Wednesday, July 17th, 2019

നിര്‍ഭയ കേരളം ദുരിതപര്‍വത്തിന് അറുതിയാവട്ടെ

          സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷക്കായി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച നിര്‍ഭയ പദ്ധതിയുടെ ഭാഗമായി സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ മേല്‍നോട്ടത്തില്‍ നിര്‍ഭയ കേരളം പദ്ധതി കഴിഞ്ഞദിവസം യു പി എ അധ്യക്ഷ സോണിയാഗാന്ധി ഉദ്ഘാടനം ചെയ്തതോടെ സ്ത്രീസുരക്ഷാ രംഗത്ത് ഇത് പുത്തന്‍ ചുവടുവെപ്പായി. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങള്‍ നാള്‍ക്കുനാള്‍ വര്‍ധിച്ചുവരികയാണ്.സാംസ്‌കാരിക കേരളം ലജ്ജിച്ച് തലതാഴ്‌ത്തേണ്ടി വന്ന എത്രയോ സംഭവങ്ങളുണ്ടായിട്ടുണ്ട്. അതിക്രമം തടയാനും ഇത്തരം സംഭവങ്ങള്‍ക്ക് ഉത്തരവാദികളായവരുടെ പേരില്‍ നിയമ നടപടികള്‍ സ്വീകരിക്കാനും വകുപ്പുകളുണ്ടെങ്കിലും അതൊന്നും … Continue reading "നിര്‍ഭയ കേരളം ദുരിതപര്‍വത്തിന് അറുതിയാവട്ടെ"

Published On:Feb 17, 2014 | 6:08 pm

Nirbhaya Project Full

 

 

 

 

 
സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷക്കായി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച നിര്‍ഭയ പദ്ധതിയുടെ ഭാഗമായി സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ മേല്‍നോട്ടത്തില്‍ നിര്‍ഭയ കേരളം പദ്ധതി കഴിഞ്ഞദിവസം യു പി എ അധ്യക്ഷ സോണിയാഗാന്ധി ഉദ്ഘാടനം ചെയ്തതോടെ സ്ത്രീസുരക്ഷാ രംഗത്ത് ഇത് പുത്തന്‍ ചുവടുവെപ്പായി.
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങള്‍ നാള്‍ക്കുനാള്‍ വര്‍ധിച്ചുവരികയാണ്.സാംസ്‌കാരിക കേരളം ലജ്ജിച്ച് തലതാഴ്‌ത്തേണ്ടി വന്ന എത്രയോ സംഭവങ്ങളുണ്ടായിട്ടുണ്ട്. അതിക്രമം തടയാനും ഇത്തരം സംഭവങ്ങള്‍ക്ക് ഉത്തരവാദികളായവരുടെ പേരില്‍ നിയമ നടപടികള്‍ സ്വീകരിക്കാനും വകുപ്പുകളുണ്ടെങ്കിലും അതൊന്നും ഫലപ്രദമല്ലെന്നതിന് എത്രയോ തെളിവുകളുമുണ്ട്. അതുകൊണ്ട് തന്നെ പൊതുസമൂഹത്തിന് ഉല്‍ക്കണ്ഠയുമേറിവരികയാണ്. ഈയൊരു പശ്ചാത്തലത്തിലാണ് നിര്‍ഭയ പദ്ധതിയുടെ പ്രസക്തി വര്‍ധിക്കുന്നത്. നാട്ടില്‍ അന്തസ്സോടെ നിര്‍ഭയമായും ജീവിക്കാനുള്ള സാഹചര്യമൊരുക്കുകയാണ് നിര്‍ഭയ. ഇതിന്റെ ചുവടുപിടിച്ച് തിരുവനന്തപുരത്തും കോഴിക്കോടും കോടതികള്‍ തുടങ്ങുമെന്ന് മുഖ്യമന്ത്രിയും വ്യക്തമാക്കിയിട്ടുണ്ട്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമടക്കം പൊതുയിടങ്ങളില്‍ നേരിടേണ്ടിവരുന്ന പ്രശ്‌നങ്ങള്‍ക്ക് അത്താണിയായി മാറുകയാണ് പദ്ധതി കൊണ്ട് ക്ഷ്യമിടുന്നത്. തികച്ചും സ്ത്രീ കേന്ദ്രീകൃതമായതുകൊണ്ട് തന്നെ കുടുംബശ്രീ, ജനശ്രീ, മററ് ബന്ധപ്പെട്ട സംഘടനകള്‍ എന്നിവയെയാണ് പദ്ധതിയുമായി ബന്ധിപ്പിക്കുന്നത്. പദ്ധതി യാഥാര്‍ത്ഥ്യമാക്കുന്നതിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന വനിതകള്‍ക്കും പ്രത്യേക പരിശീലനം നല്‍കും.
ഈയടുത്ത നാളുകളില്‍ രാജ്യം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതായിരുന്നു ഡല്‍ഹിയില്‍ പെണ്‍കുട്ടിക്ക് നേരെ നടന്ന ക്രൂരമായ ബലാല്‍സംഗം. ഇതുമാത്രമല്ല, രാജ്യത്തിന്റെ നാനാഭാഗത്തും പ്രത്യേകിച്ചും കേരളത്തിലും സമാനമായ ഒട്ടേറെ സംഭവങ്ങള്‍ അരങ്ങേറിയിരുന്നു. സ്വന്തം വീടുകളില്‍ പോലും സ്ത്രീകളും കുട്ടികളും സുരക്ഷിതമല്ലെന്നതിന് ഈ പ്രബുദ്ധ കേരളത്തില്‍ പോലും എത്രയോ ഉദാഹരണങ്ങളുണ്ട്. ഒട്ടേറെ പീഡന കേസുകള്‍ കണ്ടുമടുത്ത നാടാണ് കേരളം. ഇത്തരം സന്ദര്‍ഭങ്ങളിലെല്ലാം തന്നെ സുരക്ഷ സംബന്ധിച്ച് ആശങ്കകളും ഉയര്‍ന്നുവരാറുണ്ട്. ഓരോ സംഭവമുണ്ടായാലും തൊട്ടടുത്ത ഏതാനും നാളുകളില്‍ വരെ മാത്രമെ ഗൗരവമുണ്ടാകാറുള്ളൂവെന്നതാണ് യാഥാര്‍ത്ഥ്യം. സൗകര്യപൂര്‍വം മറന്നുവരുമ്പോള്‍ വീണ്ടും സമാനമായ സംഭവം നടന്നാല്‍ മാത്രമെ സമൂഹം സടകുടഞ്ഞെണീക്കുകയുള്ളൂ. അതും താല്‍ക്കാലികമായി മാത്രം. ഈയൊരവസ്ഥാവിശേഷത്തിന് മാറ്റമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാനത്ത് നിര്‍ഭയ പദ്ധതി നടപ്പിലാക്കുന്നത്.
നിത്യേനയെന്നോണം ഒരുതരത്തിലല്ലെങ്കില്‍ മറ്റൊരുതരത്തില്‍ സ്ത്രീകളും പെണ്‍കുട്ടികളും പീഡനം അനുഭവിക്കേണ്ടിവരുന്നുണ്ട്. ക്രൈംറെക്കോര്‍ഡ് പരിശോധിച്ചാല്‍ പീഡനത്തിന്റെ ഭയാനകത എത്രത്തോളമാണെന്ന് ബോധ്യപ്പെടും. സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്യപ്പെടുന്ന കേസുകളില്‍ സ്ത്രീപീഡനം ഒരുപക്ഷെ അതിന്റെ രണ്ടിരട്ടിയോ മൂന്നിരട്ടിയോ സംഭവങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നന്നതാണ് യാഥാര്‍ത്ഥ്യം. സാംസ്‌കാരിക പ്രബുദ്ധതയില്‍ എന്നും നെഞ്ച് വിരിച്ച് ഊറ്റംകൊള്ളുന്ന കേരളത്തില്‍ മനസാക്ഷി മരവിക്കുന്ന എത്രയോ സംഭവങ്ങള്‍ നിമിഷംപ്രതിയുണ്ടായിക്കൊണ്ടിരിക്കുകയാണ്. പന്തളം എന്‍ എസ് എസ് കോളേജ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ രണ്ട് അധ്യാപകരുള്‍പ്പെടെ പ്രതികളായ ആറ്‌പേരുടെ ശിക്ഷ ഹൈക്കോടതി ശരിവെച്ചത് കഴിഞ്ഞദിവസമായിരുന്നു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങള്‍ നാള്‍ക്കുനാള്‍ വര്‍ധിച്ചുവരുമ്പോഴും ഇതിനെ പ്രതിരോധിക്കേണ്ട നിയമ സംവിധാനങ്ങള്‍ ആകട്ടെ പലപ്പോഴും നോക്കുകുത്തിയായി മാറുകയാണെന്ന യഥാര്‍ത്ഥ്യവും നിലനില്‍ക്കുകയാണ്. പല സ്ത്രീ പീഡനകേസുകളിലും യഥാസമയം നീതി ലഭിക്കാതെ അനന്തമായി നീണ്ടുപോകുന്ന സാഹചര്യവും നിലനില്‍ക്കുന്നു. നിര്‍ഭയ ഇതിന് പരിഹാരമാകുമെന്ന് കരുതാം.

 

LIVE NEWS - ONLINE

 • 1
  6 hours ago

  ദുബായില്‍നിന്നും കണ്ണൂരിലേക്ക് വിമാന സര്‍വ്വീസ് ഉടന്‍

 • 2
  8 hours ago

  കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷ അന്താരാഷ്ട്ര കോടതി തടഞ്ഞു

 • 3
  10 hours ago

  രാജ് കുമാറിന്റെ ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലി നല്‍കും

 • 4
  11 hours ago

  ഏഴുവയസുകാരിയെ പീഡിപ്പിച്ച് കൊന്ന ബന്ധുവിന് മൂന്ന് ജീവപര്യന്തം

 • 5
  12 hours ago

  കുത്തിയത് ശിവരഞ്ജിത്തെന്ന് അഖിലിന്റെ മൊഴി

 • 6
  13 hours ago

  മുംബൈ ഭീകരാക്രമണകേസ്; മുഖ്യ പ്രതി ഹാഫിസ് സയിദ് അറസ്റ്റില്‍

 • 7
  14 hours ago

  കുമാരസ്വാമി രാജിവെക്കണം: യെദിയൂരപ്പ

 • 8
  14 hours ago

  കര്‍ണാടക; ഇടപെടാനാവില്ല: സുപ്രീം കോടതി

 • 9
  14 hours ago

  കുമാരസ്വാമി രാജിവെക്കണം: യെദിയൂരപ്പ