Wednesday, May 22nd, 2019

പുതിയ ബജാജ് പ്ലാറ്റിന 110 വിപണിയില്‍ പുറത്തിറങ്ങി

11 ലിറ്ററാണ് ബൈക്കിന്റെ ഇന്ധനശേഷി

Published On:Dec 4, 2018 | 10:24 am

പുതിയ 2018 ബജാജ് പ്ലാറ്റിന 110 വിപണിയില്‍ പുറത്തിറങ്ങി. ചെറിയ ഡിസൈന്‍ പരിഷ്‌കാരങ്ങള്‍ക്കു പുറമെ മുന്‍ പതിപ്പിനെക്കാള്‍ കൂടുതല്‍ സൗകര്യങ്ങളും കരുത്തന്‍ എഞ്ചിനും 2018 പതിപ്പ് അവകാശപ്പെടും. പുതിയ ഗ്രാഫിക്സും കറുത്ത അലോയ് വീലുകളും എല്‍ഇഡി ഡെയ്ടൈം റണ്ണിംഗ് ലൈറ്റുകളും പുതിയ പ്ലാറ്റിനയുടെ മാറ്റങ്ങളാണ്.
ആന്റി – സ്‌കിഡ് ബ്രേക്കിംഗ് സംവിധാനമെന്നു ബജാജ് വിളിക്കുന്ന സിബിഎസ് സംവിധാനവും ബൈക്കിലെ മുഖ്യ വിശേഷമാണ്. പ്ലാറ്റിനയിലുള്ള 115 സിസി ഒറ്റ സിലിണ്ടര്‍ എഞ്ചിന് 8.5 bhp കരുത്തും 9.8 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. നാലു സ്പീഡാണ് ഗിയര്‍ബോക്സ്. 11 ലിറ്ററാണ് ബൈക്കിന്റെ ഇന്ധനശേഷി. 102 സിസി എയര്‍ കൂള്‍ഡ് DTS-i എഞ്ചിന്‍ ഒരുങ്ങുന്ന മുന്‍തലമുറ മോഡലിനെക്കാള്‍ രണ്ടായിരം രൂപ പുതിയ 2018 പതിപ്പിന് കൂടുതലുണ്ട്. ഇരു ടയറുകളിലും അടിസ്ഥാന ഫീച്ചറായി ഡ്രം ബ്രേക്കുകള്‍ ഇടംപിടിക്കുന്നു.

LIVE NEWS - ONLINE

  • 1
    4 hours ago

    പെരിയയില്‍ ജില്ലാ കളക്ടര്‍ നാളെ നിരോധനാജ്ഞ പ്രഖ്യാപിച്ചു

  • 2
    5 hours ago

    സ്വര്‍ണക്കവര്‍ച്ച കേസ്: മുഖ്യപ്രതി പിടിയില്‍

  • 3
    12 hours ago

    യാക്കൂബ് വധം; അഞ്ച് ആര്‍.എസ്.എസ്. പ്രവര്‍ത്തകര്‍ കുറ്റക്കാര്‍

  • 4
    12 hours ago

    ആളുമാറി ശസ്ത്രക്രിയ; മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

  • 5
    14 hours ago

    മാന്‍ ബുക്കര്‍ പുരസ്‌കാരം പ്രശസ്ത അറബി സാഹിത്യകാരി ജൂഖ അല്‍ഹാര്‍സിക്ക്

  • 6
    14 hours ago

    വോട്ടെണ്ണല്‍ സുൂപ്പര്‍ ഫാസ്റ്റ് വേഗത്തില്‍ വേണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

  • 7
    14 hours ago

    വോട്ടെണ്ണല്‍ പൂര്‍ത്തിയാക്കാന്‍ 10 മണിക്കൂര്‍

  • 8
    14 hours ago

    കശ്മീരില്‍ ഏറ്റുമുട്ടല്‍; രണ്ട് തീവ്രവാദികളെ വധിച്ചു

  • 9
    14 hours ago

    നടന്‍ സിദ്ദിഖിനെതിരെ മീ ടൂ ആരോപണവുമായി നടി രേവതി സമ്പത്ത്