Tuesday, September 18th, 2018

നിര്‍ഭയകേസ്; പ്രതികളുടെ വധശിക്ഷ സുപ്രീംകോടതി ശരിവെച്ച

          ന്യൂഡല്‍ഹി: നിര്‍ഭയ കേസില്‍ നാലുപ്രതികളുടേയും വധശിക്ഷ സുപ്രീംകോടതി ശരിവെച്ചു. സമാനതകളില്ലാത്ത ക്രൂരതയാണ് പ്രതികള്‍ ചെയ്തതെന്ന് വധശിക്ഷ റദ്ദാക്കണമെന്ന ഹരജി തള്ളിക്കൊണ്ട് കോടതി നിരീക്ഷിച്ചു. പൈശാചികവും നിഷ്ഠൂരവുമായി കൊലപാതകവുമാണ് പ്രതികള്‍ നടത്തിയത്. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസ് എന്ന പരാമര്‍ശം ഈ കേസില്‍ വളരെ ശരിയാണെന്നും കോടതി പറഞ്ഞു. ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. അക്ഷയ് കുമാര്‍ സിങ്, വിനയ് ശര്‍മ, പവന്‍കുമാര്‍, മുകേഷ് എന്നീ പ്രതികളാണ് സാകേത് … Continue reading "നിര്‍ഭയകേസ്; പ്രതികളുടെ വധശിക്ഷ സുപ്രീംകോടതി ശരിവെച്ച"

Published On:May 5, 2017 | 3:04 pm

 

Nirbhaya Case 4 New Full

 

 

 

 
ന്യൂഡല്‍ഹി: നിര്‍ഭയ കേസില്‍ നാലുപ്രതികളുടേയും വധശിക്ഷ സുപ്രീംകോടതി ശരിവെച്ചു. സമാനതകളില്ലാത്ത ക്രൂരതയാണ് പ്രതികള്‍ ചെയ്തതെന്ന് വധശിക്ഷ റദ്ദാക്കണമെന്ന ഹരജി തള്ളിക്കൊണ്ട് കോടതി നിരീക്ഷിച്ചു. പൈശാചികവും നിഷ്ഠൂരവുമായി കൊലപാതകവുമാണ് പ്രതികള്‍ നടത്തിയത്. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസ് എന്ന പരാമര്‍ശം ഈ കേസില്‍ വളരെ ശരിയാണെന്നും കോടതി പറഞ്ഞു. ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.
അക്ഷയ് കുമാര്‍ സിങ്, വിനയ് ശര്‍മ, പവന്‍കുമാര്‍, മുകേഷ് എന്നീ പ്രതികളാണ് സാകേത് വിചാരണക്കോടതി വിധിച്ച വധശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചത്.
വധശിക്ഷ ഒഴിവാക്കി പ്രതികള്‍ക്ക് ആജീവനാന്ത തടവുശിക്ഷ നല്‍കുന്നതും പരിഗണിക്കണമെന്ന് കേസിലെ അമിക്കസ് ക്യൂറി രാജു രാമചന്ദ്രന്‍ പറഞ്ഞിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് പ്രതികള്‍ സുപ്രീംകോടതിയെ സമീപിച്ചത്. എന്നാല്‍ കോടതി ഇക്കാര്യംപരിഗണിച്ചില്ല. വധശിക്ഷക്ക് ഉത്തരവിടുമ്പോള്‍ പാലിക്കേണ്ട നടപടിക്രമങ്ങള്‍ വിചാരണക്കോടതി പാലിച്ചില്ലെന്നും അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
2016 ഡിസംബര്‍ 16നാണ് രാജ്യത്തെ നടുക്കിയ സംഭവം നടന്നത്. ഡല്‍ഹിയില്‍ ഓടുന്ന ബസില്‍വെച്ച് കൂട്ടബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടി പിന്നീട് മരിച്ചു. കേസില്‍ ആറ് പ്രതികളാണ് ഉണ്ടായിരുന്നത്. കേസിലെ മുഖ്യപ്രതിയും ബസ് ഡ്രൈവറുമായിരുന്ന രാംസിങ് വിചാരണക്കാലയളവില്‍ ജയിലില്‍ ആത്മഹത്യചെയ്തു. മറ്റൊരുപ്രതിക്ക് പ്രായപൂര്‍ത്തിയാവാത്തതിനാല്‍ ജുവനൈല്‍ കോടതിയിലാണ് വിചാരണ നടന്നത്.

LIVE NEWS - ONLINE

  • 1
    7 hours ago

    മുസ്ലിം വിഭാഗക്കാര്‍ അടക്കം എല്ലാവരെയും ഉള്‍ക്കൊള്ളുന്നതാണ് ഹിന്ദുത്വമെന്ന് മോഹന്‍ ഭാഗവത്

  • 2
    8 hours ago

    എ.എം.എം.എയ്ക്ക് വീണ്ടും കത്തു നല്‍കി നടിമാര്‍

  • 3
    9 hours ago

    സംസ്ഥാന സ്‌കൂള്‍കലോത്സവം ഡിസംബര്‍ ഏഴുമുതല്‍; മൂന്ന് ദിവസം മാത്രം

  • 4
    12 hours ago

    ഫ്രാങ്കോ മുളക്കലിന്റെ ജാമ്യാപേക്ഷ 25ലേക്ക് മാറ്റി

  • 5
    13 hours ago

    ബിഷപ്പിനെ തൊടാന്‍ പോലീസിന് പേടി: എംഎന്‍ കാരശ്ശേരി

  • 6
    15 hours ago

    വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഒരുക്കണം

  • 7
    15 hours ago

    കണ്ണൂര്‍ മെഡിക്കല്‍ കോളജ്; ആവശ്യമെങ്കില്‍ സിബിഐ അന്വേഷണം: സുപ്രീംകോടതി

  • 8
    16 hours ago

    ബാര്‍ കോഴക്കേസില്‍ തുടരന്വേഷണം വേണമെന്ന് കോടതി

  • 9
    16 hours ago

    ബാര്‍ കോഴ; കോടതി വിധി അനുസരിച്ച് പ്രവര്‍ത്തിക്കും;മന്ത്രി ഇപി ജയരാജന്‍