Thursday, July 18th, 2019

നിപ വൈറസ്; വായുവിലൂടെ പകരില്ല, ഭയപ്പെടേണ്ടതില്ലെന്ന് മന്ത്രി ശൈലജ

രോഗബാധിതര്‍ക്ക് പെട്ടെന്ന് രോഗം ശമിപ്പിക്കുന്നതിന് നല്‍കാന്‍ മരുന്നില്ല

Published On:May 21, 2018 | 12:11 pm

കോഴിക്കോട്: നിപാ വൈസ് ബാധ തടയുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിതായി ആരോഗ്യമന്ത്രി കെ.കെ ശൈലജ. വായുവിലൂടെ പരക്കുന്ന രോഗമല്ല ഇത്. അതിനാല്‍ ജനങ്ങള്‍ ഭയചകിതരാകേണ്ടതില്ല. രോഗബാധിതരുടെ സ്രവങ്ങളിലൂടെയാണ് രോഗം പകരുക. അതിനാല്‍ രോഗം സംശയിക്കുന്നവരെ നിരന്തരം നിരീക്ഷിക്കുകയും അവരെ പരിചരിക്കുന്നവര്‍ ജാഗ്രത പാലിക്കുകയും വേണം. വവ്വാലുകളില്‍ നിന്നല്ലാതെ മറ്റ് ജീവികളിലൂടെ രോഗം പകരുമെന്ന് ഇതു വരെ തെളിയിക്കപ്പെട്ടിട്ടില്ലെന്നും മന്ത്രി പറഞ്ഞു. കോഴിക്കോട് വാര്‍ത്താ ലേഖകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.
രോഗബാധിതര്‍ക്ക് പെട്ടെന്ന് രോഗം ശമിപ്പിക്കുന്നതിന് നല്‍കാന്‍ മരുന്നില്ല. ലോകത്താകമാനം മരുന്നിന്റെ അഭാവമുണ്ട്. എന്നാലും കിട്ടാവുന്നിടത്തു നിന്നെല്ലാം മരുന്നുകളെത്തിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. വവ്വാലുകള്‍ കടിച്ച പഴങ്ങള്‍ കഴിക്കാതിരിക്കുക, കൈകള്‍ നന്നായി സോപ്പിട്ട് കഴുകുക, പഴങ്ങള്‍ ചൂടുവെള്ളത്തില്‍ കഴുകിയ ശേഷം മാത്രം കഴിക്കുക തുടങ്ങിയ നിര്‍ദേശങ്ങള്‍ ജനങ്ങള്‍ പാലിക്കണം.
സൂപ്പിക്കടയിലെ മരണം നിപ മൂലമാണെന്ന് കഴിഞ്ഞ ദിവസം മാത്രമാണ് സ്ഥീരീകരിച്ചത്. രണ്ടാമത്തെ മരണം നടന്നപ്പോള്‍ തന്നെ കേന്ദ്ര സര്‍ക്കാറിനെയും എന്‍.സി.ഡി.സിയെയും അറിയിച്ചിരുന്നു. കേന്ദ്ര സംഘത്തെ അയക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. കേന്ദ്ര സംഘം കരിപ്പൂര്‍ വിമാനത്തവളത്തിലെത്തിയിട്ടുണ്ട്. ഉച്ചയോടെ സ്ഥലം സന്ദര്‍ശിക്കുമെന്നാണ് കരുതുന്നതെന്നും മന്ത്രി അറിയിച്ചു.

 

LIVE NEWS - ONLINE

  • 1
    13 hours ago

    ദുബായില്‍നിന്നും കണ്ണൂരിലേക്ക് വിമാന സര്‍വ്വീസ് ഉടന്‍

  • 2
    14 hours ago

    കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷ അന്താരാഷ്ട്ര കോടതി തടഞ്ഞു

  • 3
    17 hours ago

    രാജ് കുമാറിന്റെ ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലി നല്‍കും

  • 4
    17 hours ago

    ഏഴുവയസുകാരിയെ പീഡിപ്പിച്ച് കൊന്ന ബന്ധുവിന് മൂന്ന് ജീവപര്യന്തം

  • 5
    18 hours ago

    കുത്തിയത് ശിവരഞ്ജിത്തെന്ന് അഖിലിന്റെ മൊഴി

  • 6
    19 hours ago

    മുംബൈ ഭീകരാക്രമണകേസ്; മുഖ്യ പ്രതി ഹാഫിസ് സയിദ് അറസ്റ്റില്‍

  • 7
    20 hours ago

    കുമാരസ്വാമി രാജിവെക്കണം: യെദിയൂരപ്പ

  • 8
    20 hours ago

    കര്‍ണാടക; ഇടപെടാനാവില്ല: സുപ്രീം കോടതി

  • 9
    21 hours ago

    കുമാരസ്വാമി രാജിവെക്കണം: യെദിയൂരപ്പ