Thursday, April 25th, 2019

2018 മാരുതി സിയാസ് ഫെയ്സ്ലിഫ്റ്റ് ഉടന്‍ വിപണിയിലേക്ക്…

ഓഗസ്റ്റില്‍ സിയാസ് ഫെയ്സ്ലിഫ്റ്റ് വിപണിയില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്

Published On:Apr 28, 2018 | 10:30 am

പുത്തന്‍ മാരുതി സിയാസ് ഫെയ്സ്ലിഫ്റ്റ് ഉടന്‍ ഇന്ത്യന്‍ വിപണിയിലേക്ക്. ഓഗസ്റ്റില്‍ സിയാസ് ഫെയ്സ്ലിഫ്റ്റ് വിപണിയില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്. വരവിന് മുമ്പെ പുതിയ മാരുതി സിയാസ് ഫെയ്സ്ലിഫ്റ്റിനെ വിവരങ്ങള്‍ പുറത്തു വരികയാണ്. നിലവിലുള്ളതിനെക്കാളും കരുത്തന്‍ പെട്രോള്‍ എഞ്ചിനായിരിക്കും പുതിയ സിയാസ് ഫെയ്സ്ലിഫ്റ്റിന്. ഏറ്റവും പുതിയ K15B 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാകും സിയാസ് ഫെയ്സ്ലിഫ്റ്റില്‍ ഒരുങ്ങുക.
103.2 bhp കരുത്തും 138.4 Nm torque ഉം സൃഷ്ടിക്കുന്നതാണ് പുതിയ പെട്രോള്‍ എഞ്ചിന്‍. കരുത്തുത്പാദനം നിലവിലുള്ള പതിപ്പിനെക്കാളും 12 bhp അധികം. നിലവില്‍ 91.2 bhp കരുത്തും 130 Nm torque മാണ് 1.4 ലിറ്റര്‍ സിയാസ് പതിപ്പ് ഉത്പാദിപ്പിക്കുന്നത്. അഞ്ചു സ്പീഡാണ് മാനുവല്‍ ഗിയര്‍ബോക്സ്. ഓപ്ഷനലായി നാലു സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സിനെയും സിയാസ് പെട്രോളില്‍ മാരുതി നല്‍കുന്നുണ്ട്.
1.3 ലിറ്റര്‍ ഡീസല്‍ ഹൈബ്രിഡ് പതിപ്പും സിയാസില്‍ ലഭ്യമാണ്. ഡീസല്‍ എഞ്ചിന് 88.5 bhp കരുത്തും 200 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. അഞ്ചു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സ് മാത്രമാണ് ഡീസല്‍ ഹൈബ്രിഡില്‍. നിലവില്‍ എട്ടു ലക്ഷം രൂപ മുതല്‍ 12 ലക്ഷം രൂപ വരെയാണ് മാരുതി സിയാസുകളുടെ എക്സ്ഷോറൂം വില. എന്നാല്‍ വിലവര്‍ധനവോട് കൂടിയാകും 2018 മാരുതി സിയാസ് ഫെയ്സ്ലിഫ്റ്റ് വിപണിയില്‍ എത്തുക.

LIVE NEWS - ONLINE

  • 1
    12 hours ago

    ടിക് ടോക് നിരോധനം മദ്രാസ് ഹൈക്കോടതി നീക്കി

  • 2
    13 hours ago

    ശ്രീനഗറില്‍ പാക് തീവ്രവാദി പിടിയില്‍

  • 3
    15 hours ago

    കെവിന്‍ വധം; സാക്ഷി എഴു പ്രതികളെ തിരിച്ചറിഞ്ഞു

  • 4
    16 hours ago

    അരിമ്പ്രയില്‍ നടന്നത് ചീമേനി മോഡല്‍ ആക്രമണം: എം വി ജയരാജന്‍

  • 5
    17 hours ago

    ഷുഹൈബ് വധം; നാലു പ്രതികള്‍ക്ക് ജാമ്യം

  • 6
    18 hours ago

    ജയിച്ചാലും തോറ്റാലും കള്ളവോട്ടിനെതിരെ പോരാടും: കെ സുധാകരന്‍

  • 7
    18 hours ago

    ഇനി കണക്കുകൂട്ടലിന്റെ ദിനങ്ങള്‍

  • 8
    20 hours ago

    ഉയര്‍ന്ന പോളിംഗ് കോണ്‍ഗ്രസിന് ഗുണം ചെയ്യും: തരൂര്‍

  • 9
    22 hours ago

    സംസ്ഥാനത്ത് പോളിംഗ് 77.67 ശതമാനം