Friday, February 22nd, 2019

2018 മിനി കൂപ്പര്‍ ഇന്ത്യയില്‍ എത്തി..

29.70 ലക്ഷം മുതലാണ് പുതിയ മിനി കൂപ്പറിന്റെ എക്സ്ഷോറൂം വില

Published On:May 25, 2018 | 1:56 pm

2018 മിനി കൂപ്പര്‍ ഇന്ത്യയില്‍ എത്തി. 29.70 ലക്ഷം മുതലാണ് പുതിയ മിനി കൂപ്പറിന്റെ എക്സ്ഷോറൂം വില. ഏറ്റവും ഉയര്‍ന്ന കൂപ്പര്‍ പതിപ്പിന് വില 37.10 ലക്ഷം രൂപ. മുന്‍തലമുറകളുടെ മാതൃക പിന്തുടര്‍ന്ന് മൂന്നു ഡോര്‍, അഞ്ചു ഡോര്‍, കണ്‍വേര്‍ട്ടബിള്‍ ബോഡി ശൈലികളില്‍ ഹാച്ച്ബാക്ക് ലഭ്യമാണ്. പെട്രോള്‍, ഡീസല്‍ എഞ്ചിനുകള്‍ ഒരുങ്ങുന്നത് മൂന്നു ഡോര്‍ പതിപ്പില്‍ മാത്രം. അഞ്ചു ഡോര്‍ പതിപ്പു ഡീസല്‍ എഞ്ചിനിലും, കണ്‍വേര്‍ട്ടബിള്‍ പതിപ്പു പെട്രോള്‍ എഞ്ചിനിലുമാണ് അണിനിരക്കുന്നത്.
ബോണറ്റില്‍ നിന്നും മിനി ലോഗോ കമ്പനി മാറ്റി. എല്‍ഇഡി ഹെഡ്ലാമ്പുകളും ടെയില്‍ലാമ്പുകളും സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറുകള്‍. എമറാള്‍ഡ് ഗ്രെയ് മെറ്റാലിക്, സ്റ്റാര്‍ലിറ്റ് ബ്ലൂ മെറ്റാലിക്, സൊളാരിസ് ഓറഞ്ച് മെറ്റാലിക് എന്നീ മൂന്നു പുതിയ നിറങ്ങളും ഹാച്ച്ബാക്കിന് പുതുമ നല്‍കുന്നു. ഇതിനു പുറമെ പിയാനൊ ബ്ലാക് ഫിനിഷും പെട്രോള്‍ മോഡലുകളില്‍ ഓപ്ഷനലായുണ്ട്. ആകെമൊത്തം 14 നിറങ്ങളിലാണ് പുതിയ മിനി കൂപ്പര്‍ വിപണിയില്‍ എത്തുന്നത്.
കൂപ്പറിന്റെ അകത്തളത്തും മാറ്റങ്ങളുണ്ട്. മള്‍ട്ടി ഫംങ്ഷന്‍ ബട്ടണുകളുള്ള മൂന്നു സ്പോക്ക് സ്റ്റീയറിംഗ് വീല്‍, സ്പോര്‍ട്സ് സീറ്റുകള്‍, ബ്രൗണ്‍ ലെതര്‍ അപ്ഹോള്‍സ്റ്ററി എന്നിവ അകത്തളത്തില്‍ മനോഹരമാക്കുന്നു. സണ്‍റൂഫ്, 6.5 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, 8.8 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം, വയര്‍ലെസ് ചാര്‍ജ്ജിംഗ്, 20 ജിബി ഇന്റേണല്‍ ഹാര്‍ഡ്ഡ്രൈവ് പോലുള്ള ഫീച്ചറുകള്‍ കാറിലുണ്ട്. 360W ഹര്‍മന്‍ കര്‍ദോന്‍ ശബ്ദ സംവിധാനവും കൂപ്പറില്‍ എടുത്തുപറയണം.
2.0 ലിറ്റര്‍ നാലു സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനാണ് പുതിയ മിനി കൂപ്പറില്‍. എഞ്ചിന് 189 bhp കരുത്തും 280 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. പുതിയ ഏഴു സ്പീഡ് ഡ്യൂവല്‍ ക്ലച്ച് സ്റ്റെപ്ട്രോണിക് ഗിയര്‍ബോക്സും മോഡലിന്റെ പ്രധാനസവിശേഷതയാണ്. പൂജ്യത്തില്‍ നിന്നും നൂറു കിലോമീറ്റര്‍ വേഗത്തിലെത്താന്‍ കൂപ്പറിന് 3.5 സെക്കന്‍ഡുകള്‍ മതി. 235 കിലോമീറ്ററാണ് പരമാവധി വേഗത. ജൂണ്‍ മുതല്‍ രാജ്യത്തുടനീളമുള്ള മിനി ഡീലര്‍ഷിപ്പുകളിലും 2018 കൂപ്പര്‍ എസ്, ഡി, കണ്‍വേര്‍ട്ടബിള്‍ പതിപ്പുകള്‍ ലഭ്യമാകും.

LIVE NEWS - ONLINE

  • 1
    22 mins ago

    നടി സുമലത. മാണ്ഡ്യയില്‍ മത്സരിച്ചേക്കും

  • 2
    31 mins ago

    മുഖ്യമന്ത്രിയുടെ പരിപാടി അലങ്കോലപ്പെടുത്തുമെന്ന് ഭീഷണി മുഴക്കിയ യുവാവ് അറസ്റ്റില്‍

  • 3
    45 mins ago

    പിണറായി കണ്ണുരുട്ടിയാല്‍ പേടിക്കുന്ന കാലമല്ല ഇത്: വി.ടി ബല്‍റാം

  • 4
    49 mins ago

    ഇന്ത്യയുടെ അക്രമം ഭയന്ന് പാക്കിസ്ഥാനില്‍ തയാറെടുപ്പുകള്‍ ആരംഭിച്ചു

  • 5
    2 hours ago

    കൊലപാതകക്കേസില്‍ പ്രതിക്ക് തടവും പിഴയും

  • 6
    14 hours ago

    പാക്കിസ്ഥാനുമായി നദീജലം പങ്കുവെക്കുന്നത് ഇന്ത്യ നിര്‍ത്തുന്നു

  • 7
    15 hours ago

    പെരിയ ഇരട്ടക്കൊലപാതകം; അന്വേഷണം ക്രൈംബ്രാഞ്ചിന്

  • 8
    18 hours ago

    പെരിയ ഇരട്ടക്കൊല; എംഎല്‍എക്ക് പങ്കെന്ന് ചെന്നിത്തല

  • 9
    21 hours ago

    സര്‍വകലാശാല കലാപശാലയാകരുത്