Monday, November 12th, 2018

ന്യൂമാഹി പോലീസ് സ്റ്റേഷന്‍ കെട്ടിടം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

തലശ്ശേരി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ കീഴിലാണ് ന്യൂമാഹി പോലീസ് സ്റ്റേഷന്റെ പ്രവര്‍ത്തനം.

Published On:Aug 13, 2018 | 12:48 pm

തലശ്ശേരി: എട്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് വാടക കെട്ടിടത്തില്‍ ആരംഭിച്ച ന്യൂമാഹി പോലീസ് സ്റ്റേഷന് സ്വന്തമായി പണിത പുത്തന്‍ കെട്ടിടത്തിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ വീഡിയോ കോണ്‍ഫറന്‍സ് വഴി മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിച്ചു. ചടങ്ങില്‍ അഡ്വ.എ എന്‍ ഷംസീര്‍ എം എല്‍ എ, ഉയര്‍ന്ന പോലിസ് ഉദ്യോഗസ്ഥര്‍, തുടങ്ങിയവര്‍ സംബന്ധിച്ചു. ആരും ക്ഷണിച്ചില്ലെന്ന് ആരോപിച്ച് മുസ്ലീം ലീഗ് ചടങ്ങ് ബഹിഷ്‌കരിച്ചതിന് പിന്നാലെ ക്ഷണക്കത്തില്‍ പേരുള്ള എം പിമാരും വന്നില്ല. വിട്ടുനിന്നതല്ല അസൗകര്യമാണ് എം പിമാര്‍ എത്താത്തതിന് കാരണമെന്ന് അറിയുന്നു. തലശ്ശേരി നഗരസഭയിലെ മാക്കൂട്ടം പാറാല്‍ റോഡില്‍ വാടകക്കെട്ടിടത്തില്‍ പ്രവര്‍ച്ചിരുന്ന പഴയ പോലീസ് സ്റ്റേഷന്‌ചേര്‍ന്നാണ് പുതിയ കെട്ടിടമുള്ളത്.ന്യൂമാഹി പഞ്ചായത്തിലെ മുഴുവന്‍ പ്രദേശങ്ങളും തലശ്ശേരി നഗരസഭയിലെ 22 മുതല്‍ 36 വരെയുള്ള വാര്‍ഡുകളും ഉള്‍പ്പെട്ടതാണ് പോലീസ് സ്റ്റേഷന്‍ പരിധി. തലശ്ശേരി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ കീഴിലാണ് ന്യൂമാഹി പോലീസ് സ്റ്റേഷന്റെ പ്രവര്‍ത്തനം.

 

LIVE NEWS - ONLINE

  • 1
    3 hours ago

    ഛത്തീസ്ഗഢ് തിരഞ്ഞെടുപ്പ്: ആദ്യഘട്ടത്തില്‍ 70 ശതമാനം പോളിങ്

  • 2
    4 hours ago

    ശബരിമല യുവതി പ്രവേശനം: പുനഃപരിശോധനാ ഹര്‍ജികള്‍ ചൊവ്വാഴ്ച പരിഗണിക്കും

  • 3
    6 hours ago

    ശബരിമലയില്‍ അഹിന്ദുക്കള്‍ക്ക് പ്രവേശനം വിലക്കരുതെന്ന് സര്‍ക്കാര്‍

  • 4
    9 hours ago

    വനിതാ ജയിലിലെ ആത്മഹത്യ ; നടപടി പൂഴ്ത്തിയത് അന്വേഷിക്കണം

  • 5
    10 hours ago

    ശബരിമല; സര്‍ക്കാര്‍ സര്‍വകക്ഷിയോഗം വിളിച്ചു

  • 6
    11 hours ago

    കൊലക്കേസ് വിചാരണക്കിടയില്‍ രക്ഷപ്പെട്ട കൊടും കുറ്റവാളി വലയില്‍

  • 7
    11 hours ago

    അനന്ത്കുമാറിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു

  • 8
    12 hours ago

    ബാബരി മസ്ജിദ് കേസില്‍ അടിയന്തര വാദം കേള്‍ക്കണമെന്ന ഹരജി തള്ളി

  • 9
    12 hours ago

    ശബരിമലയിലെ ആചാരങ്ങളില്‍ ഇടപെട്ടിട്ടില്ലെന്ന് സര്‍ക്കാര്‍