Wednesday, January 23rd, 2019

നെറ്റ് പരീക്ഷക്കായി അപേക്ഷ ക്ഷണിച്ചു

          ശാസ്ത്രവിഷയങ്ങളില്‍ നെറ്റ് പരീക്ഷക്കായി അപേക്ഷ ക്ഷണിച്ചു. മാര്‍ച്ച് നാലുവരെ അപേക്ഷിക്കാം. എര്‍ത്ത്, അറ്റ്‌മോസ്ഫിയര്‍, ഓഷ്യന്‍ ആന്‍ഡ് പ്‌ളാനറ്ററി സയന്‍സസ്, ലൈഫ് സയന്‍സസ്, കെമിക്കല്‍ സയന്‍സസ്, മാത്തമാറ്റിക്കല്‍ സയന്‍സസ്, ഫിസിക്കല്‍ സയന്‍സസ്, എന്‍ജിനീയറിങ് സയന്‍സസ് എന്നീ ശാസ്ത്രവിഷയങ്ങളിലെ നെറ്റ് പരീക്ഷ യു.ജി.സിയും കൗണ്‍സില്‍ ഓഫ് സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ചും സംയുക്തമായാണ് നടത്തുന്നത്. ബന്ധപ്പെട്ട വിഷയങ്ങളില്‍ കുറഞ്ഞത് 55 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദമാണ് യോഗ്യത. അവസാനവര്‍ഷ പരീക്ഷ എഴുതുന്നവര്‍ക്കും അപേക്ഷിക്കാം. … Continue reading "നെറ്റ് പരീക്ഷക്കായി അപേക്ഷ ക്ഷണിച്ചു"

Published On:Feb 11, 2014 | 11:27 am

Exam Full

 

 

 

 

 

ശാസ്ത്രവിഷയങ്ങളില്‍ നെറ്റ് പരീക്ഷക്കായി അപേക്ഷ ക്ഷണിച്ചു. മാര്‍ച്ച് നാലുവരെ അപേക്ഷിക്കാം. എര്‍ത്ത്, അറ്റ്‌മോസ്ഫിയര്‍, ഓഷ്യന്‍ ആന്‍ഡ് പ്‌ളാനറ്ററി സയന്‍സസ്, ലൈഫ് സയന്‍സസ്, കെമിക്കല്‍ സയന്‍സസ്, മാത്തമാറ്റിക്കല്‍ സയന്‍സസ്, ഫിസിക്കല്‍ സയന്‍സസ്, എന്‍ജിനീയറിങ് സയന്‍സസ് എന്നീ ശാസ്ത്രവിഷയങ്ങളിലെ നെറ്റ് പരീക്ഷ യു.ജി.സിയും കൗണ്‍സില്‍ ഓഫ് സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ചും സംയുക്തമായാണ് നടത്തുന്നത്. ബന്ധപ്പെട്ട വിഷയങ്ങളില്‍ കുറഞ്ഞത് 55 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദമാണ് യോഗ്യത. അവസാനവര്‍ഷ പരീക്ഷ എഴുതുന്നവര്‍ക്കും അപേക്ഷിക്കാം. അവര്‍ രണ്ടുവര്‍ഷത്തിനുള്ളില്‍ യോഗ്യത പൂര്‍ത്തിയാക്കേണ്ടതുണ്ട്. ജൂനിയര്‍ റിസര്‍ച് ഫെലോഷിപ്പിനും കൂടി അപേക്ഷിക്കുന്നവര്‍ അത് അപേക്ഷയില്‍ പ്രത്യേകം രേഖപ്പെടുത്തേണ്ടതുണ്ട്. 28 വയസ്സാണ് ശാസ്ത്രവിഷയങ്ങളിലെ ജെ.ആര്‍.എഫിന് ഉയര്‍ന്ന പ്രായപരിധി. പട്ടികജാതിവര്‍ഗ വിദ്യാര്‍ഥികള്‍ക്കും വനിതകള്‍ക്കും ശാരീരിക വെല്ലുവിളികള്‍ നേരിടുന്ന വിദ്യാര്‍ഥികള്‍ക്കും ഉയര്‍ന്ന പ്രായപരിധിയില്‍ അഞ്ചു വര്‍ഷം ഇളവുണ്ട്. ജെ.ആര്‍.എഫ് യോഗ്യത നേടുന്നവര്‍ രണ്ടുവര്‍ഷത്തിനകം ഗവേഷണപഠനത്തിന് ചേര്‍ന്നിരിക്കണം. പ്രത്യേക സാഹചര്യങ്ങളില്‍ സി.എസ്.ഐ.ആര്‍ ഒരു വര്‍ഷംകൂടി കാലാവധി നീട്ടിനല്‍കിയേക്കും. ഗവേഷണപഠനത്തിന് ആദ്യ രണ്ടുവര്‍ഷം മാസത്തില്‍ 16,000 രൂപ വീതവും മൂന്നാം വര്‍ഷം മുതല്‍ (ഗവേഷണപുരോഗതി വിലയിരുത്തിയ ശേഷം) മാസത്തില്‍ 18,000 രൂപയും ഫെലോഷിപ് ലഭിക്കും. കേരളത്തില്‍ കൊച്ചിയിലും തിരുവനന്തപുരത്തുമാണ് പരീക്ഷാകേന്ദ്രങ്ങള്‍. ജൂണ്‍ 22നാകും പരീക്ഷ നടക്കുക. മാര്‍ച്ച് മൂന്നു വരെ ഫീസടക്കാം. അപേക്ഷയുടെ പ്രിന്റൗട്ടും മറ്റു രേഖകളും തപാലില്‍ പരീക്ഷാകേന്ദ്രത്തില്‍ സ്വീകരിക്കുന്ന അവസാന തീയതി മാര്‍ച്ച് എട്ടാണ്. ജൂണ്‍ പകുതിയോടെ ഹാള്‍ടിക്കറ്റ് ഓണ്‍ലൈനില്‍ ലഭ്യമായിത്തുടങ്ങും. www.csirhrdg.res.in എന്ന വെബ്‌സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്. ജനറല്‍ വിഭാഗത്തിന് 400 രൂപയും ഒ.ബി.സി വിഭാഗത്തിന് 200 രൂപയും എസ്.സി, എസ്.ടി, ശാരീരികവെല്ലുവിളികള്‍ നേരിടുന്ന വിഭാഗക്കാര്‍ക്ക് 100 രൂപയുമാണ് അപേക്ഷാഫീസ്. വെബ്‌സൈറ്റില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്‌തെടുക്കുന്ന ചലാന്‍ ഉപയോഗിച്ച് ഇന്ത്യന്‍ ബാങ്ക് ശാഖകളിലാണ് ഫീസടക്കേണ്ടത്. ഫീസ് വിവരങ്ങള്‍ അപേക്ഷയില്‍ രേഖപ്പെടുത്തേണ്ടതുണ്ട്.

LIVE NEWS - ONLINE

  • 1
    5 hours ago

    ഐ.എസ്സുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഒമ്പതുപേര്‍ മഹാരാഷ്ട്രയില്‍ അറസ്റ്റിലായി

  • 2
    7 hours ago

    ചിലര്‍ക്ക് കുടുംബമാണ് പാര്‍ട്ടി, ബി.ജെ.പിക്ക് പാര്‍ട്ടിയാണ് കുടുംബം; മോദി

  • 3
    10 hours ago

    മികച്ച സ്ഥാനാര്‍ത്ഥികളെ തേടി നെട്ടോട്ടം; പന്ന്യനും കാനവും മത്സരരംഗത്തില്ല

  • 4
    11 hours ago

    സ്ഥാനാര്‍ത്ഥി നിര്‍ണയം: രാഹുലിന്റെ ഇടപെടല്‍ ശക്തമാകുന്നു

  • 5
    11 hours ago

    പരിശീലനവും ബോധവല്‍കരണവും വേണം

  • 6
    13 hours ago

    പ്രിയങ്ക ഗാന്ധി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി

  • 7
    14 hours ago

    മുഖ്യമന്ത്രീ…സുരക്ഷക്കും ഒരു മര്യാദയുണ്ട്: ചെന്നിത്തല

  • 8
    14 hours ago

    ഐഎസുമായി ബന്ധം: ഒമ്പത് പേര്‍ അറസ്റ്റില്‍

  • 9
    15 hours ago

    ഐഎസുമായി ബന്ധം: ഒമ്പത് പേര്‍ അറസ്റ്റില്‍