Sunday, February 17th, 2019

ഗ്രാമവികസന മാനേജ്‌മെന്റില്‍ പിജി ഡിപ്‌ളോമ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു

ഹൈദരാബാദ് നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് റൂറല്‍ ഡെവലപ്‌മെന്റ് (എന്‍ ഐ ആര്‍ ഡി) ഗ്രാമവികസന മാനേജ്‌മെന്റില്‍ പിജി ഡിപ്‌ളോമ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരു വര്‍ഷം നീളുന്നതാണ് ഈ കോഴ്‌സ്. അംഗീകൃത സര്‍വകലാശാല ബിരുദമാണ് അടിസ്ഥാന യോഗ്യത. 2014 ജനുവരി ഒന്നിനകം ബിരുദം പൂര്‍ത്തിയാക്കുന്നവര്‍ക്കും അപേക്ഷിക്കാം. ഗ്രാമവികസനത്തില്‍ രണ്ടു വര്‍ഷത്തെ പ്രവര്‍ത്തന പരിചയമുള്ളവരും ഏതെങ്കിലും സര്‍ക്കാര്‍ സ്ഥാപനത്തില്‍ ജോലിചെയ്യുന്നവരുമായ അപേക്ഷകര്‍ക്കായി ഏതാനും സീറ്റുകള്‍ സംവരണം ചെയ്തിട്ടുണ്ട്. ഈ വിഭാഗക്കാര്‍ സ്ഥാപനം വഴിയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. അഖിലേന്ത്യാ തലത്തില്‍ … Continue reading "ഗ്രാമവികസന മാനേജ്‌മെന്റില്‍ പിജി ഡിപ്‌ളോമ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു"

Published On:Oct 5, 2013 | 11:58 am

ഹൈദരാബാദ് നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് റൂറല്‍ ഡെവലപ്‌മെന്റ് (എന്‍ ഐ ആര്‍ ഡി) ഗ്രാമവികസന മാനേജ്‌മെന്റില്‍ പിജി ഡിപ്‌ളോമ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരു വര്‍ഷം നീളുന്നതാണ് ഈ കോഴ്‌സ്. അംഗീകൃത സര്‍വകലാശാല ബിരുദമാണ് അടിസ്ഥാന യോഗ്യത. 2014 ജനുവരി ഒന്നിനകം ബിരുദം പൂര്‍ത്തിയാക്കുന്നവര്‍ക്കും അപേക്ഷിക്കാം. ഗ്രാമവികസനത്തില്‍ രണ്ടു വര്‍ഷത്തെ പ്രവര്‍ത്തന പരിചയമുള്ളവരും ഏതെങ്കിലും സര്‍ക്കാര്‍ സ്ഥാപനത്തില്‍ ജോലിചെയ്യുന്നവരുമായ അപേക്ഷകര്‍ക്കായി ഏതാനും സീറ്റുകള്‍ സംവരണം ചെയ്തിട്ടുണ്ട്. ഈ വിഭാഗക്കാര്‍ സ്ഥാപനം വഴിയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. അഖിലേന്ത്യാ തലത്തില്‍ നടത്തുന്ന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് എല്ലാ വിഭാഗത്തില്‍പെടുന്നവര്‍ക്കും പ്രവേശം അനുവദിക്കുന്നത്. പരീക്ഷയുടെ അടിസ്ഥാനത്തില്‍ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെടുന്നവരെ ഗ്രൂപ് ചര്‍ച്ച, അഭിമുഖം എന്നിവക്ക് ക്ഷണിക്കും. ഇതിന്റെ അടിസ്ഥാനത്തില്‍ ജോലിചെയ്യുന്നവര്‍ക്കും അല്ലാത്തവര്‍ക്കുമായി പ്രത്യേക ലിസ്റ്റ് തയാറാക്കും. പ്രവേശ പരീക്ഷ: 2013 നവംബര്‍ 24നാണ് പ്രവേശ പരീക്ഷ നടത്തുക. കേരളത്തില്‍ തിരുവനന്തപുരം പരീക്ഷാകേന്ദ്രമാണ്. കൂടാതെ ബംഗളൂരു, ഭോപാല്‍, ഭുവനേശ്വര്‍, ഭീമാപൂര്‍, ഗുവാഹതി, ഹൈദരാബാദ്, ജയ്പൂര്‍, ജമ്മു, കൊല്‍ക്കത്ത, ലഖ്‌നോ, ന്യൂദല്‍ഹി, പട്‌ന, പുണെ എന്നിവിടങ്ങളിലും പരീക്ഷാകേന്ദ്രങ്ങളുണ്ട്. 50 സീറ്റിലേക്കാണ് പ്രവേശം. അഞ്ചു സീറ്റ് സര്‍ക്കാര്‍ സ്ഥാപനത്തില്‍ ജോലിചെയ്യുന്നവര്‍ക്കായി സംവരണം ചെയ്തിട്ടുണ്ട്.

LIVE NEWS - ONLINE

  • 1
    2 hours ago

    ഭീകരാക്രമണത്തിന് മസൂദ് അസര്‍ നിര്‍ദേശം നല്‍കിയത് പാക് സൈനിക ആശുപത്രിയില്‍നിന്ന്

  • 2
    4 hours ago

    നാലുവയസ്സുകാരിയെ കൊലപ്പെടുത്തിയ സംഭവം: ഭിക്ഷാടകസംഘത്തിലെ രണ്ടുപേര്‍ അറസ്റ്റില്‍

  • 3
    5 hours ago

    വസന്തകുമാറിന്റെ കുടുംബത്തെ ഇന്ന് മന്ത്രി ബാലന്‍ സന്ദര്‍ശിക്കും

  • 4
    17 hours ago

    പുല്‍വാമ ആക്രമണം: തെളിവുണ്ടെങ്കില്‍ ഹാജരാക്കണമെന്ന് പാക് വിദേശകാര്യ മന്ത്രി

  • 5
    18 hours ago

    സ്ഫോടകവസ്തു നിര്‍വീര്യമാക്കുന്നതിനിടെ ജമ്മു കശ്മീരില്‍ സൈനികന്‍ കൊല്ലപ്പെട്ടു

  • 6
    21 hours ago

    വസന്ത്കുമാറിന്റെ മൃതദേഹം ജന്മനാട്ടിലേക്ക് കൊണ്ടു പോയി

  • 7
    1 day ago

    കൊട്ടിയൂര്‍ പീഡനം; വൈദികന് 20വര്‍ഷം കഠിന തടവും മൂന്നു ലക്ഷം പിഴയും

  • 8
    1 day ago

    കൊട്ടിയൂര്‍ പീഡനം; വൈദികന് 20വര്‍ഷം കഠിന തടവും മൂന്നു ലക്ഷം പിഴയും

  • 9
    1 day ago

    ദിലീപന്‍ വധക്കേസ്; 9 പ്രതികള്‍ക്ക് ജീവപര്യന്തം തടവും മുപ്പതിനായിരം പിഴയും