Saturday, January 19th, 2019

പുതിയ കരിസ്മ 200

ഒന്നരലക്ഷം രൂപയോളം പുതിയ കരിസ്മയ്ക്ക് വില പ്രതീക്ഷിക്കാം

Published On:Dec 18, 2018 | 9:15 am

കരിസ്മ എന്ന സ്‌പോര്‍ട് ബൈക്ക് ശ്രേണിയിലെ പുത്തന്‍ വകഭേദവുമായി ഹീറോ മോട്ടോകോര്‍പ്പ് വീണ്ടും എത്തിയിരിക്കുകയാണ്. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ പുത്തന്‍ ഹീറോ കരിസ്മ 200 സിസി എഞ്ചിന്‍ കരുത്താണ് പ്രദാനം ചെയ്യുന്നത്. പുതിയ 200 സിസി എഞ്ചിന്‍ ശ്രേണിയിലെ നാലാമത്തെ ബൈക്കാണ് ഹീറോ അവതരിപ്പിക്കാന്‍ പോവുന്നത്. 2019 -ല്‍ എക്‌സ് പള്‍സ് 200 -നും 200 T അഡ്വഞ്ചര്‍ ബൈക്കുകള്‍ക്കൊപ്പമായിരിക്കും പുതിയ കരിസ്മയുടെ വരവ്.
പുതിയ കരിസ്മ അതിന്റെ പവര്‍ പ്‌ളാന്റ് എക്‌സ്ട്രീം 200 R-നൊപ്പം പങ്കിടുന്നു. എഞ്ചിന്‍ 18 bhp -യും 17.1 Nm torque -ഉം നല്‍കുന്നതിനൊപ്പം അഞ്ച് സ്പീഡ് ഗിയര്‍ബോക്‌സിനൊപ്പം ഘടിപ്പിച്ചിരിക്കുന്നു. ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് കണ്‍സോള്‍, ഹാന്‍ഡില്‍ബാറിലെ ക്ശിപ്പ്, എല്‍ഇഡി ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകള്‍ എന്നിവ സവിശേഷതകളാണ്. ഡയമണ്ട് ആകൃതിയിലുള്ള ഫ്രെയിമും 37 mm ടെലിസ്‌കോപിക് ഫോര്‍ക്കുകള്‍, റിയര്‍ മോണോഷോക്ക് എന്നിവയോടെയാണ് പുത്തന്‍ ഹീറോ കരിസ്മ എത്തുന്നത്. ഒന്നരലക്ഷം രൂപയോളം പുതിയ കരിസ്മയ്ക്ക് വില പ്രതീക്ഷിക്കാം.

LIVE NEWS - ONLINE

  • 1
    31 mins ago

    ശബരിമലയില്‍ ഒരുപാട് സ്ത്രീകള്‍ പോയെന്ന് മന്ത്രി ജയരാജന്‍

  • 2
    42 mins ago

    കീടനാശിനി ശ്വസിച്ച രണ്ടു തൊഴിലാളികള്‍ മരിച്ചു

  • 3
    1 hour ago

    കര്‍ണാടക പ്രതിസന്ധി; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

  • 4
    1 hour ago

    കര്‍ണാടക; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

  • 5
    2 hours ago

    ശബരിമല വിഷയത്തില്‍ സര്‍ക്കാറിന് ജനം മറുപടിനല്‍കും: എം.കെ. രാഘവന്‍

  • 6
    3 hours ago

    സ്‌കൂട്ടറില്‍ മിനിവാന്‍ ഇടിച്ച് സെക്യൂരിറ്റി ജീവനക്കാരന്‍ മരിച്ചു

  • 7
    3 hours ago

    സ്‌പോര്‍ട്‌സ് സ്‌കൂള്‍ പ്രവേശനം; ജില്ലാ തെരഞ്ഞെടുപ്പ്

  • 8
    4 hours ago

    ഇന്ധന വില വീണ്ടും വര്‍ധിച്ചു

  • 9
    5 hours ago

    വീടിനും വാഹനങ്ങള്‍ക്കും നേരെ ആക്രമണം