Thursday, April 25th, 2019

നടി നിഷയോട് മോശം പെരുമാറ്റം; സംവിധായകനെ മാറ്റി

ചാനലിലെ തന്നെ മറ്റൊരു സംവിധായകനായിരിക്കും പുതിയ ചുമതല.

Published On:Jul 10, 2018 | 8:24 am

കൊച്ചി: സീരിയല്‍ സംവിധായകന്‍ മോശമായി പെരുമാറിയെന്ന നടി നിഷ സാരംഗിന്റെ പരാതിയെ തുടര്‍ന്ന് സംവിധായകനെ മാറ്റി. മാനസികമായി പീഡിപ്പിക്കുന്നു എന്ന സീരിയല്‍ നടി നിഷയുടെ പരാതിയെ തുടര്‍ന്ന് ആരോപണവിധേയനായ സംവിധായകനെ മാറ്റാന്‍ ചാനല്‍ തീരുമാനിച്ചത്. ചാനലിലെ തന്നെ മറ്റൊരു സംവിധായകനായിരിക്കും പുതിയ ചുമതല. കഴിഞ്ഞ മൂന്നു വര്‍ഷങ്ങളായി സംവിധായകന്‍ ദുരുദ്ദേശ്യത്തോടെ സമീപിച്ചിരുന്നതായി നിഷ പറയുന്നു. മെസേജുകള്‍ അയച്ചായിരുന്നു തുടക്കം. പിന്നീടു നേരിട്ടും മോശമായി പെരുമാറുന്നത് തുടര്‍ന്നപ്പോള്‍ ചാനല്‍ അധികൃതരോടു പറയുകയും അവര്‍ അയാളെ താക്കീത് ചെയ്യുകയും ചെയ്തു. പിന്നീട് പ്രതികാരബുദ്ധിയോടെ സംവിധായകന്‍ പെരുമാറുകയായിരുന്നു. അനുമതിയോടെ അമേരിക്കയില്‍ പോയി തിരികെ എത്തിയ ശേഷം സീരിയലില്‍നിന്ന് ഒഴിവാക്കാനും ശ്രമം നടത്തി. സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നതിനാല്‍ എല്ലാം സഹിച്ച് തുടരുകയായിരുന്നുവെന്ന് നിഷ പറഞ്ഞു.
മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്ല്യുസിസി, സീരിയല്‍ അഭിനേതാക്കളുടെ സംഘടനയായ ആത്മ നിഷക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. അമ്മയുടെ പ്രസിഡന്റ് മോഹന്‍ലാലും നടന്‍ മമ്മുട്ടിയും നിഷക്കു പിന്തുണ നല്‍കുമെന്നു വ്യക്തമാക്കിയിരുന്നു.

LIVE NEWS - ONLINE

  • 1
    9 hours ago

    ടിക് ടോക് നിരോധനം മദ്രാസ് ഹൈക്കോടതി നീക്കി

  • 2
    10 hours ago

    ശ്രീനഗറില്‍ പാക് തീവ്രവാദി പിടിയില്‍

  • 3
    13 hours ago

    കെവിന്‍ വധം; സാക്ഷി എഴു പ്രതികളെ തിരിച്ചറിഞ്ഞു

  • 4
    13 hours ago

    അരിമ്പ്രയില്‍ നടന്നത് ചീമേനി മോഡല്‍ ആക്രമണം: എം വി ജയരാജന്‍

  • 5
    15 hours ago

    ഷുഹൈബ് വധം; നാലു പ്രതികള്‍ക്ക് ജാമ്യം

  • 6
    16 hours ago

    ജയിച്ചാലും തോറ്റാലും കള്ളവോട്ടിനെതിരെ പോരാടും: കെ സുധാകരന്‍

  • 7
    16 hours ago

    ഇനി കണക്കുകൂട്ടലിന്റെ ദിനങ്ങള്‍

  • 8
    18 hours ago

    ഉയര്‍ന്ന പോളിംഗ് കോണ്‍ഗ്രസിന് ഗുണം ചെയ്യും: തരൂര്‍

  • 9
    19 hours ago

    സംസ്ഥാനത്ത് പോളിംഗ് 77.67 ശതമാനം