Wednesday, November 14th, 2018

ന്യൂജേഴ്‌സിയില്‍ വെടിവെപ്പ്; ഒരാള്‍ കൊല്ലപ്പെട്ടു, 22 പേര്‍ക്ക് പരിക്ക്

സംഭവ സ്ഥലത്തു നിന്ന് ഒന്നിലേറെ ആയുധങ്ങള്‍ കണ്ടെുത്തിട്ടുണ്ട്.

Published On:Jun 18, 2018 | 10:22 am

ട്രെന്‍ഡന്‍: ന്യൂജേഴ്‌സിയുടെ തലസ്ഥാന നഗരമായ ട്രെന്‍ഡനില്‍ ആര്‍ട് ഫെസ്റ്റിവെലിനിടെ അക്രമികളുടെ വെടിവെപ്പില്‍ 22 പേര്‍ക്ക് പരിക്കേറ്റു. പോലീസ് നടത്തിയ തിരിച്ചടിയില്‍ അക്രമി എന്ന് സംശയിക്കുന്ന ഒരാള്‍ കൊല്ലപ്പെട്ടു.
പ്രാദേശിക സമയം ഇന്നലെ പുലര്‍ച്ചെ 2.45ഓടെയാണ് രണ്ട് അക്രമികള്‍ ഫെസ്റ്റിവെല്‍ നഗരിയിലേക്ക് നുഴഞ്ഞു കയറി ഫെസ്റ്റിവെലിനെത്തിയ ആളുകള്‍ക്ക് നേരെ വെടിയുതിര്‍ത്തത്. തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി അക്രമികള്‍ക്ക് നേരെ വെടിവെച്ചു.
പോലീസ് വെടിവെപ്പില്‍ അക്രമികളിലൊരാള്‍ കൊല്ലപ്പെട്ടതായി അധികൃതര്‍ അറിയിച്ചു. 33 കാരനായ തഹൈജ് വെല്‍സ് ആണ് മരിച്ചത്. അക്രമിയെന്ന് സംശയിക്കുന്ന രണ്ടാമന്‍ പോലീസ് പിടിയിലാണ്. വെടിവെപ്പില്‍ പരിക്കേറ്റവര്‍ ആശുപത്രിയില്‍ ചികിത്‌സ തേടി. സംഭവ സ്ഥലത്തു നിന്ന് ഒന്നിലേറെ ആയുധങ്ങള്‍ കണ്ടെുത്തിട്ടുണ്ട്.

LIVE NEWS - ONLINE

  • 1
    3 hours ago

    ലോകത്തെ ഭീകരാക്രമണങ്ങളുടെ ഉറവിടം ഒരൊറ്റ സ്ഥലമാണെന്ന് പ്രധാനമന്ത്രി

  • 2
    4 hours ago

    വാര്‍ത്താ വിനിമയ ഉപഗ്രഹം ജി സാറ്റ്-29 വിക്ഷേപിച്ചു

  • 3
    6 hours ago

    ചിലര്‍ കലക്ക വെള്ളത്തില്‍ മീന്‍ പിടിക്കാന്‍ ശ്രമിക്കുന്നു: ഹൈക്കോടതി

  • 4
    10 hours ago

    മോഹന്‍ലാലും മഞ്ജു വാര്യരും; പൃഥ്വിരാജ് എടുത്ത ഫോട്ടോ വൈറല്‍

  • 5
    10 hours ago

    റൂണിയും ബൂട്ടഴിക്കുന്നു

  • 6
    10 hours ago

    ബന്ധു നിയമനത്തിന് മന്ത്രി ജലീല്‍ നേരിട്ടിടപെട്ടു: യൂത്ത് ലീഗ്

  • 7
    10 hours ago

    സൗന്ദര്യയുടെ കഴുത്തില്‍ വിശാഖന്‍ താലിചാര്‍ത്തും

  • 8
    12 hours ago

    പാലക്കാട് ഭാര്യയുടെ വെട്ടേറ്റ് ഭര്‍ത്താവ് മരിച്ചു

  • 9
    12 hours ago

    ശബരിമല വിധി സ്റ്റേ ചെയ്യില്ല: സുപ്രീം കോടതി