Saturday, September 22nd, 2018

നിമിഷയുടെ മരണകാരണം കഴുത്തില്‍ ആഴത്തിലേറ്റ മുറിവ്

ശ്വാസനാളത്തിലും അന്നനാളത്തിലമേറ്റ പരിക്ക് അതീവ ഗുരുതരമായിരുന്നു. ശ്വാസനാളം പൂര്‍ണമായും മുറിഞ്ഞ നിലയിലാണ്.

Published On:Aug 2, 2018 | 9:20 am

കൊച്ചി: പെരുമ്പാവൂരില്‍ ഇതര സംസ്ഥാന തൊഴിലാളിയുടെ കുത്തേറ്റ് മരിച്ച ബിരുദ വിദ്യാര്‍ത്ഥിനി നിമിഷയുടെ മരണകാരണം കഴുത്തില്‍ ആഴത്തിലേറ്റ മുറിവാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. അക്രമിയുടെ കുത്തേറ്റ് നിമിഷയുടെ കഴുത്തില്‍ 15 സെന്റിമീറ്ററിലേറെ ആഴത്തില്‍ മുറിവുണ്ടായി. ഈ മുറുവിലൂടെ അമിതമായി രക്തം വാര്‍ന്നതാണ് ക്ഷണനേരം കൊണ്ട് നിമിഷയുടെ മരണത്തിന് ഇടയാക്കിയത്. ഇത് കൂടാതെ ശ്വാസനാളത്തിലും അന്നനാളത്തിലും മുറിവേറ്റു. കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ ഫോറന്‍സിക് സര്‍ജന്‍ ഡോ.എ.കെ. ഉന്മേഷിന്റെ നേതൃത്വത്തില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പോലീസിന് കൈമാറി.
ശ്വാസനാളത്തിലും അന്നനാളത്തിലമേറ്റ പരിക്ക് അതീവ ഗുരുതരമായിരുന്നു. ശ്വാസനാളം പൂര്‍ണമായും മുറിഞ്ഞ നിലയിലാണ്. മുറിവില്‍ നിന്ന് അമിതമായി രക്തസ്രാവം ഉണ്ടാകുകയും അത് ശ്വാസനാളത്തിലേക്ക് ഇറങ്ങിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
എണ്‍പത്തിഞ്ചുകാരിയായ മുത്തശ്ശിയുടെ മാല പൊട്ടിക്കാനുള്ള യുവാവിന്റെ ശ്രമം തടയുന്നതിനിടെയാണ് മാറമ്പിള്ളി എം.ഇ.എസ് കോളേജ് അവസാനവര്‍ഷ ബി.ബി.എ വിദ്യാര്‍ത്ഥിനി കിഴക്കമ്പലം പുക്കാട്ടുപടി എടത്തിക്കാട് നിമിഷ (18) കത്തിക്കിരയായത്. പ്രതി പശ്ചിമബംഗാള്‍ മൂര്‍ഷിദാബാദ് സ്വദേശി ബിജു മൊല്ലയെ (32) പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

 

LIVE NEWS - ONLINE

  • 1
    2 hours ago

    ബിഷപ് ഫ്രാങ്കോ മുളക്കലിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

  • 2
    3 hours ago

    കന്യാസ്ത്രീകള്‍ സമരം ചെയ്തില്ലെങ്കിലും സര്‍ക്കാര്‍ നടപടി സ്വീകരിക്കും: എം.എ.ബേബി

  • 3
    3 hours ago

    കോടിയേരിക്ക് മാനസികം: പിഎസ് ശ്രീധരന്‍ പിള്ള

  • 4
    3 hours ago

    കണ്ണൂര്‍ വിമാനത്താവളം സിഐഎസ്എഫ് സുരക്ഷ ഏറ്റെടുക്കും

  • 5
    3 hours ago

    ലഹരി വിപത്തുകള്‍ക്കെതിരെ മുന്നറിയിപ്പുമായി ‘ഫോളോയിംഗ്’

  • 6
    4 hours ago

    ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി യുവാവ് ജീവനൊടുക്കി

  • 7
    4 hours ago

    ബിഷപ്പിന്റെ അറസ്റ്റ്; ക്രൈസ്തവ സഭയെ ഒന്നടങ്കം അവഹേളിക്കരുത്: മുല്ലപ്പള്ളി

  • 8
    4 hours ago

    മരക്കാറില്‍ കീര്‍ത്തി സുരേഷ് നായികയായേക്കും

  • 9
    4 hours ago

    സൗദി ദേശീയ ദിനം; വന്‍ ഓഫറുമായി കമ്പനികള്‍