Wednesday, December 12th, 2018

പുതിയ ഹ്യുണ്ടായി സാന്‍ട്രോ ഒക്ടോബര്‍ 23 ന് എത്തും

ബുക്കിംഗ് തുടങ്ങി

Published On:Oct 11, 2018 | 8:48 am

പുതിയ ഹ്യുണ്ടായി സാന്‍ട്രോ ഒക്ടോബര്‍ 23 ന് വിപണിയില്‍ വില്‍പനയ്ക്കെത്തും. കഴിഞ്ഞ മൂന്നുവര്‍ഷത്തെ ഹ്യുണ്ടായിയുടെ പ്രയത്നമാണ് പുതിയ സാന്‍ട്രോ. ഒരുപാട് മാറ്റങ്ങളുമായാണ് സാന്‍ട്രോ എത്തുന്നത്. താഴേക്ക് ഒഴുകിവീഴുംപോലുള്ള കമ്പനിയുടെ സിഗ്‌നേച്ചര്‍ കസ്‌കേഡിംഗ് ഗ്രില്ലാണ് സാന്‍ട്രോയില്‍ ഒരുങ്ങുന്നത്. പിറകിലേക്ക് ഒരല്‍പം വലിഞ്ഞ് ഹെഡ്ലാമ്പുകള്‍.
പഴയ സാന്‍ട്രോയുടെ ടോള്‍ ബോയ് ശൈലിയാണ് പുത്തന്‍ ഹാച്ച്ബാക്കിനും.
7.0 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനത്തില്‍ ആന്‍ട്രോയ്ഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ, മിറര്‍ലിങ്ക്, വോയിസ് റെക്കഗ്‌നീഷന്‍ മുതലായ സംവിധാനങ്ങള്‍ ലഭിക്കും. നിലവില്‍ പ്രാരംഭ ഹാച്ച്ബാക്ക് ശ്രേണിയില്‍ മറ്റൊരു മോഡലിനും ഈ സൗകര്യങ്ങളില്ല. പിന്‍ എസി വെന്റുകള്‍, ഓഡിയോ കണ്‍ട്രോള്‍ ബട്ടണുകളുള്ള സ്റ്റീയറിംഗ് വീല്‍, പിന്‍ വൈപ്പര്‍, വാഷര്‍, ഡിഫോഗര്‍ എന്നിവ സാന്‍ട്രോയുടെ വിശേഷങ്ങളില്‍പ്പെടും. ഒക്ടോബര്‍ പത്തുമുതല്‍ പുതിയ സാന്‍ട്രോയുടെ പ്രീ-ബുക്കിംഗ് ഹ്യുണ്ടായി സ്വീകരിക്കും. ബുക്കിംഗ് തുക 11,100 രൂപ. ഔദ്യോഗിക അവതരണവേളയില്‍ മാത്രമെ സാന്‍ട്രോയുടെ വില കമ്പനി പ്രഖ്യാപിക്കുകയുള്ളൂ.

LIVE NEWS - ONLINE

  • 1
    3 hours ago

    വനിതാ മതിലില്‍ സര്‍ക്കാര്‍ ജീവനക്കാരെ നിര്‍ബന്ധിച്ച് പങ്കെടുപ്പിക്കില്ലെന്ന് ധനമന്ത്രി

  • 2
    4 hours ago

    ശബരിമലയിലെ നിരോധനാജ്ഞ നീട്ടി

  • 3
    5 hours ago

    കമല്‍നാഥ് മധ്യപ്രദേശ് മുഖ്യമന്ത്രിയായേക്കും

  • 4
    9 hours ago

    ശബരിമലയിലെ ബാരിക്കേഡുകള്‍ പൊളിച്ചു നീക്കണം: ഹൈക്കോടതി

  • 5
    10 hours ago

    ഗ്രാമീണരെ അവഗണിച്ചത് കേന്ദ്ര സര്‍ക്കാറിന് വിനയായി

  • 6
    12 hours ago

    ആലുവ കൂട്ടക്കൊല; പ്രതി ആന്റണിയുടെ വധശിക്ഷ ജീവ പര്യന്തമാക്കി

  • 7
    13 hours ago

    പ്രതിഷേധത്തിന്റെ അതിര്‍വരമ്പുകള്‍ ലംഘിക്കരുത്: സ്പീക്കര്‍

  • 8
    13 hours ago

    പ്രതിഷേധത്തിന്റെ അതിര്‍വരമ്പുകള്‍ ലംഘിക്കരുത്: സ്പീക്കര്‍

  • 9
    13 hours ago

    മധ്യപ്രദേശില്‍ തന്ത്രങ്ങള്‍ മെനഞ്ഞ് ബിജെപിയും; ഗവര്‍ണറെ കാണും