Wednesday, July 17th, 2019

2019 ഹോണ്ട ആഫ്രിക്ക ട്വിന്‍ ഇന്ത്യയില്‍

ടൂര്‍, അര്‍ബന്‍, ഗ്രാവല്‍, യൂസര്‍ എന്നിങ്ങനെ നാല് റൈഡിംഗ് മോഡുകളാണ് 2019 ആഫ്രിക്ക ട്വിന്‍ മോഡലിലുള്ളത്

Published On:Apr 5, 2019 | 9:55 am

ഹോണ്ട 2019 ആഫ്രിക്ക ട്വിന്‍ മോഡലിനെ ഇന്ത്യയിലെത്തിച്ചു. 13.5 ലക്ഷം രൂപയാണ് ദില്ലി എക്സ്ഷോറൂം ഹോണ്ടയുടെ പുതിയ അഡ്വഞ്ചര്‍ ടൂറര്‍ മോഡലിന് വില. ഇന്‍ക്ലൈന്‍ ഡിറ്റക്ഷന്‍, ഹോണ്ട സെലക്റ്റബിള്‍ ടോര്‍ഖ് കണ്‍ട്രോള്‍, ത്രോട്ടില്‍ ബൈ വെയര്‍ എന്നീ സംവിധാനങ്ങള്‍ ഇതിന്റെ പ്രത്യേകതകളാണ്. ടൂര്‍, അര്‍ബന്‍, ഗ്രാവല്‍, യൂസര്‍ എന്നിങ്ങനെ നാല് റൈഡിംഗ് മോഡുകളാണ് 2019 ആഫ്രിക്ക ട്വിന്‍ മോഡലിലുള്ളത്.
999.1 സിസി ശേഷിയുള്ള പാരലല്‍ ട്വിന്‍ ലിക്വിഡ് കൂളിംഗ് എഞ്ചിനാണ് ഈ അഡ്വഞ്ചര്‍ ടൂററിന്റെ ഹൃദയം. ഇത് 7,500 rpm -ല്‍ 87.7 bhp കരുത്തും 6,000 rpm -ല്‍ 93.1 Nm torque ഉം സൃഷ്ടിക്കുന്നതാണ്. രണ്ടാം തലമുറ DCT (ഡ്യുവല്‍ ക്ലച്ച് ട്രാന്‍സ്മിഷന്‍) ഗിയര്‍ബോക്സാണ് ബൈക്കിലുള്ളത്. പുതിയ 2019 ഹോണ്ട ആഫ്രിക്ക ട്വിന്‍ മോഡലിന്റെ ബുക്കിംഗുകള്‍ ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ ആദ്യ 50 ഉപഭോക്താക്കള്‍ക്ക് മാത്രമെ ബുക്കിംഗ് സൗകര്യം ലഭ്യമാവൂ. കമ്പനിയുടെ പ്രീമിയം/ഫ്ളാഗ്ഷിപ്പ് ബൈക്കുകള്‍ വില്‍ക്കുന്ന വിങ് വേള്‍ഡ് ഔട്ട്ലെറ്റുകളിലായിരിക്കും ബുക്കിംഗ് സൗകര്യങ്ങള്‍ ഒരുക്കുന്നത്.
എന്നാല്‍ ആദ്യം ബുക്ക് ചെയ്യുന്ന 50 പേര്‍ക്ക് മാത്രമെ ആദ്യ ഘട്ടത്തില്‍ ബൈക്ക് ലഭിക്കുക. ഗ്ലിന്റ് വെയ്വ് ബ്ലൂ മെറ്റാലിക് നിറപ്പതിപ്പിലായിരിക്കും പുതിയ ഹോണ്ട ആഫ്രിക്ക ട്വിന്‍ എത്തുക. പുതിയ നിറപ്പതിപ്പിന് പുറമെ ഗോള്‍ഡന്‍ നിറമുള്ള ഹാന്‍ഡില്‍ബാറും വീല്‍ റിമ്മും ബൈക്കിന് ലഭിച്ചിട്ടുണ്ട്.

LIVE NEWS - ONLINE

  • 1
    9 hours ago

    ദുബായില്‍നിന്നും കണ്ണൂരിലേക്ക് വിമാന സര്‍വ്വീസ് ഉടന്‍

  • 2
    10 hours ago

    കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷ അന്താരാഷ്ട്ര കോടതി തടഞ്ഞു

  • 3
    13 hours ago

    രാജ് കുമാറിന്റെ ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലി നല്‍കും

  • 4
    13 hours ago

    ഏഴുവയസുകാരിയെ പീഡിപ്പിച്ച് കൊന്ന ബന്ധുവിന് മൂന്ന് ജീവപര്യന്തം

  • 5
    14 hours ago

    കുത്തിയത് ശിവരഞ്ജിത്തെന്ന് അഖിലിന്റെ മൊഴി

  • 6
    16 hours ago

    മുംബൈ ഭീകരാക്രമണകേസ്; മുഖ്യ പ്രതി ഹാഫിസ് സയിദ് അറസ്റ്റില്‍

  • 7
    16 hours ago

    കുമാരസ്വാമി രാജിവെക്കണം: യെദിയൂരപ്പ

  • 8
    16 hours ago

    കര്‍ണാടക; ഇടപെടാനാവില്ല: സുപ്രീം കോടതി

  • 9
    17 hours ago

    കുമാരസ്വാമി രാജിവെക്കണം: യെദിയൂരപ്പ