Monday, November 19th, 2018

മതസ്വാതന്ത്ര്യം പ്രധാനപ്പെട്ടത്: നിക്കി ഹാലെ

ഇന്ത്യയും യു.എസും തമ്മിലുളള ബന്ധം ഊഷ്മളമായികൊണ്ടിരിക്കുകയാണ്.

Published On:Jun 27, 2018 | 3:24 pm

ന്യൂഡല്‍ഹി: മൗലികാവകാശത്തെ പോലെ പ്രധാനമാണ് മതസ്വാതന്ത്ര്യവുമെന്ന് യു.എന്നിലെ യു.എസ് അംബാസഡര്‍ നിക്കി ഹാലി. ഇന്ത്യപോലൊരു മതേതര ജനാധിപത്യ രാജ്യത്തില്‍ ജനങ്ങളുടെ മതസ്വാതന്ത്ര്യം പ്രധാന്യമര്‍ഹിക്കുന്നുണ്ട്. ഇന്ത്യയിലെ യു.എസ് അംബാസിഡര്‍ കെന്നത്ത് ജസ്റ്റര്‍ക്കൊപ്പം ഡല്‍ഹിയിലെ ഹുമയൂണിന്റെ ശവകുടീരം സന്ദര്‍ശിക്കാനെത്തിയപ്പോള്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഹാലി.
ജനാധിപത്യ രാജ്യങ്ങളുടെ അവസരങ്ങളെ ഉപയോഗപ്പെടുത്തികൊണ്ട് തീവ്രവാദത്തിനെതിരെ ഇരു രാജ്യങ്ങളും ഒരുമിച്ച് നിന്ന് ശക്തമായി പോരാടണമെന്ന് നിക്കി ഹാലി പറഞ്ഞു. ഇന്ത്യയിലേക്കുള്ള തിരിച്ചുവരവ് സന്തോഷിപ്പിക്കുന്നു. ഇന്ത്യയും യു.എസും തമ്മിലുളള ബന്ധം ഊഷ്മളമായികൊണ്ടിരിക്കുകയാണ്. യു.എസ് തങ്ങളേക്കാള്‍ കരുത്തരായവരോടാണ് ബന്ധം ആഗ്രഹിക്കുന്നത്. അതുകൊണ്ടു തന്നെ ഇന്ത്യയുമായുള്ള സൗഹൃദത്തില്‍ സന്തോഷിക്കുന്നുവെന്നും ഹാലി പറഞ്ഞു.

LIVE NEWS - ONLINE

  • 1
    14 hours ago

    അല്‍ഫോണ്‍സ് കണ്ണന്താനം നാളെ ശബരിമലയിലെത്തും

  • 2
    18 hours ago

    കേരളത്തിലെ 95 ശതമാനം ജനങ്ങളും ബിജെപിയുടെ സമരത്തിന് എതിരാണ്; കോടിയേരി ബാലകൃഷ്ണന്‍

  • 3
    22 hours ago

    അമേരിക്കയില്‍ 16കാരന്റെ വെടിയേറ്റ് തെലങ്കാന സ്വദേശി കൊല്ലപ്പെട്ടു

  • 4
    23 hours ago

    തലശ്ശേരിയില്‍ വീട്ടമ്മയുടെ ദേഹത്ത് ചുവന്ന പെയിന്റ് ഒഴിച്ചു

  • 5
    24 hours ago

    നടന്‍ കെ.ടി.സി അബ്ദുള്ള അന്തരിച്ചു

  • 6
    24 hours ago

    കെ. സുരേന്ദ്രനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

  • 7
    2 days ago

    ശബരിമല തീര്‍ഥാടകരുടെ വാഹനം മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു

  • 8
    2 days ago

    കെ.പി ശശികലയ്ക്ക് ജാമ്യം

  • 9
    2 days ago

    ശശികല കോടതിയിലേക്ക്; ജാമ്യത്തിലിറങ്ങിയ ശേഷം ശബരിമലയ്ക്ക് പോകാന്‍ അനുമതി