Saturday, November 17th, 2018

നെയ്യാറ്റിന്‍കര: വി എസ് ഡി പി നിലപാട് മാറ്റി ; ശെല്‍വരാജിനെ എതിര്‍ക്കില്ല

തിരു : നെയ്യാറ്റിന്‍കരയില്‍ കോണ്‍ഗ്രസിനെ എതിര്‍ക്കില്ലെന്ന് നാടാര്‍ വിഭാഗത്തിന്റെ സംഘടനയായ വി എസ് ഡി പി. കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ മന്ത്രിമാരുള്‍പ്പെടുന്ന സംഘം ചര്‍ച്ച നടത്തിയതിനു ശേഷമാണ് വി എസ് ഡി പി നിലപാടുമാറ്റിയത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ യു ഡി എഫ് നാടാര്‍ സമുദായത്തിന് മന്ത്രിസ്ഥാനം ഉള്‍പ്പെടെ വാഗ്ദാനം ചെയ്തിരുന്നുവെന്നും എന്നാല്‍ അധികാരത്തിലെത്തിയപ്പോള്‍ ഇക്കാര്യം പാലിച്ചില്ലെന്നും ആരോപിച്ച് വി എസ് ഡി പി കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ പ്രത്യക്ഷ സമരപരിപാടികള്‍ ആസൂത്രണം … Continue reading "നെയ്യാറ്റിന്‍കര: വി എസ് ഡി പി നിലപാട് മാറ്റി ; ശെല്‍വരാജിനെ എതിര്‍ക്കില്ല"

Published On:Apr 28, 2012 | 6:04 am

തിരു : നെയ്യാറ്റിന്‍കരയില്‍ കോണ്‍ഗ്രസിനെ എതിര്‍ക്കില്ലെന്ന് നാടാര്‍ വിഭാഗത്തിന്റെ സംഘടനയായ വി എസ് ഡി പി. കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ മന്ത്രിമാരുള്‍പ്പെടുന്ന സംഘം ചര്‍ച്ച നടത്തിയതിനു ശേഷമാണ് വി എസ് ഡി പി നിലപാടുമാറ്റിയത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ യു ഡി എഫ് നാടാര്‍ സമുദായത്തിന് മന്ത്രിസ്ഥാനം ഉള്‍പ്പെടെ വാഗ്ദാനം ചെയ്തിരുന്നുവെന്നും എന്നാല്‍ അധികാരത്തിലെത്തിയപ്പോള്‍ ഇക്കാര്യം പാലിച്ചില്ലെന്നും ആരോപിച്ച് വി എസ് ഡി പി കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ പ്രത്യക്ഷ സമരപരിപാടികള്‍ ആസൂത്രണം ചെയ്തിരുന്നു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വസതിയിലേക്ക് ഇവര്‍ മാര്‍ച്ചും നടത്തിയിരുന്നു. ഇവരുടെ എതിര്‍പ്പ് നെയ്യാറ്റിന്‍കരയിലെ ശെല്‍വരാജിന്റെ വിജയത്തെ ബാധിക്കുമെന്ന കണ്ടെത്തലാണ് യു ഡി എഫിനെ ഇവരുമായി ചര്‍ച്ച നടത്താന്‍ പ്രേരിപ്പിച്ചത്.
വി എസ് ഡി പിയെ അനുനയിപ്പിക്കുന്നതിന്റെ ഭാഗമായി കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തല, വി എസ് ശിവകുമാര്‍, ശക്തന്‍ നാടാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് വി എസ് ഡി പി പ്രതിനിധികളുമായി ചര്‍ച്ച നടത്തിയത്. നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് പ്രധാനമായും ചര്‍ച്ച ചെയ്തത്.
നെയ്യാറ്റിന്‍കര ബിഷപ്പ് വിന്‍സന്റ് സാമുവലുമായും ചെന്നിത്തല ചര്‍ച്ച നടത്തിയിരുന്നു. എം എല്‍ എമാരടക്കം ഒട്ടേറെ നേതാക്കള്‍ ചെന്നിത്തലക്കൊപ്പമുണ്ടായിരുന്നു.
എല്ലാ മത-സാമുദായിക സംഘടനകളുടെയും പിന്തുണ യു ഡി എഫിനുണ്ടെന്ന് നെയ്യാറ്റിന്‍കരയിലെത്തിയ ചെന്നിത്തല പറഞ്ഞു.

LIVE NEWS - ONLINE

  • 1
    4 hours ago

    ശബരിമല തീര്‍ഥാടകരുടെ വാഹനം മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു

  • 2
    4 hours ago

    കെ.പി ശശികലയ്ക്ക് ജാമ്യം

  • 3
    8 hours ago

    ശശികല കോടതിയിലേക്ക്; ജാമ്യത്തിലിറങ്ങിയ ശേഷം ശബരിമലയ്ക്ക് പോകാന്‍ അനുമതി

  • 4
    12 hours ago

    ശശികലയുടെ അറസ്റ്റ് നിയമവിരുദ്ധമെന്ന് ശ്രീധരന്‍ പിള്ള

  • 5
    13 hours ago

    ശശികലുടെ അറസ്റ്റ്: ഹിന്ദുഐക്യ വേദിയുടെ നേതൃത്വത്തില്‍ റാന്നി പോലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധം

  • 6
    20 hours ago

    ഇന്ന് സംസ്ഥാന വ്യാപക ഹര്‍ത്താല്‍

  • 7
    22 hours ago

    തൃപ്തിക്കുനേരെ മുംബൈയിലും പ്രതിഷേധം

  • 8
    1 day ago

    നടന്‍ ടി.പി. മാധവനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

  • 9
    1 day ago

    തൃപ്തി ദേശായി മടങ്ങുന്നു