Wednesday, September 19th, 2018

മദുറോ ഷാവേസിന്റെ പിന്‍ഗാമി ; സുതാര്യമല്ലെന്ന് പ്രതിപക്ഷം

കാരക്കാസ് : വെനസ്വേലന്‍ പ്രസിഡന്റായി നിക്കോളാസ് മദുറോ തെരഞ്ഞെടുക്കപ്പെട്ടു. മുന്‍പ്രസിഡന്റ് ഹ്യൂഗോ ഷാവേസിന്റെ മരണത്തെ തുടര്‍ന്നാണ് വെനിസ്വലയില്‍ തെരഞ്ഞെടുപ്പ് വേണ്ടിവന്നത്. നിലവില്‍ വൈസ് പ്രസിഡന്റായിരുന്ന മദുറോ ഷാവേസ് ചികിത്സയിലായപ്പോള്‍ മുതല്‍ ആക്ടിംഗ് പ്രസിഡന്റ് കൂടിയായി പ്രവര്‍ത്തിച്ചു വരികയാണ്. മദുറോക്ക് 50.66 ശതമാനം വോട്ടു ലഭിച്ചപ്പോള്‍ എതിരാളിയായ കാപ്രിലെസ് 49.07 ശതമാനം വോട്ട് നേടി വന്‍ മുന്നേറ്റമാണ് കാഴ്ചവെച്ചത്. നേരത്തെ ഷാവേസിനെതിരെയും ശക്തമായ മത്സരം നടത്തിയ ആളാണ് കാപ്രിലസ്. ബസ് ഡ്രൈവറായിരുന്ന മദുറോ ട്രേഡ് യൂണിയനിലൂടെയാണ് രാഷ്ട്രീയത്തിലെത്തിയത്. 2000ത്തില്‍ … Continue reading "മദുറോ ഷാവേസിന്റെ പിന്‍ഗാമി ; സുതാര്യമല്ലെന്ന് പ്രതിപക്ഷം"

Published On:Apr 15, 2013 | 10:39 am

കാരക്കാസ് : വെനസ്വേലന്‍ പ്രസിഡന്റായി നിക്കോളാസ് മദുറോ തെരഞ്ഞെടുക്കപ്പെട്ടു. മുന്‍പ്രസിഡന്റ് ഹ്യൂഗോ ഷാവേസിന്റെ മരണത്തെ തുടര്‍ന്നാണ് വെനിസ്വലയില്‍ തെരഞ്ഞെടുപ്പ് വേണ്ടിവന്നത്. നിലവില്‍ വൈസ് പ്രസിഡന്റായിരുന്ന മദുറോ ഷാവേസ് ചികിത്സയിലായപ്പോള്‍ മുതല്‍ ആക്ടിംഗ് പ്രസിഡന്റ് കൂടിയായി പ്രവര്‍ത്തിച്ചു വരികയാണ്.
മദുറോക്ക് 50.66 ശതമാനം വോട്ടു ലഭിച്ചപ്പോള്‍ എതിരാളിയായ കാപ്രിലെസ് 49.07 ശതമാനം വോട്ട് നേടി വന്‍ മുന്നേറ്റമാണ് കാഴ്ചവെച്ചത്. നേരത്തെ ഷാവേസിനെതിരെയും ശക്തമായ മത്സരം നടത്തിയ ആളാണ് കാപ്രിലസ്.
ബസ് ഡ്രൈവറായിരുന്ന മദുറോ ട്രേഡ് യൂണിയനിലൂടെയാണ് രാഷ്ട്രീയത്തിലെത്തിയത്. 2000ത്തില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ദേശീയ അസംബ്ലിയിലെത്തിയത് മുതല്‍ ഷാവേസിന്റെ പിന്‍ഗാമിയായി മദുറോയെടെ പേര് പറഞ്ഞുകേട്ടിരുന്നു.
അതിനിടെ മദുറോയുടെ വിജയം ജനാതിപധ്യപരമായ രീതിയില്‍ അല്ലെന്ന ആരോപണവുമായി പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്.

LIVE NEWS - ONLINE

  • 1
    1 hour ago

    കെ. കരുണാകരന്‍ മരിച്ചത് നീതികിട്ടാതെ: നമ്പി നാരായണന്‍

  • 2
    3 hours ago

    ഓണം ബംബര്‍ തൃശൂരില്‍

  • 3
    4 hours ago

    കുമാരനല്ലൂരില്‍ റെയില്‍വേ ട്രാക്കില്‍ വിള്ളല്‍

  • 4
    5 hours ago

    സര്‍ക്കാരിന് തിരിച്ചടിയായി നീതിപീഠത്തിന്റെ ഇടപെടല്‍

  • 5
    7 hours ago

    ഇന്ധനവില ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു: കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി

  • 6
    7 hours ago

    കിണറ്റില്‍ വീണ് ഗൃഹനാഥന്‍ മരിച്ചു

  • 7
    7 hours ago

    ഇന്ധനവില ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു: കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി

  • 8
    8 hours ago

    കാട്ടുപന്നിയുടെ കുത്തേറ്റ് കര്‍ഷകന്‍ മരിച്ചു

  • 9
    8 hours ago

    പ്രളയ ദുരിതാശ്വാസ പട്ടികയില്‍ അനര്‍ഹരെന്ന് ചെന്നിത്തല