Saturday, September 22nd, 2018

കോടതി നടപടികള്‍ നിര്‍ത്തിവെക്കണമെന്ന് കോഴിക്കോട് കലക്ടര്‍

നിപ വൈറസ് ബാധയേറ്റ് ജില്ല കോടതി സീനിയര്‍ സൂപ്രണ്ട് ടി.പി. മധുസൂദനന്‍ ബുധനാഴ്ച രാത്രി മരിച്ചിരുന്നു.

Published On:Jun 1, 2018 | 11:52 am

കോഴിക്കോട്: നിപ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ജില്ലയിലെ കോടതികളില്‍ വിചാരണ നടപടികള്‍ നിര്‍ത്തിവെക്കണമെന്ന് കലക്ടര്‍. 10 ദിവസത്തേക്ക് കോടതി നടപടികള്‍ നിര്‍ത്തിവെക്കണമെന്നാണ് കലക്ടര്‍ യു.വി ജോസ് ഹൈക്കോതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്.
കാലിക്കറ്റ് ബാര്‍ അസോസിയേഷന്‍ ഹൈക്കോടതി രജിസ്ട്രാര്‍ക്ക് നല്‍കിയ കത്തില്‍ നേരത്തെ കലക്ടറില്‍നിന്ന് ഹൈക്കോടതി റിപ്പോര്‍ട്ട് തേടിയിരുന്നു. വൈറസ് ബാധ പടരുന്ന സാഹചര്യത്തില്‍ വിവിധ ഭാഗങ്ങളില്‍ നിന്നും കൂടുതല്‍ ആളുകള്‍ എത്തുന്നതിനാല്‍ മുന്‍കരുതല്‍ സ്വീകരിക്കുന്നത്് ഉചിതമെന്നാണ് കലക്ടറുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്.
ഈ റിപ്പോര്‍ട്ട് പരിഗണിച്ച് ഹൈക്കോടതി ഇക്കാര്യത്തില്‍ നിര്‍ദേശം പുറപ്പെടുവിക്കും. നിപ വൈറസ് ബാധയേറ്റ് ജില്ല കോടതി സീനിയര്‍ സൂപ്രണ്ട് ടി.പി. മധുസൂദനന്‍ ബുധനാഴ്ച രാത്രി മരിച്ചിരുന്നു. തുടര്‍ന്ന് ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് കെ.കെ. കൃഷ്ണകുമാറിന്റെ നേതൃത്വത്തിലാണ് ഹൈക്കോടതി രജിസ്ട്രാര്‍ക്ക് കത്ത് നല്‍കിയത്. കോടതിക്ക് അവധി നല്‍കാതെ, ന്യായാധിപന്മാര്‍ ചേംബറിലിരുന്ന് കേസുകള്‍ നീട്ടിവെക്കുന്ന രീതി കൈക്കൊള്ളണമെന്നാണ് അഭിഭാഷകരുടെ ആവശ്യം. അഡ്വ. എ. പ്രദീപ് കുമാര്‍, ഡോ. എം.കെ. മുനീര്‍ തുടങ്ങി ജനപ്രതിനിധികളുടെ പിന്തുണയും ഇക്കാര്യത്തില്‍ ബാര്‍ അസോസിയേഷന്‍ തേടിയിട്ടുണ്ട്.

 

LIVE NEWS - ONLINE

  • 1
    2 hours ago

    ബിഷപ് ഫ്രാങ്കോ മുളക്കലിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

  • 2
    3 hours ago

    കന്യാസ്ത്രീകള്‍ സമരം ചെയ്തില്ലെങ്കിലും സര്‍ക്കാര്‍ നടപടി സ്വീകരിക്കും: എം.എ.ബേബി

  • 3
    3 hours ago

    കോടിയേരിക്ക് മാനസികം: പിഎസ് ശ്രീധരന്‍ പിള്ള

  • 4
    3 hours ago

    കണ്ണൂര്‍ വിമാനത്താവളം സിഐഎസ്എഫ് സുരക്ഷ ഏറ്റെടുക്കും

  • 5
    3 hours ago

    ലഹരി വിപത്തുകള്‍ക്കെതിരെ മുന്നറിയിപ്പുമായി ‘ഫോളോയിംഗ്’

  • 6
    4 hours ago

    ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി യുവാവ് ജീവനൊടുക്കി

  • 7
    4 hours ago

    ബിഷപ്പിന്റെ അറസ്റ്റ്; ക്രൈസ്തവ സഭയെ ഒന്നടങ്കം അവഹേളിക്കരുത്: മുല്ലപ്പള്ളി

  • 8
    4 hours ago

    മരക്കാറില്‍ കീര്‍ത്തി സുരേഷ് നായികയായേക്കും

  • 9
    4 hours ago

    സൗദി ദേശീയ ദിനം; വന്‍ ഓഫറുമായി കമ്പനികള്‍