Monday, November 19th, 2018

നിപാ വൈറസ് ബാധക്കു പിന്നില്‍ പഴംതീനി വവ്വാലുകള്‍

മെയ് മാസത്തില്‍ കോഴിക്കോട്, മലപ്പുറം ജില്ലകളിലായി 17 പേരുടെ ജീവനാണ് നിപാ വൈറസ് അപഹരിച്ചത്.

Published On:Jul 3, 2018 | 11:39 am

കോഴിക്കോട്:  നിപാ വൈറസ് ബാധക്കു പിന്നില്‍ പഴംതീനി വവ്വാലുകളെന്നു സ്ഥിരീകരണം. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചില്‍ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. പേരാമ്പ്രയിലെ ചങ്ങരോത്ത് മേഖലയിലെ പഴംതീനി വവ്വാലുകളാണ് നിപാ വൈറസിന്റെ ഉറവിടമെന്ന് ഗവേഷകര്‍ കണ്ടെത്തിയതായി കേന്ദ്രമന്ത്രി ജെ.പി. നഡ്ഡ അറിയിച്ചു.
ആദ്യഘട്ട പരിശോധനക്കായി ചങ്ങരോത്തുനിന്നു പിടികൂടിയ 21 വവ്വാലുകള്‍ പഴംതീനി വവ്വാലുകള്‍ ആയിരുന്നില്ല. ഇക്കാര്യത്തെ തുടര്‍ന്നാണ് പരിശോധനാ ഫലം നെഗറ്റീവ് ആയത്. രണ്ടാം ഘട്ടത്തില്‍ മേഖലയില്‍നിന്നു പിടികൂടിയ 55 വവ്വാലുകളില്‍ പഴംതീനി വവ്വാലുകളും ഉള്‍പ്പെട്ടു. ഇവയിലാണ് നിപാ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയതെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് അറിയിച്ചു.
മെയ് മാസത്തില്‍ കോഴിക്കോട്, മലപ്പുറം ജില്ലകളിലായി 17 പേരുടെ ജീവനാണ് നിപാ വൈറസ് അപഹരിച്ചത്. എന്നാല്‍ രോഗത്തെ ചിട്ടയായ പ്രവര്‍ത്തനം കൊണ്ട് പിടിച്ചുകെട്ടാന്‍ ആരോഗ്യവകുപ്പിനു കഴിഞ്ഞു. കോഴിക്കോട്, മലപ്പുറം ജില്ലകളെ കഴിഞ്ഞ ദിവസം ആരോഗ്യമന്ത്രി നിപാ രഹിത ജില്ലകളായി പ്രഖ്യാപിച്ചിരുന്നു.

 

LIVE NEWS - ONLINE

  • 1
    2 hours ago

    ശബരിമല കത്തിക്കരുത്

  • 2
    3 hours ago

    ഭക്തരെ ബന്ധിയാക്കി വിധി നടപ്പാക്കരുത്: ഹൈക്കോടതി

  • 3
    3 hours ago

    ശബരിമലയില്‍ അറസ്റ്റ് ചെയ്തത് ഭക്തരെയല്ല; മുഖ്യമന്ത്രി

  • 4
    3 hours ago

    ശബരിമലയില്‍ അറസ്റ്റ് ചെയ്തത് ഭക്തരെയല്ല; മുഖ്യമന്ത്രി

  • 5
    4 hours ago

    ശബരിമലദര്‍ശനത്തിനായി ആറു യുവതികള്‍ കൊച്ചിയിലെത്തി

  • 6
    5 hours ago

    ‘ശബരിമലയില്‍ സര്‍ക്കാര്‍ അക്രമം അഴിച്ചു വിടുന്നു’

  • 7
    5 hours ago

    ശബരിമലയില്‍ പോലീസ്‌രാജ്: ശോഭ സുരേന്ദ്രന്‍

  • 8
    5 hours ago

    ജാമ്യമില്ലാ വകുപ്പ് പോലീസ് ദുരുപയോഗം ചെയ്യുന്നു: ശ്രീധരന്‍ പിള്ള

  • 9
    5 hours ago

    ശബരിമലയില്‍ പോലീസ്‌രാജ്: ശോഭ സുരേന്ദ്രന്‍