Thursday, February 21st, 2019

നിഹാല്‍ സരിന് ഗ്രാന്‍ഡ് മാസ്റ്റര്‍ പദവി

അബൂദബി ചെസ് ഫെസ്റ്റിവലിലെ കളികളിലൂടെ മൂന്നാമത് നോം കൂടി കരസ്ഥമാക്കിയാണ് ഫിഡെയുടെ ഉന്നത പദവിയിലെത്തിയത്.

Published On:Aug 17, 2018 | 8:17 am

അബൂദബി: ഇന്ത്യന്‍ ചെസിന് പുത്തന്‍ പ്രതീക്ഷകള്‍ നല്‍കി മലയാളി താരം നിഹാല്‍ സരിന് വേള്‍ഡ് ചെസ് ഫെഡറേഷന്റെ (ഫിഡെ) ഗ്രാന്‍ഡ് മാസ്റ്റര്‍ പദവി. നേരത്തെ, രണ്ട് ഗ്രാന്‍ഡ് മാസ്റ്റര്‍ നോം നേടിയിരുന്ന നിഹാല്‍ അബൂദബിയില്‍ സമാപിച്ച അബൂദബി ചെസ് ഫെസ്റ്റിവലിലെ കളികളിലൂടെ മൂന്നാമത് നോം കൂടി കരസ്ഥമാക്കിയാണ് ഫിഡെയുടെ ഉന്നത പദവിയിലെത്തിയത്.
ഗ്രാന്‍ഡ് മാസ്റ്ററാകുന്ന മൂന്നാമത്തെ മലയാളിയും 53-ാമത്തെ ഇന്ത്യക്കാരനുമായ നിഹാല്‍ ലോകത്ത് ഈ സ്ഥാനത്തെത്തുന്ന 12-ാമത്തെ പ്രായം കുറഞ്ഞ ചെസ് താരം കൂടിയാണ്. തൃശൂര്‍ ദേവമാത സി.എം.ഐ പബ്ലിക് സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയായ നിഹാല്‍ 14-ാം വയസ്സിലാണ് അഭിമാനാര്‍ഹമായ നേട്ടം കൈപ്പിടിയിലൊതുക്കിയത്. തൃശൂര്‍ മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാരായ സരിന്റെയും ഷിജിന്റെയും മകനാണ്.

LIVE NEWS - ONLINE

  • 1
    7 hours ago

    പാക്കിസ്ഥാനുമായി നദീജലം പങ്കുവെക്കുന്നത് ഇന്ത്യ നിര്‍ത്തുന്നു

  • 2
    8 hours ago

    പെരിയ ഇരട്ടക്കൊലപാതകം; അന്വേഷണം ക്രൈംബ്രാഞ്ചിന്

  • 3
    10 hours ago

    പെരിയ ഇരട്ടക്കൊല; എംഎല്‍എക്ക് പങ്കെന്ന് ചെന്നിത്തല

  • 4
    13 hours ago

    സര്‍വകലാശാല കലാപശാലയാകരുത്

  • 5
    15 hours ago

    കുഞ്ഞനന്തന്റെ പരോള്‍; രമയുടെ ഹരജി മാറ്റി

  • 6
    15 hours ago

    ശബരിമല; ഇനി ചര്‍ച്ചക്കില്ല: സുകുമാരന്‍ നായര്‍

  • 7
    15 hours ago

    പെരിയ ഇരട്ടക്കൊല

  • 8
    15 hours ago

    സിബിഐ അന്വേഷണത്തിന്റെ ആവശ്യമില്ല: കോടിയേരി

  • 9
    15 hours ago

    സി.ബി.ഐ അന്വേഷണം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തും: മന്ത്രി ചന്ദ്രശേഖരന്‍