Sunday, February 17th, 2019

വിമോചന സ്വപ്‌നങ്ങളുടെ സൂര്യതേജസ്

    വിമോചന സ്വപ്‌നങ്ങളുടെ സൂര്യതേജസ്സാണ് അന്തരിച്ച നെല്‍സണ്‍ മണ്ടേല. വര്‍ണ്ണവിവേചനത്തിനെതിരെ ജീവിതാന്ത്യം വരെ പോരാടി കറുത്തവന്റെ യശസ്സ് വാനോളമുയര്‍ത്തിയ നെല്‍സണ്‍ മണ്ടേലക്ക് പകരം വെക്കാനൊരാളില്ലാത്തത് ചരിത്ര നിയോഗമാകാം. വര്‍ണ്ണവിവേചനത്തിനെതിരായ പോരാട്ടത്തില്‍ ലോക ജനതയ്ക്ക് എന്നും പ്രചോദനമേകിയ ഇതിഹാസമായിരുന്നു മണ്ടേല. ദക്ഷിണാഫ്രിക്കയുടെ മുന്‍ പ്രസിഡന്റ് മാത്രമല്ല നെല്‍സണ്‍ മണ്ടേല. അതിലുപരി ലോകത്തെ ഉണര്‍ത്തിയ പ്രകാശഗോപുരമായിരുന്നു അദ്ദേഹം. വര്‍ണ്ണ വിവേചനം കൊടികുത്തിവാണ ആഫ്രിക്കന്‍ മണ്ണില്‍ നിന്നു തുടങ്ങി മനുഷ്യനെയും അവന്റെ താല്‍പര്യങ്ങളെയും രണ്ടായിതിരിക്കുന്ന അബദ്ധ ജഡില വിശ്വാസ രാഹിത്യം … Continue reading "വിമോചന സ്വപ്‌നങ്ങളുടെ സൂര്യതേജസ്"

Published On:Dec 7, 2013 | 1:32 pm

Nelson Mandela

 

 

വിമോചന സ്വപ്‌നങ്ങളുടെ സൂര്യതേജസ്സാണ് അന്തരിച്ച നെല്‍സണ്‍ മണ്ടേല. വര്‍ണ്ണവിവേചനത്തിനെതിരെ ജീവിതാന്ത്യം വരെ പോരാടി കറുത്തവന്റെ യശസ്സ് വാനോളമുയര്‍ത്തിയ നെല്‍സണ്‍ മണ്ടേലക്ക് പകരം വെക്കാനൊരാളില്ലാത്തത് ചരിത്ര നിയോഗമാകാം. വര്‍ണ്ണവിവേചനത്തിനെതിരായ പോരാട്ടത്തില്‍ ലോക ജനതയ്ക്ക് എന്നും പ്രചോദനമേകിയ ഇതിഹാസമായിരുന്നു മണ്ടേല. ദക്ഷിണാഫ്രിക്കയുടെ മുന്‍ പ്രസിഡന്റ് മാത്രമല്ല നെല്‍സണ്‍ മണ്ടേല. അതിലുപരി ലോകത്തെ ഉണര്‍ത്തിയ പ്രകാശഗോപുരമായിരുന്നു അദ്ദേഹം.

വര്‍ണ്ണ വിവേചനം കൊടികുത്തിവാണ ആഫ്രിക്കന്‍ മണ്ണില്‍ നിന്നു തുടങ്ങി മനുഷ്യനെയും അവന്റെ താല്‍പര്യങ്ങളെയും രണ്ടായിതിരിക്കുന്ന അബദ്ധ ജഡില വിശ്വാസ രാഹിത്യം കലര്‍ന്ന നിയമ വ്യവസ്ഥയെ മാറ്റി പകരം കറുത്തവന്റേതാക്കി മാറ്റിയ മണ്ടേല ലോകത്താകമാനം അലയടിച്ചുയര്‍ന്ന വര്‍ണ്ണവിവേചനത്തിനെതിരായ പോരാട്ടത്തിന്റെ അപ്പോസ്തലനായിമാറിയത് ചരിത്രത്തില്‍ അനിവാര്യതയാണ്. കാലഘട്ടം നെല്‍സണ്‍ മണ്ടേലയിലൂടെ ആവശ്യപ്പെട്ടതും ഇതു തന്നെ.
1994 മുതല്‍ 1999 വരെ ദക്ഷിണാഫ്രിക്കയുടെ ഭരണം കയ്യാളായിരുന്ന മണ്ടേലയുടെ കാലത്താണ് അവിടെ കറുത്തവന്റെ അസ്ഥിത്വത്തിന് മേല്‍കയ്യൊപ്പ് ചാര്‍ത്തിയത്. കറുത്തവന്റെ അവകാശങ്ങള്‍ക്ക് മേല്‍വീണ ഓരോ ചാട്ടവാറടിക്കുമുള്ള മറുപടിയായിരുന്നു മണ്ടേലയുടെ സ്ഥാനരോഹണം. വര്‍ണ്ണവിവേചനത്താല്‍ മാറ്റി നിര്‍ത്തപ്പെട്ട കറുത്തവന് അവസര സമത്വത്തിന്റെ വെള്ളിവെളിച്ചം പകര്‍ന്നു നല്‍കിയ മണ്ടേല ലോകത്താകമാനമുള്ള വിമോചന പോരാളികള്‍ക്കും പോരാട്ടങ്ങള്‍ക്കും എന്നും ആവേശമായിരുന്നു. ഒട്ടേറെ അടിച്ചമര്‍ത്തലുകളിലൂടെ ലോകം കടന്നുപോയ കാലത്ത് അവിടങ്ങളില്‍ വിമോചനത്തിന്റെ കൊടിക്കുറ വാനോളമുയര്‍ത്തിയ അതുല്ല്യ സമര നായകന്‍, സമാധാന സന്ദേശവാഹകന്‍ കൂടിയായിരുന്നു ഇദ്ദേഹം. കറുത്തവന്റെ അവകാശങ്ങള്‍ക്കായി പോരടിക്കുമ്പോള്‍ തന്നെ വെളുത്തവന്റെ അവകാശങ്ങളെ അദ്ദേഹം ഒരിക്കലും മറന്നില്ല. ഭരണ രംഗത്തെ കഴിവ്, സമാധാനദൂതന്‍, ലോകജനതയുടെ ആവേശം തുടങ്ങിയ ഒട്ടേറെ കഴിവുകളാണ് നെല്‍സണ്‍ മണ്ടേലയെ ലോക ജനതയുടെ വെള്ളി നക്ഷത്രമായി വാനിലേക്കുയര്‍ത്തിയത്. നോബേല്‍ സമ്മാന ലബ്ധിവരെയെത്തിയതിനു പിന്നിലുള്ള ചരിത്രവും മറ്റൊന്നല്ല. ജയിലറകളെ പ്രണയിച്ച നെല്‍സണ്‍ മണ്ടേലയ്ക്ക് തടവ് ജീവിതം പുത്തരിയല്ല.
ഇന്ത്യയുമായി അടുത്ത ബന്ധമായിരുന്നു നെല്‍സണ്‍ മണ്ടേലയുടേത്. അതുകൊണ്ടുതന്നെയാണ് അദ്ദേഹത്തെ ഭാരതരത്‌നം നല്‍കി ആദരിച്ചതും. ഇതിഹാസ തുല്ല്യമായ ജീവിതത്തിനുടമ നെല്‍സണ്‍ മണ്ടേലയുടെ വിയോഗത്തിലൂടെ ദക്ഷിണാഫ്രിക്കയുടെ ഏറ്റവും മഹാനായ മകനെ മാത്രമല്ല നഷ്ടമായത്. മറിച്ച് ലോകത്താകമാനം പ്രഭയൊരിഞ്ഞ മഹത്തായ പ്രകാശഗോപുരമാണ്. കറുത്തവനും വെളുത്തവനും എന്ന വ്യത്യാസമില്ലാതെ മനുഷ്യാവകാശങ്ങള്‍ക്ക് തുല്ല്യ പരിഗണന നല്‍കി പ്രഭ ചൊരിഞ്ഞ ശുഭ്ര നക്ഷത്രം പൊലിഞ്ഞത് ലോകവിമോചന പോരാളികളെ കണ്ണിരിലാഴ്ത്തുകയാണ്. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ മാത്രമല്ല, മൂന്നാം ലോകരാജ്യങ്ങളിലും, ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലും, വികസ്വര, വികസിത രാഷ്ട്രങ്ങളിലും ഇന്ന് പടര്‍ന്ന് പന്തലിച്ചു കിടക്കുന്ന ചെറുതും വലുതുമായ വിമോചന പ്രസ്ഥാനങ്ങളുടെ ബീജാപാപം തന്നെ നെല്‍സണ്‍ മണ്ടേലയുടെ ത്രസിപ്പിക്കുന്ന സ്മരണകളില്‍ നിന്നാണ്. വര്‍ണ്ണ വിവേചനത്തിനെതിരായ പോരാട്ടത്തില്‍ കുരുത്ത ജീവിതം സമരതുല്ല്യവും ഇതിഹാസവുമാണ്. വിമോചന പോരാളികളെ സംബന്ധിച്ച് അവര്‍ക്ക് എടുത്തുകാണിക്കാന്‍ പറ്റിയ പോരാട്ടത്തിന്റെ കനലുകളായിരുന്നു നെല്‍സണ്‍ മണ്ടേലയുടെ ജീവിതം. മണ്ടേലയുടെ വിയോഗത്തിലൂടെ ദക്ഷിണാഫ്രിക്കന്‍ ജനതയ്ക്ക് പിതാവിനെയാണ് നഷ്ടമായത്. ഈ ദുഃഖം ദക്ഷിണാഫ്രിക്കയില്‍ മാത്രമായി ഒതുങ്ങി നില്‍ക്കുന്നതല്ല. അടിച്ചമര്‍ത്തപ്പെട്ടവരും അധസ്ഥിതരും കറുത്തവരും, വര്‍ണ്ണവിവേചനമനുഭവിക്കുന്നവനും മോചനത്തിന്റെ പൊന്‍വെട്ടം പകര്‍ന്നു നല്‍കി ഒരു ശുഭ്രനക്ഷത്രമായി ലോകത്തിനു മേല്‍ ഇത്രയും കാലം ജ്വലിച്ചു നിന്ന നെല്‍സണ്‍ മണ്ടേല പരത്തിയ ശോഭയാണ് ലോകവിമോചന പ്രസ്ഥാനങ്ങളുടെ ആശയും ആവേശവുമായി മാറുന്നത്.

LIVE NEWS - ONLINE

  • 1
    2 hours ago

    പയ്യന്നൂര്‍ വെള്ളൂരില്‍ വാഹനാപകടം: രണ്ടു പേര്‍ മരിച്ചു

  • 2
    5 hours ago

    പുല്‍വാമ ഭീകരാക്രമണം: വ്യാജ ചിത്രങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് സി.ആര്‍.പി.എഫ്

  • 3
    11 hours ago

    ഭീകരാക്രമണത്തിന് മസൂദ് അസര്‍ നിര്‍ദേശം നല്‍കിയത് പാക് സൈനിക ആശുപത്രിയില്‍നിന്ന്

  • 4
    13 hours ago

    നാലുവയസ്സുകാരിയെ കൊലപ്പെടുത്തിയ സംഭവം: ഭിക്ഷാടകസംഘത്തിലെ രണ്ടുപേര്‍ അറസ്റ്റില്‍

  • 5
    13 hours ago

    വസന്തകുമാറിന്റെ കുടുംബത്തെ ഇന്ന് മന്ത്രി ബാലന്‍ സന്ദര്‍ശിക്കും

  • 6
    1 day ago

    പുല്‍വാമ ആക്രമണം: തെളിവുണ്ടെങ്കില്‍ ഹാജരാക്കണമെന്ന് പാക് വിദേശകാര്യ മന്ത്രി

  • 7
    1 day ago

    സ്ഫോടകവസ്തു നിര്‍വീര്യമാക്കുന്നതിനിടെ ജമ്മു കശ്മീരില്‍ സൈനികന്‍ കൊല്ലപ്പെട്ടു

  • 8
    1 day ago

    വസന്ത്കുമാറിന്റെ മൃതദേഹം ജന്മനാട്ടിലേക്ക് കൊണ്ടു പോയി

  • 9
    1 day ago

    കൊട്ടിയൂര്‍ പീഡനം; വൈദികന് 20വര്‍ഷം കഠിന തടവും മൂന്നു ലക്ഷം പിഴയും