Saturday, January 19th, 2019

നെയ്യാറ്റിന്‍കര സംഭവത്തില്‍ പോലീസിന് ഗുരുതര വീഴ്ചയെന്ന് സ്‌പെഷല്‍ ബ്രാഞ്ച്

സനല്‍ റോഡില്‍ കിടന്നത് അര മണിക്കൂര്‍

Published On:Nov 8, 2018 | 11:42 am

തിരു:ഡിവൈഎസ്പി ബി. ഹരികുമാര്‍ തള്ളിയിട്ട യുവാവ് കാറിടിച്ചു മരിച്ച സംഭവത്തില്‍ പോലീസിന് ഗുരുതര വീഴ്ച. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ സനല്‍കുമാര്‍ റോഡില്‍ കിടന്നത് അരമണിക്കൂറെന്ന് സ്‌പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്.
വാഹനപകടത്തില്‍ പരിക്കേറ്റ് ഒരാള്‍ റോഡില്‍കിടക്കുന്നതായി കേസിലെ പ്രതിയായ ഡിവൈഎസ്പി തന്നെയാണ് പോലീസില്‍ വിവരമറിയിക്കുന്നത്. ഇതേത്തുടര്‍ന്നു എസ്‌ഐയും പാറാവുകാരനും സ്ഥലത്തെത്തിയെങ്കിലും പോലീസ് വാഹനത്തില്‍ സനലിനെ ആശുപത്രിയില്‍ എത്തിക്കാന്‍ ഇവര്‍ തയാറായില്ല. പിന്നീട് ആംബുലന്‍സ് എത്തിയാണ് സനലിനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്.
ഗുരുതരമായി പരിക്കേറ്റ സനലിനെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റണമെന്ന് ഡോക്ടര്‍മാരുടെ നിര്‍ദേശത്തെ തുടര്‍ന്നു പിന്നീട് സനലിനെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഇതിനിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാര്‍ ആംബുലന്‍സില്‍ മാറി കയറുകയും ചെയ്തു. പോലീസ് സ്റ്റേഷന്റെ മുന്നില്‍ ആംബുലന്‍സ് നിറുത്തിയാണ് പോലീസുകാര്‍ മാറി കയറിയത്.
എന്നാല്‍ ആംബുലന്‍സ് പോലീസ് സ്റ്റേഷനില്‍ കയറ്റിയില്ലെന്നും ആശുപത്രിയിലേക്ക് പോകുന്ന വഴിയാണ് പോലീസുകാര്‍ മാറികയറിയതെന്നുമാണ് എസ്‌ഐയുടെ വിശദീകരണം.

 

LIVE NEWS - ONLINE

  • 1
    2 hours ago

    ഹാക്ക് ചെയ്യപ്പെട്ട ഫേസ്ബുക്ക് അക്കൗണ്ട് തിരിച്ചെടുക്കാം

  • 2
    3 hours ago

    ശബരിമലയില്‍ ഒരുപാട് സ്ത്രീകള്‍ പോയെന്ന് മന്ത്രി ജയരാജന്‍

  • 3
    3 hours ago

    കീടനാശിനി ശ്വസിച്ച രണ്ടു തൊഴിലാളികള്‍ മരിച്ചു

  • 4
    3 hours ago

    കര്‍ണാടക പ്രതിസന്ധി; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

  • 5
    3 hours ago

    കര്‍ണാടക; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

  • 6
    4 hours ago

    ശബരിമല വിഷയത്തില്‍ സര്‍ക്കാറിന് ജനം മറുപടിനല്‍കും: എം.കെ. രാഘവന്‍

  • 7
    5 hours ago

    സ്‌കൂട്ടറില്‍ മിനിവാന്‍ ഇടിച്ച് സെക്യൂരിറ്റി ജീവനക്കാരന്‍ മരിച്ചു

  • 8
    6 hours ago

    സ്‌പോര്‍ട്‌സ് സ്‌കൂള്‍ പ്രവേശനം; ജില്ലാ തെരഞ്ഞെടുപ്പ്

  • 9
    6 hours ago

    ഇന്ധന വില വീണ്ടും വര്‍ധിച്ചു