Thursday, November 15th, 2018

പുതിയ ലെക്‌സസ് ES 300h ഇന്ത്യയില്‍

59.13 ലക്ഷം രൂപയാണ് ES 300 ന്റെ വില

Published On:Jul 21, 2018 | 10:37 am

പുതിയ ES 300h സെഡാനുമായി ലെക്സസ് ഇന്ത്യയില്‍. പുതുതലമുറ ES 300h വിപണിയില്‍ പുറത്തിറങ്ങി. 59.13 ലക്ഷം രൂപയാണ് ES 300h ന്റെ വില. പുതിയ സെഡാന്റെ ബുക്കിംഗ് ലെക്സസ് ഇന്ത്യ തുടങ്ങി.
ലെക്സസ് ES 300h -ല്‍ ഒരുങ്ങുന്ന 2.5 ലിറ്റര്‍ നാലു സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന് വൈദ്യുത മോട്ടോറിന്റെ പിന്തുണയുണ്ട്. 214 bhp കരുത്ത് കാറിന് ആകെമൊത്തം ലഭിക്കും. യൂറോ VI നിര്‍ദ്ദേശിച്ച് നാലാം തലമുറ ഹൈബ്രിഡ് ഡ്രൈവ് സംവിധാനം കാറില്‍ 22.37 കിലോമീറ്റര്‍ മൈലേജ് കാഴ്ചവെക്കും. ഒമ്പത് നിറങ്ങളിലാണ് പുതിയ ലെക്സസ് ES 300h സെഡാന്‍ വിപണിയില്‍ വില്‍പനയ്ക്കെത്തുന്നത്.
ടച്ച്പാഡ് മുഖേന പ്രവര്‍ത്തിക്കുന്ന 12.3 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം, 7.0 ഇഞ്ച് ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, പൂര്‍ണമായും ക്രമീകരിക്കാവുന്ന ഹെഡ്സ് അപ് ഡിസ്പ്ലേ, ചൂടു പകരുന്ന മുന്‍നിര സീറ്റുകള്‍, വൈദ്യുത പിന്തുണയാല്‍ ക്രമീകരിക്കാവുന്ന പിന്‍നിര സീറ്റുകള്‍, സ്റ്റബിലിറ്റി കണ്‍ട്രോള്‍, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ്, ആന്റി – തെഫ്റ്റ് സംവിധാനം, പത്തു എയര്‍ബാഗുകള്‍ എന്നിവയെല്ലാം മോഡലിന്റെ സവിശേഷതകളാണ്.

LIVE NEWS - ONLINE

  • 1
    2 hours ago

    ശബരിമല; സര്‍വകക്ഷിയോഗം പരാജയം

  • 2
    3 hours ago

    മുട്ട പുഴുങ്ങുമ്പോള്‍ അല്‍പം ബേക്കിംഗ് സോഡയിടാം

  • 3
    5 hours ago

    പണക്കൊഴുപ്പില്ലാതെ കുട്ടികളുടെ മേള അരങ്ങേറുമ്പോള്‍

  • 4
    6 hours ago

    മൂങ്ങയുടെ കൊത്തേറ്റ് മധ്യവയസ്‌ക്കന്‍ ആശുപത്രിയില്‍

  • 5
    6 hours ago

    ഇരിട്ടി പുഴയില്‍ നിന്നും ബോംബ് കണ്ടെത്തി

  • 6
    6 hours ago

    സുരക്ഷയില്ലെങ്കിലും മല ചവിട്ടും: തൃപ്തി ദേശായി

  • 7
    6 hours ago

    എന്തെങ്കിലും സംഭവിച്ചാല്‍ ഉത്തരവാദി സര്‍ക്കാര്‍

  • 8
    6 hours ago

    സുരക്ഷയില്ലെങ്കിലും മല ചവിട്ടും: തൃപ്തി

  • 9
    6 hours ago

    ശബരിമല പ്രശ്‌നം; സാമ്പത്തിക സ്ഥിതിയെ ബാധിക്കും: മന്ത്രി ഐസക്