറു വര്‍ഷങ്ങള്‍ക്കു മുമ്പ്‌ വാഹന വിപണിയിലുണ്ടായിരുന്ന ഡാറ്റ്‌സന്‍ ബ്രാന്‍ഡിന്റെ 32 വര്‍ഷങ്ങള്‍ക്കു ശേഷം ആദ്യം പുറത്തിറങ്ങുന്ന വാഹനമാണിത്‌. ഇന്ത്യന്‍ വിപണിക്കും ലോകത്തിലെ സമാനമായ സാമ്പത്തിക വ്യവസ്ഥകള്‍ക്കും അനുയോജ്യമായ ചെറുകാറുകള്‍ പുറത്തിറക്കുക എന്ന ലക്ഷ്യത്തോടെയാണ്‌ നിസ്സാന്‍ ഈ ബ്രാന്‍ഡിന്‌ വീണ്ടും വിപണിയില്‍ എത്തിയിരിക്കുന്നത്‌. നിസ്സാന്‍ മൈക്രയുടെ അതേ പ്ലാറ്റ്‌ഫോമിലാണ്‌ വാഹനം വരുന്നത്‌. ഡിസൈന്‍ സവിശേഷതകളിലും വിലനിലവാരത്തിലുമാണ്‌ വിപണിയിലെത്തിയിരിക്കുന്നത്‌. നാല്‌ ലക്ഷത്തിന്റെ ഉള്ളില്‍ വില വരും എന്ന്‌ കമ്പനി വ്യക്തമാക്കിയിട്ടുണ്ട്‌. കൃത്യമായ വിലകള്‍ പന്നീട്‌ ലഭ്യമാകൂ. ഹരിയാനയിലെ ഗുഡ്‌ഗാവില്‍ വെച്ചാണ്‌ … Continue reading "നിസ്സാന്‍ ‘ഡാറ്റ്‌സന്‍ ഗോ’ തയ്യാര്‍"

Published On:Jul 15, 2013 | 7:18 pm

Datsun go fullനൂറു വര്‍ഷങ്ങള്‍ക്കു മുമ്പ്‌ വാഹന വിപണിയിലുണ്ടായിരുന്ന ഡാറ്റ്‌സന്‍ ബ്രാന്‍ഡിന്റെ 32 വര്‍ഷങ്ങള്‍ക്കു ശേഷം ആദ്യം പുറത്തിറങ്ങുന്ന വാഹനമാണിത്‌. ഇന്ത്യന്‍ വിപണിക്കും ലോകത്തിലെ സമാനമായ സാമ്പത്തിക വ്യവസ്ഥകള്‍ക്കും അനുയോജ്യമായ ചെറുകാറുകള്‍ പുറത്തിറക്കുക എന്ന ലക്ഷ്യത്തോടെയാണ്‌ നിസ്സാന്‍ ഈ ബ്രാന്‍ഡിന്‌ വീണ്ടും വിപണിയില്‍ എത്തിയിരിക്കുന്നത്‌. നിസ്സാന്‍ മൈക്രയുടെ അതേ പ്ലാറ്റ്‌ഫോമിലാണ്‌ വാഹനം വരുന്നത്‌. ഡിസൈന്‍ സവിശേഷതകളിലും വിലനിലവാരത്തിലുമാണ്‌ വിപണിയിലെത്തിയിരിക്കുന്നത്‌. നാല്‌ ലക്ഷത്തിന്റെ ഉള്ളില്‍ വില വരും എന്ന്‌ കമ്പനി വ്യക്തമാക്കിയിട്ടുണ്ട്‌. കൃത്യമായ വിലകള്‍ പന്നീട്‌ ലഭ്യമാകൂ. ഹരിയാനയിലെ ഗുഡ്‌ഗാവില്‍ വെച്ചാണ്‌ വാഹനത്തിന്റെ അവതരണം നടന്നത്‌. നിസ്സാന്‍ ബ്രാന്‍ഡിന്റെ ആഗോള തലവന്‍ കാള്‍ ഗൂസന്‍ ചടങ്ങില്‍ പങ്കെടുത്തു. അടുത്ത വര്‍ഷം ആദ്യത്തില്‍ നടക്കാനിരിക്കുന്ന വാഹനത്തിന്റെ ലോഞ്ച്‌ ചടങ്ങില്‍ വെച്ചുമാത്രമേ കൃത്യമായ വില പ്രഖ്യാപിക്കൂ. ലഭ്യമായ റിപ്പോര്‍ട്ടുകള്‍ പ്രകാരം മൈക്ര പ്ലാറ്റ്‌ഫോമിനെക്കാള്‍ നിര്‍ണായകമാം വിധം വീല്‍ബേസ്‌ ഉയര്‍ത്തിയിട്ടുണ്ട്‌. ഇത്‌ വാഹനത്തിന്റെ ഉള്‍സൗകര്യം വലിയ തോതില്‍ കൂട്ടിയിട്ടുണ്ട്‌ എന്നു തന്നെ മനസ്സിലാക്കണം. യുവാക്കളെ ലക്ഷ്യം വെക്കുന്നുവെന്നതിന്‌ ഇന്റീരിയര്‍ സാക്ഷ്യങ്ങളുമുണ്ട്‌. സ്‌മാര്‍ട്‌ ഫോണുകള്‍ക്ക്‌ ഇരിപ്പിടം നല്‍കുന്ന മൊബൈല്‍ ഡോക്കിംങ്‌ സ്‌റ്റേഷന്‍ വാഹനത്തിനകത്ത്‌ നല്‍കിയിരിക്കുന്നത്‌. ബീജ്‌ നിറത്തിന്റെ രണ്ട്‌ ടോണുകളാണ്‌ ഉള്ളില്‍ നല്‍കിയിട്ടുള്ളത്‌. ഗിയര്‍ ലിവര്‍, ഹാന്‍ഡ്‌ ബ്രേക്‌ എന്നിവ ഡാഷ്‌ബോര്‍ഡിലാണ്‌ ഘടിപ്പിച്ചിരിക്കുന്നത്‌. ഇത്‌ മുന്‍ കാബിനില്‍ വലിയ തോതിലുള്ള സ്ഥലസൗകര്യം പ്രദാനം ചെയ്യുന്നു. ആധുനിക രീതിയില്‍ ഡിസൈന്‍ ചെയ്‌ത ബഞ്ച്‌ സീറ്റാണ്‌ ഡാറ്റ്‌സന്‍ ഗോ ഹാച്ച്‌ബാക്കിനുള്ളത്‌. രണ്ട്‌ മുന്‍ സീറ്റുകളുടെ മധ്യത്തിലായി കുഷ്യനും ബാക്ക്‌ റെസ്റ്റും നല്‍കിയിട്ടുണ്ട്‌. 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനാണ്‌ ഗോ ഹാച്ച്‌ബാക്കിനുള്ളത്‌. 5 സ്‌പീഡ്‌ മാന്വല്‍ ട്രാന്‍സ്‌മിഷനാണ്‌ എന്‍ജിന്‍ കരുത്ത്‌ ചക്രങ്ങളിലേക്ക്‌ പകരുക. വിവിധ വിപണികളില്‍ പ്രത്യേകമായി വികസിപ്പിച്ച മോഡലുകള്‍ പുറത്തിറക്കുക എന്നതാണ്‌ ഡാറ്റ്‌സന്റെ ഉദ്ദേശ്യം. ഇന്തോനീഷ്യ, റഷ്യ, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിലേക്കും വാഹനം വിപണനം ചെയ്യുമെന്ന്‌ നിസ്സാന്‍ ബ്രാന്‍ഡിന്റെ ആഗോള തലവന്‍ കാള്‍ ഗൂസന്‍ അറിയിച്ചു. 

LIVE NEWS - ONLINE

 • 1
  7 hours ago

  ഒളി ക്യാമറാ വിവാദം: എംകെ രാഘവനെതിരേ കേസെടുക്കുന്ന കാര്യത്തില്‍ തീരുമാനം നാളെ

 • 2
  8 hours ago

  രാഹുല്‍ ഗാന്ധിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

 • 3
  11 hours ago

  ശബരിമല കര്‍മസമിതി ആട്ടിന്‍ തോലിട്ട ചെന്നായ: ചെന്നിത്തല

 • 4
  12 hours ago

  തനിക്കെതിരെ കള്ളക്കേസ് ചുമത്തുന്നു: പിഎസ് ശ്രീധരന്‍ പിള്ള

 • 5
  12 hours ago

  തനിക്കെതിരെ കള്ളക്കേസ് ചുമത്തുന്നു: പിഎസ് ശ്രീധരന്‍ പിള്ള

 • 6
  12 hours ago

  ബാലപീഡനത്തിനെതിരെ നടപടി

 • 7
  14 hours ago

  പ്രിയങ്കയും സ്മൃതി ഇറാനിയും നാളെ വയനാട്ടില്‍

 • 8
  15 hours ago

  കോണ്‍ഗ്രസ് വക്താവ് പ്രിയങ്ക ചതുര്‍വേദി പാര്‍ട്ടി വിട്ടു

 • 9
  15 hours ago

  എല്ലാം ആലോചിച്ചെടുത്ത തീരുമാനം