Saturday, September 22nd, 2018

ഒടുവില്‍ ഒരു പുലികൂടി കൂട്ടില്‍

നെന്മാറ: നാട്ടുകാരുടെ സൈ്വരം നഷ്ടപ്പെടുത്തി സൈ്വരവിഹാരം നടത്തിയ പുലിക്കൂട്ടത്തില്‍ നിന്നും ഒരു പുലിയെ കൂടി കൂട്ടിലാക്കി വനംവകുപ്പിന്റെ പുലി പിടുത്തം ശ്രദ്ധേയമാവുന്നു. പോത്തുണ്ടി മേഖലയില്‍ അളുവശ്ശേരി പോക്കാമടയില്‍ വനംവകുപ്പ് സ്ഥാപിച്ച കൂട്ടിലാണു മൂന്നു വയസ്സുപ്രായമായ പെണ്‍പുലി കുടുങ്ങിയത്. കൂട്ടില്‍ നിര്‍ത്തിയിട്ടിരുന്ന ആടിനെ കൊന്നെങ്കിലും മാംസം അകത്താക്കിയിരുന്നില്ല. പുലിയെ നേരില്‍ കാണാന്‍ വന്‍ ജനക്കൂട്ടം തടിച്ചുകൂടി. അതിരാവിലെ തന്നെ നെല്ലിയാമ്പതി റേഞ്ച് ഓഫിസര്‍ ഇംത്യാസിന്റെ നേതൃത്വത്തില്‍ എത്തിയ സംഘം നെല്ലിയാമ്പതി തൂത്തംപാറ വഴി വാകപ്പള്ളത്തു കൊണ്ടുവിട്ടു. തേവര്‍മണി അയ്യപ്പന്‍പാറയില്‍ … Continue reading "ഒടുവില്‍ ഒരു പുലികൂടി കൂട്ടില്‍"

Published On:Sep 3, 2013 | 5:39 pm

നെന്മാറ: നാട്ടുകാരുടെ സൈ്വരം നഷ്ടപ്പെടുത്തി സൈ്വരവിഹാരം നടത്തിയ പുലിക്കൂട്ടത്തില്‍ നിന്നും ഒരു പുലിയെ കൂടി കൂട്ടിലാക്കി വനംവകുപ്പിന്റെ പുലി പിടുത്തം ശ്രദ്ധേയമാവുന്നു. പോത്തുണ്ടി മേഖലയില്‍ അളുവശ്ശേരി പോക്കാമടയില്‍ വനംവകുപ്പ് സ്ഥാപിച്ച കൂട്ടിലാണു മൂന്നു വയസ്സുപ്രായമായ പെണ്‍പുലി കുടുങ്ങിയത്. കൂട്ടില്‍ നിര്‍ത്തിയിട്ടിരുന്ന ആടിനെ കൊന്നെങ്കിലും മാംസം അകത്താക്കിയിരുന്നില്ല.
പുലിയെ നേരില്‍ കാണാന്‍ വന്‍ ജനക്കൂട്ടം തടിച്ചുകൂടി. അതിരാവിലെ തന്നെ നെല്ലിയാമ്പതി റേഞ്ച് ഓഫിസര്‍ ഇംത്യാസിന്റെ നേതൃത്വത്തില്‍ എത്തിയ സംഘം നെല്ലിയാമ്പതി തൂത്തംപാറ വഴി വാകപ്പള്ളത്തു കൊണ്ടുവിട്ടു. തേവര്‍മണി അയ്യപ്പന്‍പാറയില്‍ അഞ്ച് ആടിനെ ഒരാഴ്ച മുന്‍പ് പുലി പിടിച്ച സംഭവം ഉണ്ടായപ്പോള്‍ സമീപത്തെ പോക്കാമടയില്‍ രണ്ടുദിവസം മുന്‍പാണു കൂടു സ്ഥാപിച്ചത്.
ബുധനാഴ്ച അയിലമുടി താഴ്‌വര കൈതച്ചിറയില്‍ പുലി ഒരു ആടിനെ കൊന്നതിനു തുടര്‍ച്ചയായി അടുത്തുള്ള കൊളക്കാട്ടുമുടിച്ചിമല കൊട്ടില്‍പാറ വീഴ്‌ലിക്കളത്തില്‍ ഞായറാഴ്ച മറ്റൊരാടിനെ കൊന്നു തിന്നു. തെന്മലയുടെ പല ഭാഗത്തുനിന്നും ഇതുവരെ നാലുപുലികളെ വനംവകുപ്പ് പിടിച്ചെങ്കിലും അയിലമുടിമല, കൊളക്കാട്ടുമുടിച്ചിമല തുടങ്ങിയ മലയോര മേഖലയിലെ ചെറുകിട കര്‍ഷകര്‍ മാസങ്ങളായി ഭീതിയിലാണ്.

LIVE NEWS - ONLINE

  • 1
    16 mins ago

    മരക്കാറില്‍ കീര്‍ത്തി സുരേഷ് നായികയായേക്കും

  • 2
    20 mins ago

    സൗദി ദേശീയ ദിനം; വന്‍ ഓഫറുമായി കമ്പനികള്‍

  • 3
    35 mins ago

    ആരോഗ്യ പ്രശ്‌നങ്ങളില്ല; ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ ഡിസ്ചാര്‍ജ് ചെയ്തു

  • 4
    37 mins ago

    സൂപ്പര്‍ ഇന്ത്യ, വിറച്ച് ജയിച്ച് പാക്കിസ്ഥാന്‍

  • 5
    43 mins ago

    ആരോഗ്യ പ്രശ്‌നങ്ങളില്ല; ബിഷപ്പിനെ ഡിസ്ചാര്‍ജ് ചെയ്തു

  • 6
    3 hours ago

    കഞ്ചാവുചെടികള്‍ പോലീസ് കണ്ടെത്തി

  • 7
    3 hours ago

    കുളത്തൂപ്പുഴയില്‍ വിദേശമദ്യം പിടികൂടി

  • 8
    3 hours ago

    രഞ്ജിത് ജോണ്‍സണ്‍ വധം; പ്രതികളെ ഇന്നു കോടതിയില്‍ ഹാജരാക്കും

  • 9
    13 hours ago

    ബിഷപ്പിന്റെ അറസ്റ്റ് രേഖപ്പെടുത്തി