Wednesday, December 12th, 2018

പെണ്‍കുട്ടിയുടെ രാത്രി നഗരാനുഭവം ചിത്രീകരിച്ചു

രാത്രി നഗരത്തിലെത്തുന്ന പെണ്‍കുട്ടികളും സ്ത്രീകളും അനുഭവിക്കുന്ന പ്രശ്‌നങ്ങളും പ്രയാസങ്ങളും ഉള്‍ക്കൊള്ളുന്ന ഹൃസ്വ ചിത്രത്തിന്റെ ഭാഗമായാണ് ചിത്രീകരണം.

Published On:Aug 21, 2017 | 4:01 pm

കണ്ണൂര്‍: ഞായറാഴ്ച രാത്രിയിലും തിങ്കളാഴ്ച പുലര്‍ച്ചെയുമായി തളിപ്പറമ്പ് നഗരത്തില്‍ എത്തിയവരുടെ മുഖം ഇനി സ്‌ക്രീനിലും കാണാം. രാത്രിയില്‍ നഗരത്തില്‍ ഒറ്റപ്പെട്ടു പോയ പെണ്‍കുട്ടിയുടെ ജീവിതവും തുടര്‍സംഭവങ്ങളും പ്രമേയമാക്കി ചിത്രീകരിക്കുന്ന ബംഗാളി എന്ന ഹ്രസ്വചിത്രത്തിലാണ് നഗരത്തിലെത്തിയവരും ഉള്‍പ്പെടുന്നത്.
നഗരത്തില്‍ ഇന്നലെ രാത്രി ഒറ്റപ്പെട്ടുപോയ പെണ്‍കുട്ടിയുടെ ജീവിതം അഞ്ചു ഒളികാമറകളിലായാണ് ചിത്രീകരിച്ചത്. നഗരത്തില്‍ ബസിറങ്ങിയ പെണ്‍കുട്ടി സീബ്രാ ലൈന്‍ ക്രോസ് ചെയ്തു ബസ് സ്റ്റാന്റ് ഷോപ്പിംഗ് കോംപ്ലക്‌സിന് മുന്നിലുള്ള തെരുവ് വിളക്കിന് സമീപം അച്ഛന്റെ വരവും കാത്ത് നില്‍ക്കുന്ന രംഗങ്ങളാണ് ചിത്രീകരിച്ചത്. നഗരത്തിലെ ഉയര്‍ന്ന രണ്ടു കെട്ടിടങ്ങളുടെ മുകളിലും കാറുകളിലുമായാണ് ക്യാമറകള്‍ സ്ഥാപിച്ചത്. പെണ്‍കുട്ടി തനിച്ച് നില്‍ക്കുന്നത് കണ്ട് അത് വഴി ഇരുചക്ര വാഹനങ്ങളില്‍ കടന്നു പോയ ചിലരുടെ തുറിച്ചു നോട്ടവും അംഗവിക്ഷേപങ്ങളും ബസില്‍ വന്നിറങ്ങിയ ചില പൂവാലന്മാരുടെ ചുറ്റിത്തിരിയലുമെല്ലാം ക്യാമറകള്‍ ഒപ്പിയെടുത്തു. ഒന്നര മണിക്കൂറോളം ഓണ്‍ക്യാമറയിലായിരുന്നു രംഗങ്ങള്‍ പകര്‍ത്തിയത്.
റിയാസ് കെ എം ആര്‍ നായകനാകുന്ന ചിത്രത്തില്‍ പുതുമുഖം ദീപികയാണ് അഞ്ജലി എന്ന പെണ്‍കുട്ടിയായി വേഷമിട്ടത്. ബംഗാളികള്‍ കേരളത്തില്‍ അനുഭവിക്കേണ്ടി വരുന്ന ദുരിതവും ചിത്രത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. മാതമംഗലം കക്കറ സ്വദേശി പ്രശാന്ത് പ്രസന്നനാണ് സംവിധാനം നിര്‍വ്വഹിച്ചത്. കാന്റില ഫ്രെയിംസ് നിര്‍മ്മിക്കുന്ന ബംഗാളിയുടെ തിരക്കഥയും ഇദ്ദേഹത്തിന്റേതാണ്. നഗരരംഗങ്ങള്‍ ചിത്രീകരിക്കുന്ന സീനുകളില്‍ സാരംഗ് തലമുണ്ട, രാഹുല്‍ മോഹന്‍, അവിനാശ് മുക്കുന്ന്, ആദര്‍ശ് എന്നിവരാണ് ഛായാഗ്രഹണം നിര്‍വ്വഹിച്ചത്. പയ്യന്നൂര്‍, പിലാത്തറ, മാടായിപ്പാറ, കണ്ണൂര്‍ എന്നിവിടങ്ങളിലും ചിത്രീകരിക്കുന്ന ബംഗാളി ഓണത്തിന് മുമ്പ് ഗ്രാമീണ ടാക്കീസുകള്‍ വഴി പ്രദര്‍ശനത്തിനെത്തും. തളിപ്പറമ്പിലെ ഒളികാമറ ചിത്രീകരണം കഴിഞ് അണിയറപ്രവത്തകര്‍ പെണ്‍കുട്ടിക്ക് അരികിലെത്തിയപ്പോഴാണ് സംഗതി ഷൂട്ടിംഗാണെന്ന് നഗരത്തിലുള്ളവര്‍ക്ക് ബോധ്യപ്പെട്ടത്.

LIVE NEWS - ONLINE

 • 1
  4 hours ago

  വനിതാ മതിലില്‍ സര്‍ക്കാര്‍ ജീവനക്കാരെ നിര്‍ബന്ധിച്ച് പങ്കെടുപ്പിക്കില്ലെന്ന് ധനമന്ത്രി

 • 2
  5 hours ago

  ശബരിമലയിലെ നിരോധനാജ്ഞ നീട്ടി

 • 3
  6 hours ago

  കമല്‍നാഥ് മധ്യപ്രദേശ് മുഖ്യമന്ത്രിയായേക്കും

 • 4
  10 hours ago

  ശബരിമലയിലെ ബാരിക്കേഡുകള്‍ പൊളിച്ചു നീക്കണം: ഹൈക്കോടതി

 • 5
  11 hours ago

  ഗ്രാമീണരെ അവഗണിച്ചത് കേന്ദ്ര സര്‍ക്കാറിന് വിനയായി

 • 6
  13 hours ago

  ആലുവ കൂട്ടക്കൊല; പ്രതി ആന്റണിയുടെ വധശിക്ഷ ജീവ പര്യന്തമാക്കി

 • 7
  14 hours ago

  പ്രതിഷേധത്തിന്റെ അതിര്‍വരമ്പുകള്‍ ലംഘിക്കരുത്: സ്പീക്കര്‍

 • 8
  14 hours ago

  പ്രതിഷേധത്തിന്റെ അതിര്‍വരമ്പുകള്‍ ലംഘിക്കരുത്: സ്പീക്കര്‍

 • 9
  14 hours ago

  മധ്യപ്രദേശില്‍ തന്ത്രങ്ങള്‍ മെനഞ്ഞ് ബിജെപിയും; ഗവര്‍ണറെ കാണും