Saturday, July 21st, 2018

ഫോണ്‍ നഷ്ടപ്പെട്ടാല്‍ വിഷമിക്കേണ്ട. ‘ഐഫോര്‍ മൊബ്’ സജ്ജമായിക്കഴിഞ്ഞു

കേരള പോലീസാണ് ഐഫോര്‍ മൊബ് വെബ് ആപ്ലിക്കേഷന്‍ ഒരുക്കിയിരിക്കുന്നത്

Published On:Sep 25, 2017 | 10:40 am

ഫോണ്‍ നഷ്ടപ്പെട്ടാല്‍ വിഷമിക്കേണ്ട. കണ്ടെത്താന്‍ ‘ഐഫോര്‍ മൊബ്’ എന്ന ആപ്ലിക്കേഷന്‍ തയ്യാറാണ്. കേരളപോലീസാണ് ഇത്തരമൊരു സംവിധാനവുമായി രംഗത്ത് വന്നിരിക്കുന്നത്. ഐഎംഇഐ നമ്പര്‍ വഴി, നഷ്ടപ്പെട്ട ഫോണ്‍ കണ്ടുപിടിക്കുന്നതിന് സഹായകമായ വെബ് ആപ്ലിക്കേഷനാണ് ‘ഐഫോര്‍ മൊബ്’. ഇതു വഴി ഉടമയ്ക്ക് ഫോണ്‍ തിരിച്ച് ലഭിക്കുന്നു.
കൃത്യമായ സജ്ജീകരണത്തോടെയാണ് പോലീസ് ഇത്തരമൊരു ആശയം കൊണ്ടു വന്നിരിക്കുന്നത്. ഇതിനായി സംസ്ഥാനത്തെ മുഴുവന്‍ മൊബൈല്‍ ഫോണ്‍ ടെക്‌നീഷ്യന്മാരേയും സൈബര്‍ ഡോമിന്റെ വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യിപ്പിക്കും. നഷ്ടപ്പെട്ട മൊബൈല്‍ഫോണുകളുടെ ഐഎംഇഐ നമ്പറും ഈ വെബ് പോര്‍ട്ടലില്‍ ഉള്‍പ്പെടുത്തും. മോഷ്ടിക്കപ്പെടുന്ന ഫോണുകള്‍ അണ്‍ലോക്ക് ചെയ്യാനും, നന്നാക്കുവാനുമെല്ലാം മൊബൈല്‍ ടെക്നീഷ്യന്‍മാരുടെ അടുത്തെത്തുമ്പോള്‍, വെബ് പോര്‍ട്ടല്‍ വഴി പോലീസിന് പെട്ടെന്നു കണ്ടെത്താന്‍ സാധിക്കും.
മൊബൈല്‍ ഫോണ്‍ നന്നാക്കുന്ന സ്ഥാപനങ്ങള്‍ക്ക് തദ്ദേശ സ്ഥാപനങ്ങളുടെ ലൈസന്‍സ് ലഭിക്കണമെങ്കില്‍, പോലീസിന്റെ എതിര്‍പ്പില്ലാ രേഖ ഹാജരാക്കണമെന്ന നിബന്ധനയും മുന്നില്‍ വെയ്ക്കും. സൈബര്‍ ഡോം ചുമതലയുള്ള ഐജി മനോജ് എബ്രഹാമാണ് ഈ കാര്യം വ്യക്തമാക്കിയത്.

LIVE NEWS - ONLINE

  • 1
    33 mins ago

    മുല്ലപ്പെരിയാറില്‍ ജല നിരപ്പ് ഉയര്‍ന്നു

  • 2
    1 hour ago

    അടിയാളരുടെ കഥ പറഞ്ഞ് ‘പൂമാതൈ പൊന്നമ്മ ‘

  • 3
    2 hours ago

    അപകടക്കേസുകളില്‍ നിന്ന് ട്രാഫിക്കുകാര്‍ പിന്മാറി

  • 4
    2 hours ago

    മഴക്കെടുതി നേരിടുന്നതില്‍ സര്‍ക്കാര്‍ പരാജയം: ചെന്നിത്തല

  • 5
    3 hours ago

    പുതിയ ലെക്‌സസ് ES 300h ഇന്ത്യയില്‍

  • 6
    3 hours ago

    കാലവര്‍ഷക്കെടുതി നേരിടാന്‍ 80 കോടി അനുവദിച്ചു: കേന്ദ്രസഹമന്ത്രി കിരണ്‍ റിജിജു

  • 7
    4 hours ago

    കാലവര്‍ഷക്കെടുതി; കേന്ദ്രത്തോട് 1000 കോടി രൂപ ആവശ്യപ്പെടും: മന്ത്രി സുനില്‍ കുമാര്‍

  • 8
    4 hours ago

    ഭീകരാക്രമണങ്ങളില്‍ മരിക്കുന്നതിനേക്കാല്‍ റോഡിലെ കുഴികളില്‍ വീണ് മരിക്കുന്നു; കോടതി

  • 9
    4 hours ago

    ഇരട്ട സെഞ്ചുറി ക്ലബില്‍ ഫകര്‍ സമാനും