Friday, January 18th, 2019

പുതിയ ഹോണ്ട ആഫ്രിക്ക ട്വിന്‍ ബുക്കിംഗ് തുടങ്ങി

13.23 ലക്ഷം രൂപയാണ് ആഫ്രിക്ക് ട്വിനിന് ഡല്‍ഹി എക്സ്ഷോറൂം വില

Published On:Jun 7, 2018 | 8:42 am

2018 ആഫ്രിക്ക ട്വിന്‍ ബുക്കിംഗ് ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ട ഇന്ത്യ തുടങ്ങി. ആദ്യ 50 പേര്‍ക്ക് മാത്രമായിരിക്കും ബുക്കിങ്ങിന് അവസരം ലഭിക്കുക. 13.23 ലക്ഷം രൂപയാണ് ആഫ്രിക്ക് ട്വിനിന് ഡല്‍ഹി എക്സ്ഷോറൂം വില. രാജ്യത്തുള്ള 22 ഹോണ്ട വിങ്ങ് വേള്‍ഡ് ഡീലര്‍ഷിപ്പുകളില്‍ നിന്നും ഉപഭോക്താക്കള്‍ക്ക് മോഡലിനെ ബുക്ക് ചെയ്യാം.
ഇത്തവണ അഡ്വഞ്ചര്‍ മോട്ടോര്‍സൈക്കിളില്‍ പഇത്തവണ അഡ്വഞ്ചര്‍ മോട്ടോര്‍സൈക്കിളില്‍ പുതിയ ലിഥിയം അയോണ്‍ ബാറ്ററി ഹോണ്ട നല്‍കും. ലിഥിയം അയോണ്‍ ബാറ്ററി ഹോണ്ട നല്‍കും. ത്രോട്ടില്‍ ബൈ വയര്‍, ഹോണ്ട സെലക്ടബിള്‍ ടോര്‍ക്ക് കണ്‍ട്രോള്‍, ഇരട്ട ക്ലച്ച് ട്രാന്‍സ്മിഷന്‍ തുടങ്ങി നിരവധി സവിശേഷതകളോടെയാണ് ആഫ്രിക്ക ട്വിന്‍ എത്തുന്നത്. ഇരട്ട ക്ലച്ച് ട്രാന്‍സ്മിഷന്‍ മൂന്നു വ്യത്യസ്ത രീതികളില്‍ ലഭ്യമാകും. പുതുപുത്തന്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററും ഹെഡ്ലാമ്പുകളിലുള്ള എല്‍ഇഡി സംവിധാനവും മോഡലില്‍ എടുത്തുപറയണം.
എഞ്ചിനില്‍ മാറ്റങ്ങളില്ലാ. 998 സിസി പാരലല്‍ ട്വിന്‍ എഞ്ചിന്‍ മോഡലില്‍ തുടരും. എഞ്ചിന് 87 bhp കരുത്തും 92 torqum പരമാവധി സൃഷ്ടിക്കാനാവും. ഇരട്ട ക്ലച്ച് ട്രാന്‍സ്മിഷന്‍ സംവിധാനമാണ് മോഡലില്‍ ലഭ്യമാവുക. ആഫ്രിക്ക ട്വിന്‍ ഇന്ത്യയില്‍ എത്തുക കംപ്ലീറ്റ്ലി നോക്ക്ഡ് ഡൗണ്‍ യൂണിറ്റായി മാത്രം. ജിപി റെഡ് നിറത്തില്‍ മാത്രമെ മോഡല്‍ ഇന്ത്യയില്‍ ലഭിക്കുകയുള്ളു. നഗരങ്ങളിലെ റൈഡിങിന് ഓട്ടോമാറ്റിക് ഡി മോഡ് പ്രയോജനകരമാകുമ്പോള്‍ എം.ടി. മോഡ് പൂര്‍ണമായും മാനുവല്‍ കണ്‍ട്രോള്‍ സാധ്യമാക്കുന്നു. ഓട്ടോമാറ്റിക് എസ് മോഡ് മൂന്നു തലങ്ങളിലുള്ള സ്പോര്‍ട്ടി റൈഡിങും സാധ്യമാക്കും.

LIVE NEWS - ONLINE

  • 1
    9 hours ago

    എറണാകുളത്ത് അമ്മയ്ക്കും മക്കള്‍ക്കും നേരെ ആസിഡ് ആക്രമണം

  • 2
    9 hours ago

    രാകേഷ് അസ്താന ഉള്‍പ്പെടെ നാല് സിബിഐ ഉദ്യോഗസ്ഥരുടെ സര്‍വീസ് കാലാവധി വെട്ടിക്കുറച്ചു

  • 3
    11 hours ago

    സമരം തുടരുമെന്ന് ആലപ്പാട് സമരസമിതി; ചര്‍ച്ച പരാജയം

  • 4
    11 hours ago

    അമിത് ഷായെ പരിഹസിച്ച് കോണ്‍ഗ്രസ് എം.പി

  • 5
    14 hours ago

    പിണറായി സര്‍ക്കാറിന് പൈശാചിക സ്വഭാവം: കെ സുധാകരന്‍

  • 6
    15 hours ago

    കാരാട്ട് റസാഖിന്റെ തെരഞ്ഞെടുപ്പ് കോടതി റദ്ദാക്കി

  • 7
    15 hours ago

    ആയിരം തവണ അലറി വിളിച്ചാലും ദൗത്യത്തില്‍ നിന്ന് പിന്മാറില്ല: കെഎം ഷാജി

  • 8
    16 hours ago

    ഗെയ്ല്‍ വാതകത്തിന് കാത്തിരിപ്പ്

  • 9
    18 hours ago

    രഞ്ജി ട്രോഫി…