Saturday, February 23rd, 2019

കണ്ണൂരില്‍ കൊക്കെയ്‌നുമായി വന്ന നൈജീരിയക്കാരന്‍ അറസ്റ്റില്‍

യാതൊരു യാത്രാരേഖകളുമില്ലാതെയാണ് ഇയാള്‍ കേരളത്തില്‍ വന്നത്.

Published On:Aug 3, 2018 | 3:34 pm

കണ്ണൂര്‍: കൊക്കെയിനുമായി നൈജിരിയന്‍ പൗരന്‍ പിടിയില്‍. നൈജീരിയയിലെ അലോസാലലാഹോര്‍ സ്വദേശി സിന്തേര ഫ്രാന്‍സിസി(28)നെയാണ് പോലീസ് സംഘം പിടികൂടിയത്. ഇന്നലെ രാത്രി നൈറ്റ് പട്രോളിംഗ് നടത്തുകയായിരുന്ന കണ്ണുര്‍ ടൗണ്‍ എസ് എച്ച് ഒ ടി കെ രത്‌നകുമാറിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നഗരത്തിന്‍ നടത്തിയ വ്യാപക പരിശോധനയിലാണ് നൈജീരിയന്‍ പൗരന്‍ കുടുങ്ങിയത്. നഗരത്തിലെ മുഴുവന്‍ ലോഡ്ജുകളും പരിശോധിച്ചുവെങ്കിലും കണ്ടെത്താന്‍ കഴിയാത്തതിനെ തുടര്‍ന്ന് സൈബര്‍ സെല്‍ ഉദ്യോഗസ്ഥരായ രൂപേഷ് വിജേഷ് എന്നിവരുടെ സഹായത്തോടെ ആയിരകണക്കിന് ടെലഫോണ്‍ കോളുകള്‍ പരിശോധിച്ചപ്പോള്‍ റയില്‍വെ സ്റ്റേഷന്‍ പരിസരത്തെ ടവറില്‍ നിന്നും നൈജീരിയയിലേക്ക് കോളുകള്‍ പോയതായി മനസിലായി. തുടര്‍ന്ന് എസ് ഐ ശ്രീജിത്ത് കൊടേരിയും സ്‌ക്വാഡ് അംഗങ്ങളായ രാജീവന്‍, മഹിജന്‍, സിവില്‍ പോലിസ് ഓഫിസര്‍മാരായ സഞ്ജയ്, മിഥുന്‍, അനീഷ് എന്നിവരടങ്ങിയ സംഘമാണ് റെയില്‍വെ സ്റ്റേഷന്‍ പരിസരത്തെ കുറ്റികാട്ടില്‍ ഒളിച്ച് കഴിയുകയായിരുന്ന നൈജീരിയന്‍ പൗരനെ കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കൊക്കെയിന്‍ കണ്ടെത്തിയത്. കണ്ണൂര്‍ റീജ്യണല്‍ കെമിക്കല്‍ ലാബോറട്ടറിയില്‍ പരിശോധന നടത്തി കൊക്കെയിന്‍ ആണെന്ന് സ്ഥിരികരിച്ചിട്ടുണ്ട്. കണ്ണുര്‍ ഡി വൈ എസ് പി പി പി സദാനന്ദന്‍ പ്രതിയെ ചോദ്യം ചെയ്തു. തന്റെ മുത്ത സഹോദരനുമായി ഖത്തറില്‍ ബിസിനസ് പങ്കാളിയായ മലയാളി വിളിച്ചിട്ടാണ് കേരളത്തില്‍ വന്നതെന്നും സമ്മതിച്ചിട്ടുണ്ട്. മലയാളിയുടെ ഫോണ്‍ രേഖകള്‍ പരിശോധിച്ചപ്പോള്‍ വ്യാജമാണെന്ന് മനസിലായിട്ടുണ്ട്. കേരളത്തില്‍ വ്യാപകമായ മയക്ക് മരുന്ന് ശൃംഖലയുടെ കണ്ണിയാണോയെന്ന് സംശയമുണ്ട്. യാതൊരു യാത്രാരേഖകളുമില്ലാതെയാണ് ഇയാള്‍ കേരളത്തില്‍ വന്നത്.
പരിശോധനയില്‍ ഇയാളുടെ പേഴ്‌സില്‍ നിന്ന് മൂന്ന് ഗ്രാം കൊക്കൈന്‍ പിടികൂടി. ഇതിന് അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ 60000 രൂപ വിലവരുമെന്ന് എസ് ഐ ശ്രീജിത്ത് കോടേരി പറഞ്ഞു.

LIVE NEWS - ONLINE

 • 1
  8 hours ago

  കശ്മീരില്‍ ഏറ്റുമുട്ടല്‍: രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു

 • 2
  10 hours ago

  ശബരിമല വിഷയം ഉയര്‍ത്തിക്കാട്ടി സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് അമിത്ഷാ

 • 3
  11 hours ago

  വിവാഹാഭ്യര്‍ഥന നിരസിച്ചു, തമിഴ്നാട്ടില്‍ അധ്യാപികയെ ക്ലാസ്സ് മുറിയിലിട്ട് വെട്ടിക്കൊന്നു

 • 4
  13 hours ago

  കൊല്ലപ്പെട്ടവരുടെ വീട് മുഖ്യമന്ത്രി സന്ദര്‍ശിക്കാതിരുന്നത് സുരക്ഷാ കാരണങ്ങളാല്‍: കാനം

 • 5
  14 hours ago

  പെരിയ ഇരട്ടക്കൊല; ക്രൈംബ്രാഞ്ച് അന്വേഷണം കേസ് അട്ടിമറിക്കാന്‍: ചെന്നിത്തല

 • 6
  15 hours ago

  ലാവ്‌ലിന്‍; അന്തിമവാദം ഏപ്രിലിലെന്ന് സുപ്രീം കോടതി

 • 7
  16 hours ago

  സര്‍ക്കാരിന്റെ ആയിരം ദിനാഘോഷസമ്മാനം

 • 8
  18 hours ago

  പെരിയ ഇരട്ടക്കൊല ഹീനമെന്ന് മുഖ്യമന്ത്രി

 • 9
  18 hours ago

  പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയില്‍ തീപിടുത്തം