Wednesday, July 24th, 2019

ആശങ്കക്കിടയില്‍ ഇന്ന്‌ നെഹ്‌റുട്രോഫി വള്ളം കളി

    ആലപ്പുഴ: ഇന്ന് ഉച്ചക്ക് രണ്ട്മണിയോടെ നെഹ്‌റുട്രോഫി വള്ളംകളി മല്‍സരത്തിന് തുടക്കമാവും. ചരിത്രത്തിലാദ്യമായി 22 ചുണ്ടന്‍ വള്ളങ്ങളാണ് ഇത്തവണ മാറ്റുരക്കുന്നത്. ആകെ 63 കളിവള്ളങ്ങള്‍ പങ്കെടുക്കും. വള്ളംകളി ദൂരദര്‍ശനിലും നെഹ്‌റുട്രോഫി ബോട്ട്്‌റേസ് സൊസൈറ്റിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലും തത്സമയം സംപ്രേഷണം ചെയ്യും. ആകാശവാണിയില്‍ ദൃക്‌സാക്ഷി വിവരണവുമുണ്ടായിരിക്കും. സംസ്ഥാന ഗവര്‍ണര്‍ നിഖില്‍ കുമാറാണ് മുഖ്യാതിഥി. ജലമേള കാണാനെത്തുവര്‍ക്കും തുഴച്ചില്‍ക്കാര്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ക്രമസമാധാന പാലനത്തിനായി 2000 പോലീസ് സേനാംഗങ്ങളെ 17 മേഖലകളിലായി വിന്യസിക്കും. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി … Continue reading "ആശങ്കക്കിടയില്‍ ഇന്ന്‌ നെഹ്‌റുട്രോഫി വള്ളം കളി"

Published On:Aug 9, 2013 | 5:44 pm

nehru trophy vallam kali

 

 

ആലപ്പുഴ: ഇന്ന് ഉച്ചക്ക് രണ്ട്മണിയോടെ നെഹ്‌റുട്രോഫി വള്ളംകളി മല്‍സരത്തിന് തുടക്കമാവും. ചരിത്രത്തിലാദ്യമായി 22 ചുണ്ടന്‍ വള്ളങ്ങളാണ് ഇത്തവണ മാറ്റുരക്കുന്നത്. ആകെ 63 കളിവള്ളങ്ങള്‍ പങ്കെടുക്കും. വള്ളംകളി ദൂരദര്‍ശനിലും നെഹ്‌റുട്രോഫി ബോട്ട്്‌റേസ് സൊസൈറ്റിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലും തത്സമയം സംപ്രേഷണം ചെയ്യും. ആകാശവാണിയില്‍ ദൃക്‌സാക്ഷി വിവരണവുമുണ്ടായിരിക്കും.
സംസ്ഥാന ഗവര്‍ണര്‍ നിഖില്‍ കുമാറാണ് മുഖ്യാതിഥി. ജലമേള കാണാനെത്തുവര്‍ക്കും തുഴച്ചില്‍ക്കാര്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ക്രമസമാധാന പാലനത്തിനായി 2000 പോലീസ് സേനാംഗങ്ങളെ 17 മേഖലകളിലായി വിന്യസിക്കും. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി സി.സി.ടി.വി. ക്യാമറകളും സ്ഥാപിക്കുന്നുണ്ട്.
അതേസമയം ജില്ലയിലെ കുട്ടനാട്ടിലെ വെള്ളപ്പൊക്കം നെഹ്‌റു ട്രോഫി മല്‍സരത്തിന് ആശങ്ക പരത്തിയിട്ടുണ്ട്. ശക്തമായ വെള്ളപ്പൊക്കം കാരണം ഇന്നലെ മാത്രം ഒരടിയിലധികം ജലനിരപ്പുയര്‍ന്നു. കൃഷി പൂര്‍ണമായും തകര്‍ന്നു. വിതകഴിഞ്ഞ് 40 ദിവസത്തോളമായ നെല്‍ച്ചെടികള്‍ പൂര്‍ണമായും വെള്ളത്തിനടിയിലായി. 12,000ത്തിലധികം ഹെക്ടറിലെ നെല്‍കൃഷി പൂര്‍ണമായും നശിച്ചു. അടുത്തിടെയുണ്ടായതില്‍ ഏറ്റവും ശക്തമായ വെള്ളപ്പൊക്കമാണ് ഇപ്പോഴുണ്ടായിരിക്കുന്നത്.
മങ്കൊമ്പ് പാലത്തിന് സമീപത്തെ പാടശേഖരത്തില്‍ മട വീണതോടെ എ.സി റോഡില്‍ നാലടിയിലധികം വെള്ളംകയറി. കുട്ടനാട്ടില്‍ നൂറോളം ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. 70,000 ത്തിലധികംപേര്‍ ക്യാമ്പില്‍ അഭയംതേടി. കിഴക്കന്‍വെള്ളത്തിന്റെ വരവ് ഇതേ നിലയില്‍ തുടര്‍ന്നാല്‍ നെഹ്‌റുട്രോഫി മത്സരത്തെ പ്രതികൂലമായി ബാധിക്കും. കാണികള്‍ക്ക് ഇരിപ്പടം ഒരുക്കിയിരിക്കുന്ന നെഹ്‌റു പവലിയനിലും സ്റ്റാര്‍ട്ടിംഗ് പോയന്റിലെ പവലിയനിലും ഏതുനിമിഷവും വെള്ളം കയറാവുന്ന അവസ്ഥയാണ്. ഗ്യാലറിക്ക് എതിര്‍വശമുള്ള പവലിയനില്‍ വെള്ളം കയറിയിട്ടുണ്ട്.

LIVE NEWS - ONLINE

 • 1
  2 hours ago

  തെരുവുനായ 6 വയസുകാരന്റെ തല കടിച്ചുപറിച്ചു

 • 2
  2 hours ago

  എലിയെ പേടിച്ച് ഇല്ലം ചുടരുത്: മുഖ്യമന്ത്രി

 • 3
  3 hours ago

  പോലീസ് നേരായ വഴിക്കല്ല: എല്‍ദോ എബ്രഹാം എം.എല്‍.എ

 • 4
  3 hours ago

  സ്‌കൂള്‍ ബസ് നിയന്ത്രണംവിട്ടു മറിഞ്ഞു കുട്ടികള്‍ക്കു പരിക്ക്

 • 5
  3 hours ago

  എല്ലാം വിലക്ക് വാങ്ങാന്‍ സാധിക്കില്ലെന്ന് ബി.ജെ.പി തിരിച്ചറിയും: പ്രിയങ്ക

 • 6
  4 hours ago

  സ്‌കൂളുകള്‍ക്ക് അവധിയെന്ന് വ്യാജ സന്ദേശം; കേസെടുക്കാന്‍ കലക്ടറുടെ നിര്‍ദേശം

 • 7
  5 hours ago

  ചെറുതല്ല എന്നാല്‍ വലുതും

 • 8
  5 hours ago

  കായിക ലോകം ഇനി ടോക്യോയിലേക്ക്

 • 9
  5 hours ago

  ആട്ടും തുപ്പും സഹിച്ച് സി.പി.ഐ എത്രകാലം മുന്നോട്ടു പോകും: ചെന്നിത്തല