Sunday, February 17th, 2019

നെറ്റ് പരീക്ഷ; കേസ് വിധിപറയാനായി മാറ്റി

ന്യൂഡല്‍ഹി: ദേശീയ അധ്യാപകയോഗ്യതാ പരീക്ഷയായ ‘നെറ്റി’ന്റെ വിജയമാനദണ്ഡം മാറ്റിയത് റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ യു. ജി. സി. സമര്‍പ്പിച്ച ഹര്‍ജി വിധി പറയാന്‍ മാറ്റി. (നെറ്റ്) വിജയമാനദണ്ഡത്തില്‍ പരീക്ഷാഫലം വരുന്നതുവരെയും മാറ്റം വരുത്താന്‍ അധികാരമുണ്ടെന്ന് യു.ജി.സി. കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചിരുന്നു. 2012 ജൂണ്‍ 24ന് യു.ജി.സി. നടത്തിയ പരീക്ഷയാണ് തര്‍ക്കത്തിനിടയാക്കിയത്. വിജ്ഞാപനമനുസരിച്ച് ജനറല്‍ വിഭാഗത്തില്‍ ഒന്നും രണ്ടും പേപ്പറുകള്‍ക്ക് 40 ശതമാനവും മൂന്നാം പേപ്പറിന് 50 ശതമാനവും മാര്‍ക്കാണ് അധ്യാപകയോഗ്യതാ മാനദണ്ഡം. മൂന്നു പേപ്പറുകള്‍ക്ക് വെവ്വേറെ … Continue reading "നെറ്റ് പരീക്ഷ; കേസ് വിധിപറയാനായി മാറ്റി"

Published On:Sep 13, 2013 | 7:15 pm

ന്യൂഡല്‍ഹി: ദേശീയ അധ്യാപകയോഗ്യതാ പരീക്ഷയായ ‘നെറ്റി’ന്റെ വിജയമാനദണ്ഡം മാറ്റിയത് റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ യു. ജി. സി. സമര്‍പ്പിച്ച ഹര്‍ജി വിധി പറയാന്‍ മാറ്റി.
(നെറ്റ്) വിജയമാനദണ്ഡത്തില്‍ പരീക്ഷാഫലം വരുന്നതുവരെയും മാറ്റം വരുത്താന്‍ അധികാരമുണ്ടെന്ന് യു.ജി.സി. കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചിരുന്നു.
2012 ജൂണ്‍ 24ന് യു.ജി.സി. നടത്തിയ പരീക്ഷയാണ് തര്‍ക്കത്തിനിടയാക്കിയത്. വിജ്ഞാപനമനുസരിച്ച് ജനറല്‍ വിഭാഗത്തില്‍ ഒന്നും രണ്ടും പേപ്പറുകള്‍ക്ക് 40 ശതമാനവും മൂന്നാം പേപ്പറിന് 50 ശതമാനവും മാര്‍ക്കാണ് അധ്യാപകയോഗ്യതാ മാനദണ്ഡം. മൂന്നു പേപ്പറുകള്‍ക്ക് വെവ്വേറെ നിശ്ചയിച്ച മിനിമം മാര്‍ക്കിന് പുറമെ എല്ലാ പേപ്പറുകള്‍ക്കും കൂടി 65 ശതമാനം മൊത്തം മിനിമം മാര്‍ക്ക് വേണമെന്ന അധിക വ്യവസ്ഥയാണ് പരീക്ഷയ്ക്കു ശേഷം യു.ജി.സി. കൊണ്ടുവന്നത്. ഇത് കേരള ഹൈക്കോടതി റദ്ദാക്കിയിരുന്നു.

LIVE NEWS - ONLINE

  • 1
    2 hours ago

    പയ്യന്നൂര്‍ വെള്ളൂരില്‍ വാഹനാപകടം: രണ്ടു പേര്‍ മരിച്ചു

  • 2
    5 hours ago

    പുല്‍വാമ ഭീകരാക്രമണം: വ്യാജ ചിത്രങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് സി.ആര്‍.പി.എഫ്

  • 3
    10 hours ago

    ഭീകരാക്രമണത്തിന് മസൂദ് അസര്‍ നിര്‍ദേശം നല്‍കിയത് പാക് സൈനിക ആശുപത്രിയില്‍നിന്ന്

  • 4
    12 hours ago

    നാലുവയസ്സുകാരിയെ കൊലപ്പെടുത്തിയ സംഭവം: ഭിക്ഷാടകസംഘത്തിലെ രണ്ടുപേര്‍ അറസ്റ്റില്‍

  • 5
    13 hours ago

    വസന്തകുമാറിന്റെ കുടുംബത്തെ ഇന്ന് മന്ത്രി ബാലന്‍ സന്ദര്‍ശിക്കും

  • 6
    1 day ago

    പുല്‍വാമ ആക്രമണം: തെളിവുണ്ടെങ്കില്‍ ഹാജരാക്കണമെന്ന് പാക് വിദേശകാര്യ മന്ത്രി

  • 7
    1 day ago

    സ്ഫോടകവസ്തു നിര്‍വീര്യമാക്കുന്നതിനിടെ ജമ്മു കശ്മീരില്‍ സൈനികന്‍ കൊല്ലപ്പെട്ടു

  • 8
    1 day ago

    വസന്ത്കുമാറിന്റെ മൃതദേഹം ജന്മനാട്ടിലേക്ക് കൊണ്ടു പോയി

  • 9
    1 day ago

    കൊട്ടിയൂര്‍ പീഡനം; വൈദികന് 20വര്‍ഷം കഠിന തടവും മൂന്നു ലക്ഷം പിഴയും