Thursday, January 17th, 2019

പുതിയ വെസ്പ നോട്ടെ ഇന്ത്യയില്‍

പുതിയ മോഡലിന്റെ ബുക്കിംഗ് ഡീലര്‍ഷിപ്പുകള്‍ തുടങ്ങി. ബുക്കിംഗ് തുക 2,000 രൂപ

Published On:Jul 26, 2018 | 10:26 am

വെസ്പയുടെ പുതിയ പതിപ്പുമായി പിയാജിയോ ഇന്ത്യയില്‍. പുതിയ വെസ്പ നോട്ടെ വിപണിയില്‍ പുറത്തിറങ്ങി. വെസ്പ LX 125 മോഡലിനെ അടിസ്ഥാനപ്പെടുത്തി ഒരുങ്ങുന്ന വെസ്പ നോട്ടെയ്ക്ക് 70,285 രൂപയാണ് ദില്ലി എക്സ്ഷോറൂം വില. പുതിയ മോഡലിന്റെ ബുക്കിംഗ് ഡീലര്‍ഷിപ്പുകള്‍ തുടങ്ങി. ബുക്കിംഗ് തുക 2,000 രൂപ. 2018 ഓട്ടോ എക്സ്പോയില്‍ കമ്പനി പ്രദര്‍ശിപ്പിച്ച വെസ്പ പതിപ്പാണിപ്പോള്‍ വില്‍പനയ്ക്ക് വന്നിരിക്കുന്നത്. പൂര്‍ണ്ണ കറുപ്പ് പശ്ചാത്തലമാണ് സ്‌കൂട്ടറിന്റെ മുഖ്യവിശേഷം.
വെസ്പ നോട്ടെയിലുള്ള 125 സിസി എയര്‍ കൂള്‍ഡ് ഒറ്റ സിലിണ്ടര്‍ എഞ്ചിന് 9.5 bhp കരുത്തും 9.9 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. സിവിടി ഗിയര്‍ബോക്സ് മുഖേനയാണ് എഞ്ചിന്‍ കരുത്ത് പിന്‍ ചക്രത്തിലെത്തുക. രാജ്യാന്തര വിപണികളിലും വെസ്പ നോട്ടെ വില്‍പനയ്ക്ക് എത്തുന്നുണ്ട്. എന്നാല്‍ രാജ്യാന്തര മോഡലും ഇന്ത്യന്‍ പതിപ്പും തമ്മില്‍ വലിയ വ്യത്യാസമാണ് നിലകൊള്ളുന്നത്. LX 125 മോഡലിന്റെ മെക്കാനിക്കല്‍ ഘടകങ്ങള്‍ തന്നെയാണ് പുതിയ വെസ്പ നോട്ടെയിലും. ഒരുവശത്തു മാത്രം ഒരുങ്ങുന്ന മുന്‍ സസ്പെന്‍ഷന്‍ മോഡലിന്റെ പ്രധാന വിശേഷമാണ്. മണിക്കൂറില്‍ നൂറു കിലോമീറ്റര്‍ വേഗത്തില്‍ വരെ കുതിക്കാന്‍ വെസ്പ നോട്ടെയ്ക്ക് കഴിയും.

LIVE NEWS - ONLINE

  • 1
    11 hours ago

    അമ്മയുടെ കാമുകന്‍ അഞ്ച് വയസുകാരനെ കൊലപ്പെടുത്തി

  • 2
    13 hours ago

    കെഎസ്ആര്‍ടിസി പണിമുടക്ക് മാറ്റിവെച്ചു

  • 3
    15 hours ago

    കെഎസ്ആര്‍ടിസി പണിമുടക്കില്‍ മാറ്റമില്ലെന്ന് സംയുക്ത സമരസമിതി

  • 4
    15 hours ago

    വിട്ടു നിന്നത് കുമ്മനത്തിന്റെ അവസ്ഥ ഉണ്ടാകാതിരിക്കാന്‍: ശ്രീധരന്‍ പിള്ള

  • 5
    18 hours ago

    ദൈവത്തിന്റെ നാട് ഭരിക്കുന്നത് ദൈവവിശ്വാസമില്ലാത്തവര്‍: ഒ രാജഗോപാല്‍

  • 6
    19 hours ago

    വൈദ്യുതി നിരക്ക് വര്‍ധന ഉപഭോക്താക്കള്‍ക്ക് ഇരുട്ടടി

  • 7
    20 hours ago

    ചര്‍ച്ച പരാജയം; ഇന്ന് അര്‍ധരാത്രിമുതല്‍ കെഎസ്ആര്‍ടിസി സമരം

  • 8
    20 hours ago

    വേദനയോടെ സാമുവല്‍ കുറിക്കുന്നു…

  • 9
    20 hours ago

    വിജയിച്ചാല്‍ കേരളത്തിന് ചരിത്രത്തിലാദ്യമായി സെമിഫൈനലിലെത്താം