Tuesday, May 21st, 2019

നിപ്പ വൈറസ് പ്രതിരോധം; ആരോഗ്യ വകുപ്പിനെ പ്രശംസിച്ച് ഹൈക്കോടതി

അടിയന്തര സാഹചര്യത്തില്‍ ആവശ്യമായ എല്ലാ സഹായവും ഉറപ്പാക്കിയ കേന്ദ്രസര്‍ക്കാരിനെയും ഡിവിഷന്‍ ബെഞ്ച് അഭിനന്ദിച്ചു

Published On:Jun 13, 2018 | 7:01 pm

കൊച്ചി: നിപ്പ വൈറസ് പ്രതിരോധിക്കാന്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ നടപടികളെ അഭിനന്ദിച്ച് ഹൈക്കോടതി. ആരോഗ്യ പ്രവര്‍ത്തകര്‍ അവര്‍ ഏറ്റെടുത്ത ചുമതലക്കപ്പുറത്ത് നിസ്വാര്‍ത്ഥ സേവനമാണ് കാഴ്ചവെച്ചതെന്നും കോടതി പ്രശംസിച്ചു. നിപ്പ രോഗം സംബന്ധിച്ച തെറ്റിദ്ധാരണകള്‍ തടയുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ കൈക്കൊണ്ട നടപടികളില്‍ കോടതി സംതൃപ്തി അറിയിച്ചു. അടിയന്തര സാഹചര്യത്തില്‍ ആവശ്യമായ എല്ലാ സഹായവും ഉറപ്പാക്കിയ കേന്ദ്രസര്‍ക്കാരിനെയും ഡിവിഷന്‍ ബെഞ്ച് അഭിനന്ദിച്ചു.
നിപ്പ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തയുടന്‍ അതിനെതിരെ രംഗത്തുവന്ന പ്രകൃതി ചികിത്സകന്‍ എന്നവകാശപ്പെടുന്ന ജേക്കബ് വടക്കുംചേരി, ആയുര്‍വേദ ചികിത്സകനായി അറിയപ്പെടുന്ന മോഹനന്‍ വൈദ്യര്‍ എന്നിവര്‍ സോഷ്യല്‍ മീഡിയയിലൂടെ രംഗത്തു വന്നിരുന്നു. നിപ്പ വൈറസ് ബാധ വിദേശ മരുന്നു കുത്തകകളുടേയും മറ്റും നിര്‍മിതിയാണെന്നും മറ്റുമായിരുന്നു അവരുടെ ആരോപണം. ഈ വീഡിയോകള്‍ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് നിയമവിദ്യാര്‍ഥികള്‍ നല്‍കിയ ഹര്‍ജിയിലായിരുന്നു കോടതിയുടെ പരാമര്‍ശം. ഇവ നീക്കം ചെയ്യാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ആക്ടിങ് ചീഫ് ജസ്റ്റിസ് ഹൃഷികേശ് റോയ്, ജസ്റ്റിസ് സി.ടി. രവി കുമാര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

LIVE NEWS - ONLINE

  • 1
    1 hour ago

    സര്‍ക്കാരിനെ തെരഞ്ഞെടുക്കാന്‍ ജനങ്ങളെ അനുവദിക്കണം; സുപ്രീം കോടതി

  • 2
    2 hours ago

    വോട്ടിംഗ് യന്ത്രങ്ങള്‍ മാറ്റാന്‍ ശ്രമമെന്ന് ആരോപണം

  • 3
    2 hours ago

    രാജീവ് ഗാന്ധി രക്തസാക്ഷിത്വം; നിങ്ങള്‍ എല്ലായിപ്പോഴും എന്റെ ഹീറോ: പ്രിയങ്ക

  • 4
    3 hours ago

    രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തില്‍ പ്രധാനമന്ത്രിയുടെ അനുസ്മരണം

  • 5
    3 hours ago

    തിരുവനന്തപുരത്ത് വ്യാപാര സ്ഥാപനത്തിന് തീ പിടുത്തം

  • 6
    4 hours ago

    മോദിക്ക് ക്ലീന്‍ ചിറ്റ്; വിയോജിപ്പ് രേഖപ്പെടുത്തണമെന്ന് ലവാസ

  • 7
    4 hours ago

    മണിരത്‌നം ചിത്രത്തില്‍ വീണ്ടും ഐശ്വര്യ

  • 8
    4 hours ago

    ഹോക്കി ഇന്ത്യന്‍ വനിതകള്‍ക്ക് ജയം

  • 9
    4 hours ago

    ഒമാനില്‍ ഒഴുക്കില്‍പെട്ട് കാണാതായ ഇന്ത്യന്‍ കുടുംബത്തെ കണ്ടെത്താനായില്ല