Monday, January 21st, 2019

ന്യൂ ജനറേഷന്‍ വോട്ടില്‍ കണ്ണുംനട്ട് ആം ആദ്മി

    കൊച്ചി: ന്യൂ ജനറേഷന്‍ വോട്ടില്‍ കണ്ണും ൃനട്ട് ആംആദ്മി എറണാകുളത്ത് പടപ്പുറപ്പാടിനിറങ്ങുന്നു. എറണാകുളം ലോക്‌സഭാ മണ്ഡലത്തില്‍ ആം ആദ്മി പാര്‍ട്ടി സജീവ പ്രചാരണത്തിലേക്കിറങ്ങിക്കഴിഞ്ഞു. പ്രമുഖ മാധ്യമപ്രവര്‍ത്തക അനിത പ്രതാപാണ് മണ്ഡലത്തിലെ ആം ആദ്മി സ്ഥാനാര്‍ത്ഥി. രാഷ്ട്രീയ താല്‍പര്യങ്ങളില്ലാത്ത ഇവിടുത്തെ ന്യൂജനറേഷനെ സ്വാധീനിക്കാന്‍ അനിതയുടെ വ്യക്തിപ്രഭാവത്തിനാകുമെന്നാണ് പാര്‍ട്ടിയുടെ പ്രതീക്ഷ. പുതിയ പ്രചാരണവഴികള്‍ കണ്ടെത്താനുളള സജീവ ചര്‍ച്ചയിലാണ് പ്രചാരണ സമിതി. ജനസഭകള്‍ സംഘടിപ്പിച്ച് സാധാരണക്കാരന്റെ ആവശ്യമറിഞ്ഞ് പ്രചരണത്തിന് തുടക്കമിടാനാണ് ഇപ്പോഴത്തെ ആലോചന. തെരഞ്ഞെടുപ്പില്‍ ആദ്യമാണെങ്കിലും 35 വര്‍ഷം … Continue reading "ന്യൂ ജനറേഷന്‍ വോട്ടില്‍ കണ്ണുംനട്ട് ആം ആദ്മി"

Published On:Mar 13, 2014 | 10:57 am

AAP New Generation Vote Full

 

 

കൊച്ചി: ന്യൂ ജനറേഷന്‍ വോട്ടില്‍ കണ്ണും ൃനട്ട് ആംആദ്മി എറണാകുളത്ത് പടപ്പുറപ്പാടിനിറങ്ങുന്നു. എറണാകുളം ലോക്‌സഭാ മണ്ഡലത്തില്‍ ആം ആദ്മി പാര്‍ട്ടി സജീവ പ്രചാരണത്തിലേക്കിറങ്ങിക്കഴിഞ്ഞു. പ്രമുഖ മാധ്യമപ്രവര്‍ത്തക അനിത പ്രതാപാണ് മണ്ഡലത്തിലെ ആം ആദ്മി സ്ഥാനാര്‍ത്ഥി. രാഷ്ട്രീയ താല്‍പര്യങ്ങളില്ലാത്ത ഇവിടുത്തെ ന്യൂജനറേഷനെ സ്വാധീനിക്കാന്‍ അനിതയുടെ വ്യക്തിപ്രഭാവത്തിനാകുമെന്നാണ് പാര്‍ട്ടിയുടെ പ്രതീക്ഷ. പുതിയ പ്രചാരണവഴികള്‍ കണ്ടെത്താനുളള സജീവ ചര്‍ച്ചയിലാണ് പ്രചാരണ സമിതി. ജനസഭകള്‍ സംഘടിപ്പിച്ച് സാധാരണക്കാരന്റെ ആവശ്യമറിഞ്ഞ് പ്രചരണത്തിന് തുടക്കമിടാനാണ് ഇപ്പോഴത്തെ ആലോചന.
തെരഞ്ഞെടുപ്പില്‍ ആദ്യമാണെങ്കിലും 35 വര്‍ഷം മാധ്യമപ്രവര്‍ത്തകയായിരുന്ന അനുഭവപരിചയം ഭരണസംവിധാനത്തെ അടുത്തറിഞ്ഞിട്ടുണ്ടെന്ന് അനിത പറയുന്നു. അരവിന്ദ് കേജരിവാള്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രചരണത്തിന് എറണാകുളത്തെത്തുമെന്നാണ് പ്രതീക്ഷ. കുറഞ്ഞ സമയത്തിനുളളില്‍ ശക്തമായൊരു പോരാട്ടത്തിന് കളമൊരുക്കാനുളള തയാറെടുപ്പിലാണ് അനിത.

 

 

LIVE NEWS - ONLINE

  • 1
    6 mins ago

    ശബരിമല; റിട്ട് ഹരജികള്‍ ഫെബ്രുവരി എട്ടിന് പരിഗണിച്ചേക്കും

  • 2
    38 mins ago

    സ്പാനിഷ് ലീഗില്‍ ബാഴ്‌സലോണക്ക് ജയം

  • 3
    51 mins ago

    ഇന്ധനവില നുരഞ്ഞു പൊന്തുന്നു

  • 4
    2 hours ago

    2020ലെ തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റുകള്‍ വിജയിക്കില്ലെന്ന് ട്രംപ്

  • 5
    3 hours ago

    സ്വന്തം നാട്ടില്‍ പിസി ജോര്‍ജിനെ നാട്ടുകാര്‍ കൂവിയോടിച്ച്

  • 6
    3 hours ago

    ലഹരിമരുന്ന് പിടികൂടി; മൂന്ന് പേര്‍ അറസ്റ്റില്‍

  • 7
    18 hours ago

    നേപ്പാളും ഭൂട്ടാനും സന്ദര്‍ശിക്കാനുള്ള യാത്രാരേഖയായി ഇനി ആധാറും ഉപയോഗിക്കാം

  • 8
    20 hours ago

    കോട്ടയത്ത് കെ.എസ്.ആര്‍.ടി.സി. ബസ് മറിഞ്ഞ് അയ്യപ്പഭക്തര്‍ക്ക് പരിക്ക്

  • 9
    23 hours ago

    മധ്യപ്രദേശില്‍ ബിജെപി നേതാവിനെ മരിച്ച നിലയില്‍ കണ്ടെത്തി