Saturday, January 19th, 2019

പുതിയ ഹോണ്ട സിറ്റി ZX വിപണിയില്‍

പെട്രോള്‍ - മാനുവല്‍ ഗിയര്‍ബോക്സ് പതിപ്പില്‍ മാത്രമാണ് സിറ്റി ZX വില്‍പ്പനയ്ക്കു വരുന്നത്

Published On:Jan 11, 2019 | 9:22 am

കൂടുതല്‍ സൗകര്യങ്ങളും സവിശേഷതകളുമായി പുതിയ ഹോണ്ട സിറ്റി ZX വിപണിയില്‍. സിറ്റി സെഡാന്റെ ഏറ്റവും ഉയര്‍ന്ന വകഭേദമാണിത്. പെട്രോള്‍ – മാനുവല്‍ ഗിയര്‍ബോക്സ് പതിപ്പില്‍ മാത്രമാണ് സിറ്റി ZX വില്‍പ്പനയ്ക്കു വരുന്നത്. 12.57 ലക്ഷം രൂപയാണ് വിപണിയില്‍ കാറിന് വില. പുതിയ വകഭേദത്തിന് പുറമെ നിലവിലെ മോഡലുകള്‍ക്ക് മുഴുവന്‍ പുത്തന്‍ നിറപ്പതിപ്പുകളും കമ്പനി നല്‍കിയിട്ടുണ്ട്. റേഡിയന്റ് റെഡ് മെറ്റാലിക്, ലൂണാര്‍ സില്‍വര്‍ മെറ്റാലിക് നിറങ്ങള്‍ മോഡലുകളില്‍ ഇനി തിരഞ്ഞെടുക്കാം.
ആറു എയര്‍ബാഗുകള്‍, വണ്‍ടച്ച് ഇലക്ട്രിക് സണ്‍റൂഫ്, 7.0 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം, ഓട്ടോമാറ്റിക് ഹെഡ്ലാമ്പുകള്‍, മഴ പെയ്താല്‍ താനെ പ്രവര്‍ത്തിക്കുന്ന വൈപ്പറുകള്‍ പുതിയ ഹോണ്ട സിറ്റി ZX വകഭേദത്തിലെ ഫീച്ചറുകളാണ്. എല്‍ഇഡി ഡെയ്ടൈം റണ്ണിംഗ് ലൈറ്റുകള്‍, നൂതനമായ ഇന്‍ലൈന്‍ എല്‍ഇഡി ഹെഡ്ലാമ്പുകളും എല്‍ഇഡി ഫോഗ്ലാമ്പുകളും എല്‍ഇഡി ടെയില്‍ലാമ്പുകളും വിശേഷങ്ങളാണ്.
ഹോണ്ട സിറ്റി പെട്രോളിലുള്ള നാലു സിലിണ്ടര്‍ 1.5 ലിറ്റര്‍ i-VTEC എഞ്ചിന് 117 bhp കരുത്തും 145 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. അഞ്ചു സ്പീഡാണ് മാനുവല്‍ ഗിയര്‍ബോക്സ്. 98.6 bhp കരുത്തും 200 Nm torque -മുള്ള 1.5 ലിറ്റര്‍ അലൂമിനിയം ടര്‍ബ്ബോ ഡീസല്‍ എഞ്ചിനും സിറ്റിയില്‍ ഉണ്ട്. ആറു സ്പീഡാണ് ഡീസല്‍ പതിപ്പിലെ മാനുവല്‍ ഗിയര്‍ബോക്സ്.

LIVE NEWS - ONLINE

  • 1
    12 mins ago

    ഹാക്ക് ചെയ്യപ്പെട്ട ഫേസ്ബുക്ക് അക്കൗണ്ട് തിരിച്ചെടുക്കാം

  • 2
    55 mins ago

    ശബരിമലയില്‍ ഒരുപാട് സ്ത്രീകള്‍ പോയെന്ന് മന്ത്രി ജയരാജന്‍

  • 3
    1 hour ago

    കീടനാശിനി ശ്വസിച്ച രണ്ടു തൊഴിലാളികള്‍ മരിച്ചു

  • 4
    1 hour ago

    കര്‍ണാടക പ്രതിസന്ധി; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

  • 5
    1 hour ago

    കര്‍ണാടക; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

  • 6
    3 hours ago

    ശബരിമല വിഷയത്തില്‍ സര്‍ക്കാറിന് ജനം മറുപടിനല്‍കും: എം.കെ. രാഘവന്‍

  • 7
    3 hours ago

    സ്‌കൂട്ടറില്‍ മിനിവാന്‍ ഇടിച്ച് സെക്യൂരിറ്റി ജീവനക്കാരന്‍ മരിച്ചു

  • 8
    4 hours ago

    സ്‌പോര്‍ട്‌സ് സ്‌കൂള്‍ പ്രവേശനം; ജില്ലാ തെരഞ്ഞെടുപ്പ്

  • 9
    4 hours ago

    ഇന്ധന വില വീണ്ടും വര്‍ധിച്ചു