Friday, July 19th, 2019

2018 ബജാജ് പള്‍സര്‍ 150 ഉടന്‍ വിപണിയിലെത്തും

പുതിയ പള്‍സറിന്റെ ഗ്രാഫിക്സില്‍ ബജാജ് പുതുമ കൊണ്ടുവന്നിട്ടുണ്ട്

Published On:Mar 27, 2018 | 8:53 am

2018 ബജാജ് പള്‍സര്‍ 150 നെ വിപണിയില്‍ എത്തിക്കാനൊരുങ്ങുകയാണ് കമ്പനി. പുതിയ പള്‍സര്‍ 150 ഉടന്‍ തന്നെ വിപണിയില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്. പുതിയ പള്‍സറിന്റെ ചിത്രങ്ങല്‍ പുറത്തു വന്നനിട്ടുമുണ്ട്.
ഡിസൈനില്‍ പഴയ മോഡലും പുതിയ മോഡലും തമ്മില്‍ വലിയ വ്യത്യാസങ്ങളില്ല. എന്നാല്‍ പുതിയ പള്‍സറിന്റെ ഗ്രാഫിക്സില്‍ ബജാജ് പുതുമ കൊണ്ടുവന്നിട്ടുണ്ട്. ഇക്കുറി സ്പ്ലിറ്റ് സീറ്റുകളും സ്പ്ലിറ്റ് ഗ്രാബ് റെയിലുകളുമാണ് ബൈക്കിന്. പള്‍സര്‍ 180 യില്‍ നിന്നും നേരെ പകര്‍ത്തിയതാണ് ഇവ.പള്‍സര്‍ 180 യില്‍ കടമെടുത്ത എക്സ്ഹോസ്റ്റ് മഫ്ളറും പുതിയ പള്‍സര്‍ 150 യില്‍ ശ്രദ്ധയാകര്‍ഷിക്കും. ബ്രഷ്ഡ് മെറ്റല്‍ ഹീറ്റ് ഷീല്‍ഡും പുതിയ പള്‍സറിലുണ്ട്.
ഇതു കൂടാതെ ഫൂട്ട്പെഗുകളും, പെഡലുകളും നിലവിലുള്ള മോഡലില്‍ നിന്നും വ്യത്യസ്തമാണ്. വീതിയേറിയ ഫോര്‍ക്കും ബൈക്കിന്റെ പ്രത്യേകതകളാണ്. എന്നാല്‍ എഞ്ചിനില്‍ വലിയ മാറ്റങ്ങളില്ല. 149 സിസി സിംഗിള്‍ സിലിണ്ടര്‍ രണ്ടു വാല്‍വ് ട്വിന്‍ സ്പാര്‍ക്ക് എഞ്ചിനാണ് 2018 ബജാജ് പള്‍സര്‍ 150 യ്ക്കും. എഞ്ചിന് പരമാവധി 13.8 bhp കരുത്തും 13.4 Nm torque ഉം സൃഷ്ടിക്കാനാവുമെന്നാണ് റിപ്പോര്‍ട്ട്. അഞ്ചു സ്പീഡ് ഗിയര്‍ബോക്സാണ് ബൈക്കില്‍. നിലവില്‍ 73,626 രൂപയാണ് പള്‍സര്‍ 150 യുടെ എക്സ്ഷോറൂം വില. പുതിയ പതിപ്പിന് രണ്ടായിരം രൂപ വരെ വിലവര്‍ധനവ് പ്രതീക്ഷിക്കാം.

LIVE NEWS - ONLINE

  • 1
    41 mins ago

    കര്‍ണാടക; ആറുമണിക്കുള്ളില്‍ വിശ്വാസ വോട്ട് തേടണം: ഗവര്‍ണര്‍

  • 2
    2 hours ago

    സംസ്ഥാനത്ത് പരക്കെ മഴ: പമ്പ അണക്കെട്ടിന്റെ ഷട്ടര്‍ ഉയര്‍ത്തി

  • 3
    5 hours ago

    യൂണിവേഴ്‌സിറ്റി കോളേജ് വിഷയത്തില്‍ ഗവര്‍ണര്‍ ഇടപെടണം: ചെന്നിത്തല

  • 4
    5 hours ago

    ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചെന്ന് വ്യാജ സന്ദേശം; ഫയര്‍ഫോഴ്‌സിനെ വട്ടംകറക്കിയ യുവാവിനെ പോലീസ് തെരയുന്നു

  • 5
    5 hours ago

    പനി ബാധിച്ച് യുവാവ് മരിച്ചു; ഡോക്ടര്‍ക്കെതിരെ കേസ്

  • 6
    6 hours ago

    ലീഗ് നേതാവ് എയര്‍പോര്‍ട്ടില്‍ കുഴഞ്ഞ് വീണ് മരിച്ചു.

  • 7
    6 hours ago

    ജില്ലാ ആശുപത്രി ബസ് സ്റ്റാന്റില്‍ തെരുവ് പട്ടികളുടെ വിളയാട്ടം

  • 8
    6 hours ago

    പശുമോഷ്ടാക്കളെന്ന് സംശയിച്ച് മൂന്ന് പേരെ തല്ലിക്കൊന്നു

  • 9
    7 hours ago

    കാമ്പസുകളില്‍ എല്ലാ സംഘടനകള്‍ക്കും പ്രവര്‍ത്തന സ്വാതന്ത്ര്യം നല്‍കണം: കാനം