Sunday, July 21st, 2019

പുതിയ കവാസാക്കി നിഞ്ച 650 ഇന്ത്യയില്‍

വില 5.49 ലക്ഷം രൂപ

Published On:Jul 7, 2018 | 2:39 pm

2019 കവാസാക്കി നിഞ്ച 650 ഇന്ത്യയില്‍ പുറത്തിറങ്ങി. 5.49 ലക്ഷം രൂപയാണ് പുതിയ നിഞ്ച 650 -യുടെ എക്സ്ഷോറൂം വില. മെറ്റാലിക് ഫ്ളാറ്റ് സ്പാര്‍ക്ക് എന്ന ഒരു നിറഭേദത്തിലാണ് 2019 നിഞ്ച 650 -യില്‍ ലഭ്യമാവുക. രാജ്യത്തുടനീളമുള്ള കവാസാക്കി ഡീലര്‍ഷിപ്പുകളില്‍ നിന്നും പുതിയ നിഞ്ച 650 പതിപ്പിനെ ഉപഭോക്താക്കള്‍ക്ക് ബുക്ക് ചെയ്യാം.
മൂന്നു വകഭേദങ്ങളാണ് കവാസാക്കി നിഞ്ച 650 -യില്‍ ഒരുങ്ങുന്നത്. പുതിയ 2019 മോഡലിന് പുറമെ നിലവിലുള്ള കെആര്‍ടി എഡിഷനും നീല നിറത്തിലുള്ള MY18 എഡിഷനും മോഡലില്‍ തുടരും. ആന്റി – ലോക്ക് ബ്രേക്കിംഗ് സംവിധാനം, ഇക്കോണോമിക്കല്‍ റൈഡിംഗ് ഇന്‍ഡിക്കേറ്റര്‍, അസിസ്റ്റ്, സ്ലിപ്പര്‍ ക്ലച്ച് എന്നിവ മോഡലിന്റെ സവിശേഷതകളാണ്.
649 സിസി ലിക്വിഡ് കൂള്‍ഡ് പാരലല്‍ ട്വിന്‍ എഞ്ചിന്‍ തന്നെയാണ് 2019 കവാസാക്കി നിഞ്ച 650 -യുടെയും ഹൃദയം. എഞ്ചിന് 67.2 bhp കരുത്തും 65.7 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. ആറു സ്പീഡാണ് സ്ലിപ്പര്‍ ക്ലച്ച് പിന്തുണയോടുള്ള ഗിയര്‍ബോക്സ്.

LIVE NEWS - ONLINE

  • 1
    30 mins ago

    ഷീല ദീക്ഷിതിന്റെ സംസ്‌കാരം ഇന്ന്

  • 2
    1 hour ago

    എയര്‍ ഇന്ത്യയിലെ നിയമനങ്ങളും സ്ഥാനക്കയറ്റവും നിര്‍ത്തിവെക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം

  • 3
    3 hours ago

    കനത്ത മഴ: ഒരു മരണംകൂടി

  • 4
    4 hours ago

    കലാലയങ്ങളില്‍ പെരുമാറ്റച്ചട്ടം കൊണ്ടുവരണമെന്ന് ഗവര്‍ണര്‍

  • 5
    16 hours ago

    ഷീല ദീക്ഷിത് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ മാനസപുത്രി; രാഹുല്‍ ഗാന്ധി

  • 6
    18 hours ago

    ഇന്‍ഡൊനീഷ്യന്‍ ഓപ്പണ്‍; പി.വി.സിന്ധു ഫൈനലില്‍

  • 7
    19 hours ago

    ഷീല ദീക്ഷിത് അന്തരിച്ചു

  • 8
    19 hours ago

    മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഷീല ദീക്ഷിത് അന്തരിച്ചു

  • 9
    20 hours ago

    വിന്‍ഡീസ് പര്യടനത്തിനില്ല; ധോണി രണ്ടുമാസം സൈന്യത്തോടൊപ്പം