Wednesday, August 21st, 2019

ഇതാണ് പുതിയ മാരുതി എര്‍ട്ടിഗ!

പരീക്ഷണയോട്ടം നടത്തുന്ന 2018 മാരുതി എര്‍ട്ടിഗയുടെ വീഡിയോ പുറത്തു വന്നിരിക്കുന്നു

Published On:Apr 7, 2018 | 8:27 am

ഈ വര്‍ഷം പുത്തന്‍ എര്‍ട്ടിഗ എംപിവിയെ മാരുതി ഇന്ത്യയില്‍ അവതരിപ്പിക്കാനിരിക്കെ, പരീക്ഷണയോട്ടം നടത്തുന്ന 2018 മാരുതി എര്‍ട്ടിഗയുടെ വീഡിയോ പുറത്തു വന്നിരിക്കുന്നു. ഇന്തോനേഷ്യന്‍ വിപണിയിലും എര്‍ട്ടിഗ ഉടനെത്തും.
വലുപ്പത്തിന്റെ കാര്യത്തില്‍ നിലവിലുള്ള എര്‍ട്ടിഗയെക്കാളും രണ്ടുപടി മുകളിലാണ് വരാനിരിക്കുന്ന മോഡല്‍ എന്നാണ് സൂചന. പിന്നിലേക്ക് കുറച്ചേറെ നീണ്ടാണ് പുതുതലമുറ എംപിവിയുടെ ഒരുക്കം. പിന്നിലെ വിന്‍ഡ്ഷീല്‍ഡ് കുറച്ചേറെ ഉയര്‍ത്തിയിട്ടുള്ളതായി വീഡിയോ സൂചിപ്പിക്കുന്നു.
നിലവിലുള്ള 1.4 ലിറ്റര്‍ പെട്രോള്‍, 1.3 ലിറ്റര്‍ ഡീസല്‍ എഞ്ചിനുകളില്‍ തന്നെയാകും പുതിയ എര്‍ട്ടിഗയുടെയും ഒരുക്കം എന്നാണ് സൂചന. പുത്തന്‍ അലോയ് വീല്‍ ഡിസൈനും, ബോഡിക്ക് കുറുകെയുള്ള ബെല്‍റ്റ് ലൈനും രണ്ടാം തലമുറ എര്‍ട്ടിഗയില്‍ പ്രതീക്ഷിക്കാം. ഓഗസ്റ്റ് മാസത്തോടെ പുതിയ മാരുതി എര്‍ട്ടിഗ ഇന്ത്യയില്‍ എത്തുമെന്നാണ് സൂചന.

LIVE NEWS - ONLINE

  • 1
    14 hours ago

    സംസ്ഥാനത്തെ ചില ജില്ലകളില്‍ വരും ദിവസങ്ങളില്‍ കനത്ത മഴക്ക് സാധ്യത

  • 2
    15 hours ago

    പാക് വെടിവെപ്പില്‍ ജവാന് വീരമൃത്യു

  • 3
    17 hours ago

    ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് ഏഴു വര്‍ഷമായി കുറച്ചു

  • 4
    20 hours ago

    കര്‍ണാടകയില്‍ 17 മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്തു

  • 5
    21 hours ago

    ഒന്നരക്കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍

  • 6
    21 hours ago

    കവളപ്പാറ ദുരന്തം; ഒരു മൃതദേഹം കൂടി കണ്ടെത്തി

  • 7
    21 hours ago

    നടി മഞ്ജുവാര്യരും സംഘവും ഹിമാചലില്‍ കുടുങ്ങി

  • 8
    21 hours ago

    ഇടിമിന്നലില്‍ മുന്നുപേര്‍ക്ക് പരിക്ക്

  • 9
    21 hours ago

    മന്ത്രിയുടെ വാഹനം ഗതാഗതക്കുരുക്കില്‍പെട്ട സംഭവം; പോലീസുകാരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു