Friday, November 16th, 2018

NHFDC വിദ്യാഭ്യാസ വായ്‌പ

തൊഴില്‍ സാധ്യതയുള്ള ഉപരിപഠനത്തിനും ട്രെയിനിങ്ങിനും 40% അംഗവൈകല്യമുള്ളവര്‍ക്ക്‌ 4% മാത്രം വാര്‍ഷിക പലിശ നിരക്കില്‍ വിദ്യാഭ്യാസ വായ്‌പയ്‌ക്ക്‌ അവസരം. വൈകല്യമുള്ള പെണ്‍കുട്ടികള്‍ 3.5% പലിശനല്‍കിയാല്‍ മതി. കോളജ്‌, പുസ്‌തകങ്ങള്‍, ഹോസ്‌റ്റല്‍, പരീക്ഷ, ലാബ്‌ ഫീസ്‌, ലൈബ്രറി, കോഷന്‍ ഡിപ്പോസിറ്റ്‌, പഠനോപകരണങ്ങള്‍, ബില്‍ഡിങ്‌ ഫണ്ട്‌, റീഫണ്ടബിള്‍ഡിപ്പോസിറ്റ്‌ (ഇത്‌ മുഴുവന്‍ കോഴ്‌സിനു നല്‍കേണ്ട ഫീസിന്റെ 10% ല്‍ കവിയരുത്‌), വിദേശപഠനത്തിനു യാത്രച്ചെലവ്‌, കോഴ്‌സിനാവശ്യമെങ്കില്‍ കമ്പ്യൂട്ടര്‍, പ്രോജക്‌റ്റ്‌ വര്‍ക്‌, ഇരുചക്രവാഹനം, സ്‌റ്റഡി ടൂര്‍, എന്നിവയ്‌ക്കെല്ലാം കടം കിട്ടും. ഇന്ത്യയിലെ പഠനത്തിന്‌ 10 … Continue reading "NHFDC വിദ്യാഭ്യാസ വായ്‌പ"

Published On:Jun 25, 2013 | 5:02 pm

തൊഴില്‍ സാധ്യതയുള്ള ഉപരിപഠനത്തിനും ട്രെയിനിങ്ങിനും 40% അംഗവൈകല്യമുള്ളവര്‍ക്ക്‌ 4% മാത്രം വാര്‍ഷിക പലിശ നിരക്കില്‍ വിദ്യാഭ്യാസ വായ്‌പയ്‌ക്ക്‌ അവസരം. വൈകല്യമുള്ള പെണ്‍കുട്ടികള്‍ 3.5% പലിശനല്‍കിയാല്‍ മതി. കോളജ്‌, പുസ്‌തകങ്ങള്‍, ഹോസ്‌റ്റല്‍, പരീക്ഷ, ലാബ്‌ ഫീസ്‌, ലൈബ്രറി, കോഷന്‍ ഡിപ്പോസിറ്റ്‌, പഠനോപകരണങ്ങള്‍, ബില്‍ഡിങ്‌ ഫണ്ട്‌, റീഫണ്ടബിള്‍ഡിപ്പോസിറ്റ്‌ (ഇത്‌ മുഴുവന്‍ കോഴ്‌സിനു നല്‍കേണ്ട ഫീസിന്റെ 10% ല്‍ കവിയരുത്‌), വിദേശപഠനത്തിനു യാത്രച്ചെലവ്‌, കോഴ്‌സിനാവശ്യമെങ്കില്‍ കമ്പ്യൂട്ടര്‍, പ്രോജക്‌റ്റ്‌ വര്‍ക്‌, ഇരുചക്രവാഹനം, സ്‌റ്റഡി ടൂര്‍, എന്നിവയ്‌ക്കെല്ലാം കടം കിട്ടും. ഇന്ത്യയിലെ പഠനത്തിന്‌ 10 ലക്ഷംരൂപ വരെയും വിദേശപഠനത്തിന്‌ 20 ലക്ഷം രൂപ വരെയും വായ്‌പ കിട്ടും. 4 ലക്ഷം രൂപയ്‌ക്കുമുകളില്‍ നാട്ടിലെ പഠനത്തിന്‌ 5%, വിദേശപഠനത്തിന്‌ 15% ക്രമത്തില്‍ പ്രൊമോട്ടേര്‍്‌ കോണ്‍ട്രിബ്യൂഷനും വേണം. നാലു ലക്ഷം രൂപ വരെ ഈടിന്റെ ആവശ്യമില്ല. നാലു മുതല്‍ ഏഴര വരെലക്ഷത്തിനു തേര്‍ഡ്‌ പാര്‍ട്ടി ഗാരന്റിയായി ഈടു നല്‍കണം. ഇതിനും കൂടിയ വായ്‌പയ്‌ക്ക്‌ വസ്‌തുവോ മറ്റോ ഈടു നല്‍കുകയും ഭാവിശമ്പളം തവണയടയ്‌ക്കുന്നതിന്‌കരാറെഴുതുകയും വേണം. കോഴ്‌സ്‌ തീര്‍ന്ന്‌ ഒരു വര്‍ഷം അഥവാ ജോലി കിട്ടി ആറു മാസം ഇവയിലേതാണോ ആദ്യം വരുന്നത്‌ അന്നു മുതല്‍ വായ്‌പ തിരിച്ചടയ്‌ക്കണം. തിരിച്ചടവുകാലംഏഴു വര്‍ഷം. ഓരോ സെമസ്‌റ്റര്‍ വര്‍ഷം കഴിയുമ്പോഴും മാര്‍ക്‌ലിസ്‌റ്റ്‌ സമര്‍പ്പിക്കണം. ഓണ്‍ലൈന്‍അപേക്ഷയ്‌ക്കു വെബ്‌സൈറ്റില്‍ സൗകര്യമുണ്ട്‌.

വായ്‌പ ഏര്‍പ്പെടുത്തിത്തരുന്നത്‌
National Handicapped Finance and Development Corporation,
Red Cross Bhawan, Sector12, Faridabad-121007; Ph:0129 2287512,
Email: nhfdc97@gmail.com   Web: http://nhfdc.nic.in 

LIVE NEWS - ONLINE

  • 1
    7 hours ago

    നടന്‍ ടി.പി. മാധവനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

  • 2
    8 hours ago

    തൃപ്തി ദേശായി മടങ്ങുന്നു

  • 3
    9 hours ago

    മണ്ഡലമാസ തീര്‍ത്ഥാടനത്തിനായി ശബരിമല നടതുറന്നു

  • 4
    11 hours ago

    ശബരിമലയില്‍ കലാപത്തിന് ആഹ്വാനം; ഹൈക്കോടതി വിശദീകരണം തേടി

  • 5
    14 hours ago

    കാട്ടിലെ മരം തേവരുടെ ആന വലിയെടാ വലി

  • 6
    15 hours ago

    ചെന്നിത്തലയും പിള്ളയും പറഞ്ഞാല്‍ തൃപ്തി തിരിച്ചു പോകും: മന്ത്രി കടകം പള്ളി

  • 7
    16 hours ago

    പണം വാങ്ങി വഞ്ചന, യുവാവിനെതിരെ കേസ്

  • 8
    16 hours ago

    ദര്‍ശനം നടത്താന്‍് അനുവദിക്കില്ല: കെ സുരേന്ദ്രന്‍

  • 9
    17 hours ago

    തൃപ്തി ദേശായി കൊച്ചിയില്‍; പ്രതിഷേധം ശക്തം