Thursday, September 19th, 2019

നിപ്പ ബൈറസ് ബാധയേറ്റ നഴ്‌സും മരിച്ചു; കേന്ദ്ര സംഘം ഇന്നെത്തും

അതേസമയം, നിപ്പ വൈറസ് അടക്കം കോഴിക്കോടും മലപ്പുറത്തും പനി ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 16 ആയി.

Published On:May 21, 2018 | 9:10 am

കോഴിക്കോട്: പേരാമ്പ്രയില്‍ പനി ബാധിച്ച് മരിച്ചവരെ പരിചരിച്ചിരുന്ന സ്റ്റാഫ് നഴ്‌സും നിപ്പ വൈറസ് ബാധയേറ്റ് മരിച്ചു. പേരാമ്പ്ര താലൂക്ക് ആശുപത്രി നഴ്‌സും പെരുവണ്ണാമൂഴി ചെമ്പനോട സ്വദേശിയുമായ ലിനി പുതുശേരി (31) ആണ് മരിച്ചത്. നിപ്പാ വൈറസ് ബാധിച്ചു മരിച്ച ചങ്ങരോത്തെ സഹോദരങ്ങളെ പേരാമ്പ്ര താലൂക്കാശുപത്രിയില്‍ ശുശ്രൂഷിച്ചത് ലിനിയാണ്. ഇന്ന് പുലര്‍ച്ചെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വച്ച് മരിച്ച ലിനിയുടെ മൃതദേഹം വൈറസ് ബാധ പടരാതിരിക്കുന്നതിന് വേണ്ടി ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കാതെ വൈദ്യുതി ശ്മശാനത്തില്‍ സംസ്‌കരിച്ചു. ഇതോടെ നിപ്പ വൈറസ് ബാധയേറ്റ് മരിച്ചവരുടെ എണ്ണം ഒമ്പതായി.
അതേസമയം, നിപ്പ വൈറസ് അടക്കം കോഴിക്കോടും മലപ്പുറത്തും പനി ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 16 ആയി. കോഴിക്കോട് ജില്ലയില്‍ മാത്രം രണ്ടാഴ്ചയ്ക്കിടെ 15 പേരാണ് പനി ബാധിച്ച് മരിച്ചത്. കോഴിക്കോട് ചെലവൂര്‍ കാളാണ്ടിത്താഴം കാരിമറ്റത്തില്‍ ബാബു സെബാസ്റ്റ്യന്റെ ഭാര്യ മെഡിക്കല്‍ കോളജ് മാതൃശിശു സംരക്ഷണ കേന്ദ്രം ഹെഡ് നഴ്‌സ് ടെസി ജോര്‍ജ് (50), നടുവണ്ണൂര്‍ കോട്ടൂര്‍ തിരുവോട് മയിപ്പില്‍ ഇസ്മയില്‍ (50), മലപ്പുറം തിരൂരങ്ങാടി മൂന്നിയൂര്‍ ആലിന്‍ചുവട് പാലക്കത്തൊടു മേച്ചേരി സിന്ധു (36), പൊന്മള ചട്ടിപ്പറമ്പ് പാലയില്‍ അബ്ദുല്‍ ഷുക്കൂറിന്റെ മകന്‍ മുഹമ്മദ് ഷിബിലി (14), കൊളത്തൂര്‍ കാരാട്ടുപറമ്പ് താഴത്തില്‍തൊടി വേലായുധന്‍ (സുന്ദരന്‍ 48) എന്നിവരാണ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചത്. താമരശ്ശേരി പുതുപ്പാടി വള്ളിയാട് പുഴംകുന്നുമ്മല്‍ അബൂബക്കറിന്റെ ഭാര്യ റംല (38) ഡെങ്കിപ്പനി ബാധിച്ച് മുക്കത്തെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചു. ചികിത്സയില്‍ കഴിയുന്ന ഏഴ് പേരില്‍ രണ്ട് പേരുടെ നില അതീവ ഗുരുതരമാണ്. ഇവര്‍ക്ക് പുറമെ 25 പേര്‍ രോഗലക്ഷണങ്ങളുമായി ചികിത്സ തേടിയിട്ടുണ്ട്.
പനി നേരിടാന്‍ സംസ്ഥാന തലത്തില്‍ കണ്‍ട്രോള്‍ റൂം തുറന്നു. കോഴിക്കോട്ടെ പനി മരണങ്ങളെക്കുറിച്ച് പഠിക്കാന്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ വിദഗ്ധ സമിതിയെ നിയോഗിച്ചു.

 

LIVE NEWS - ONLINE

 • 1
  2 hours ago

  ഓണം ബംബര്‍ നറുക്കെടുത്തു

 • 2
  4 hours ago

  പാലാരിവട്ടം അഴിമതി; മുന്‍മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞ് അറസ്റ്റിലായേക്കും

 • 3
  6 hours ago

  ‘ഓണം ഓഫര്‍’ കഴിഞ്ഞു; വാഹന പരിശോധന കര്‍ശനമാക്കി, പിഴ പിന്നീട്

 • 4
  7 hours ago

  യു.എന്‍.എ ഫണ്ട് തിരിമറി; ജാസ്മിന്‍ ഷാ അടക്കം നാലുപേര്‍ക്കെതിരെ ലുക്കൗട്ട് നോട്ടീസ്

 • 5
  7 hours ago

  പാലാരിവട്ടം അഴിമതി; ഉത്തരവുകളെല്ലാം മന്ത്രിയുടെ അറിവോടെ: ടി.ഒ സൂരജ്

 • 6
  7 hours ago

  പാലാരിവട്ടം അഴിമതി; ഉത്തരവുകളെല്ലാം മന്ത്രിയുടെ അറിവോടെ: ടി.ഒ സൂരജ്

 • 7
  7 hours ago

  വിഘ്‌നേശിന്റെ പിറന്നാള്‍ ആഘേിഷിച്ച് നയന്‍താര

 • 8
  8 hours ago

  ബസില്‍ നിന്നും തെറിച്ചു വീണ് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

 • 9
  8 hours ago

  തേജസ് പോര്‍വിമാനം പറത്തി രാജ്‌നാഥ് സിംഗ്