Tuesday, June 25th, 2019

കോട്ടയത്തും നിപ്പ വൈറസെന്ന് സംശയം

കോട്ടയം: കോട്ടയത്തും നിപ്പ വൈറസെന്ന് സംശയം. കോട്ടയത്ത് വിവാഹ നിശ്ചയ ചടങ്ങില്‍ പങ്കെടുക്കാനെത്തിയ 57 വയസ്സുകാരന് നിപ്പ രോഗം സംശയിച്ച് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതോടെ കോട്ടയത്തും ജനം ഭീതിയിലായി. ഇദ്ദേഹം നേരിട്ടാണ് ആശുപത്രി അത്യാഹിത വിഭാഗത്തിലെത്തിയത്. മെഡിസിന്‍ വിഭാഗത്തില്‍ എത്തിയ ഇദ്ദേഹം പനിയും ശ്വാസം മുട്ടലും ആണെന്ന് അറിയിക്കുകയും താന്‍ നിപ്പ ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്ത പഞ്ചായത്തില്‍ നിന്നാണ് എത്തിയതെന്നും അറിയിച്ചു. സര്‍ജിക്കല്‍ മാസ്‌കും ധരിച്ചാണ് ഇയാള്‍ ആശുപത്രിയില്‍ എത്തിയത്. രോഗത്തിന്റെ ഗൗരവം കണക്കിലെടുത്ത് … Continue reading "കോട്ടയത്തും നിപ്പ വൈറസെന്ന് സംശയം"

Published On:May 24, 2018 | 8:05 am

കോട്ടയം: കോട്ടയത്തും നിപ്പ വൈറസെന്ന് സംശയം. കോട്ടയത്ത് വിവാഹ നിശ്ചയ ചടങ്ങില്‍ പങ്കെടുക്കാനെത്തിയ 57 വയസ്സുകാരന് നിപ്പ രോഗം സംശയിച്ച് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതോടെ കോട്ടയത്തും ജനം ഭീതിയിലായി. ഇദ്ദേഹം നേരിട്ടാണ് ആശുപത്രി അത്യാഹിത വിഭാഗത്തിലെത്തിയത്. മെഡിസിന്‍ വിഭാഗത്തില്‍ എത്തിയ ഇദ്ദേഹം പനിയും ശ്വാസം മുട്ടലും ആണെന്ന് അറിയിക്കുകയും താന്‍ നിപ്പ ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്ത പഞ്ചായത്തില്‍ നിന്നാണ് എത്തിയതെന്നും അറിയിച്ചു. സര്‍ജിക്കല്‍ മാസ്‌കും ധരിച്ചാണ് ഇയാള്‍ ആശുപത്രിയില്‍ എത്തിയത്. രോഗത്തിന്റെ ഗൗരവം കണക്കിലെടുത്ത് ഡോക്ടര്‍മാര്‍ ഉടന്‍തന്നെ ഇദ്ദേഹത്തെ അതീവ സുരക്ഷാ തീവ്രപരിചരണ മുറിയിലേക്ക് മാറ്റുകയുമായിരുന്നു. ചികില്‍സ അതീവ സുരക്ഷയില്‍ പ്രധാന ബ്ലോക്കിലെ മൂന്നാം നിലയിലുള്ള മള്‍ട്ടി ഡിസിപ്ലിനറി തീവ്രപരിചരണ വിഭാഗത്തിലാണ് ചികില്‍സിക്കുന്നത്. മറ്റ് വാര്‍ഡുകളുമായി ഒരു ബന്ധവുമില്ലാത്ത സ്ഥലത്താണ് ഈ തീവ്രപരിചരണ വിഭാഗം. മറ്റു രോഗികള്‍ക്കും ജീവനക്കാര്‍ക്കും ഇവിടേക്ക് വരേണ്ട സാഹചര്യവുമില്ല. രണ്ടു നഴ്‌സുമാര്‍ക്കും രണ്ടു ഡോക്ടര്‍മാര്‍ക്കും മാത്രമാണ് ഇവിടെ പ്രവേശനം. ഇവര്‍ സുരക്ഷാ വസ്ത്രങ്ങളായ പഴ്‌സനല്‍ പ്രൊട്ടക്റ്റീവ് എക്വിപ്‌മെന്റ് ധരിച്ചാണ് ജോലി ചെയ്യുന്നത്. രോഗിയെ പുറത്തുനിന്ന് നിരീക്ഷിക്കാന്‍ സിസി ടിവി ഉള്‍പ്പെടെ എല്ലാ സൗകര്യങ്ങളും ഇവിടെ ഉണ്ട്. രോഗിക്ക് മുറിവിട്ട് പുറത്തുപോകേണ്ടതില്ല. രണ്ടു നഴ്‌സുമാരില്‍ ഒരാള്‍ മാത്രമാണ് രോഗിയുമായി ബന്ധപ്പെടുന്നത്. തീവ്രപരിചരണ വിഭാഗത്തില്‍ നഴ്‌സുമാരുടെ മുറിയിലൂടെ മാത്രമേ രോഗി കിടക്കുന്ന മുറിയില്‍ എത്താനാകൂ. മറ്റ് രോഗികള്‍ക്കോ കൂട്ടിരിപ്പുകാരോ ആശങ്കപ്പെടേണ്ടതില്ലെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.

LIVE NEWS - ONLINE

  • 1
    18 mins ago

    റിമാന്റ് പ്രതിയുടെ മരണം; എട്ട് പോലീസുകാരെ സ്ഥലം മാറ്റി

  • 2
    2 hours ago

    മലപ്പുറം ജില്ല വിഭജനം അശാസ്ത്രീയം

  • 3
    3 hours ago

    മൊറട്ടോറിയം; റിസര്‍വ് ബാങ്കിനെ നേരില്‍ സമീപിക്കും: മുഖ്യമന്ത്രി

  • 4
    5 hours ago

    സര്‍വകാല റിക്കാര്‍ഡ് ഭേദിച്ച് സ്വര്‍ണ വില കുതിക്കുന്നു

  • 5
    5 hours ago

    പ്രവാസി വ്യവസായിയുടെ ആത്മഹത്യ: നഗരസഭാ അധ്യക്ഷക്കെതിരെ തെളിവില്ല

  • 6
    5 hours ago

    കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നാലാം ദിനവും റെയ്ഡ്

  • 7
    5 hours ago

    പ്രളയത്തില്‍ 15,394 വീടുകള്‍ തകര്‍ന്നു: മന്ത്രി

  • 8
    5 hours ago

    ദിഷ പട്ടാണിയും ടൈഗര്‍ ഷ്‌റോഫും വേര്‍പിരിയുന്നു

  • 9
    6 hours ago

    നവകേരള നിര്‍മാണം; പ്രതിപക്ഷം ദിവാസ്വപ്‌നം കാണുന്നു: മുഖ്യമന്ത്രി