Friday, September 21st, 2018

നെഹ്‌റു കോളജില്‍ മലയാളം ബിരുദ കോഴ്‌സ്

കാഞ്ഞങ്ങാട്: നെഹ്‌റു കോളജില്‍ മലയാളം ബിരുദ കോഴ്‌സ് അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറങ്ങി. ഈ വര്‍ഷംതന്നെ കോഴ്‌സ് ആരംഭിക്കാനാണ് സര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. കോളജില്‍നിന്ന് അപേക്ഷാ ഫോം ഉടന്‍ വിതരണം ചെയ്യും. മലയാളത്തിനൊപ്പം കോളജിന് അനുവദിച്ച എംകോം കോഴ്‌സും ഈ വര്‍ഷംതന്നെ ആരംഭിക്കും. ഭരണഭാഷ മലയാളമായി പ്രഖ്യാപിക്കപ്പെട്ടതിനും കലാലയങ്ങളില്‍ ഒന്നാം ഭാഷയായി തീരുമാനിക്കപ്പെട്ടതിനും പിന്നാലെ പിന്നാക്ക ജില്ലയായ കാസര്‍കോട് മലയാളം കോഴ്‌സ് അനുവദിച്ചത് ഭാഷാ സ്‌നേഹികളില്‍ സന്തോഷത്തിന്റെ ആഹ്ലാദമുയര്‍ത്തി. അനവധി പുസ്തകങ്ങളുടെ പ്രസിദ്ധീകരണത്തിലൂടെയും ശില്‍പ്പശാലകളിലൂടെ മലയാള വിഭാഗം നടത്തുന്ന സാഹിത്യവേദി … Continue reading "നെഹ്‌റു കോളജില്‍ മലയാളം ബിരുദ കോഴ്‌സ്"

Published On:Sep 14, 2013 | 3:53 pm

കാഞ്ഞങ്ങാട്: നെഹ്‌റു കോളജില്‍ മലയാളം ബിരുദ കോഴ്‌സ് അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറങ്ങി. ഈ വര്‍ഷംതന്നെ കോഴ്‌സ് ആരംഭിക്കാനാണ് സര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. കോളജില്‍നിന്ന് അപേക്ഷാ ഫോം ഉടന്‍ വിതരണം ചെയ്യും. മലയാളത്തിനൊപ്പം കോളജിന് അനുവദിച്ച എംകോം കോഴ്‌സും ഈ വര്‍ഷംതന്നെ ആരംഭിക്കും. ഭരണഭാഷ മലയാളമായി പ്രഖ്യാപിക്കപ്പെട്ടതിനും കലാലയങ്ങളില്‍ ഒന്നാം ഭാഷയായി തീരുമാനിക്കപ്പെട്ടതിനും പിന്നാലെ പിന്നാക്ക ജില്ലയായ കാസര്‍കോട് മലയാളം കോഴ്‌സ് അനുവദിച്ചത് ഭാഷാ സ്‌നേഹികളില്‍ സന്തോഷത്തിന്റെ ആഹ്ലാദമുയര്‍ത്തി.
അനവധി പുസ്തകങ്ങളുടെ പ്രസിദ്ധീകരണത്തിലൂടെയും ശില്‍പ്പശാലകളിലൂടെ മലയാള വിഭാഗം നടത്തുന്ന സാഹിത്യവേദി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. രണ്ട് വര്‍ഷം മുന്‍പ് സര്‍ക്കാരിന്റെ പ്രഥമ ഹരിത പുരസ്‌കാരം നേടിക്കൊണ്ട് സുരേഷ്‌ഗോപിയുടെ ധനസഹായത്തോടെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കുള്ള വീടുകള്‍ നിര്‍മിച്ച് ഭവന നിര്‍മാണ പദ്ധതി മുന്നോട്ട് കൊണ്ടുപോകുന്ന സാഹിത്യവേദിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഏറെ പ്രോത്സാഹനമാണ് മലയാളം കോഴ്‌സ് അനുവദിച്ചുകൊണ്ടുള്ള പ്രഖ്യാപനം.

 

LIVE NEWS - ONLINE

  • 1
    1 hour ago

    ബിഷപ്പിന്റെ അറസ്റ്റ് രേഖപ്പെടുത്തി

  • 2
    2 hours ago

    നരേന്ദ്രമോദിയേയും അമിത് ഷായേയും രൂക്ഷമായി വിമര്‍ശിച്ച് ശത്രുഘ്നന്‍ സിന്‍ഹ

  • 3
    4 hours ago

    ബിഷപ്പിനെ വൈദ്യപരിശോധനക്ക് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു

  • 4
    4 hours ago

    ടാന്‍സാനിയയില്‍ കടത്തുബോട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ 100 പേര്‍ മരിച്ചു

  • 5
    7 hours ago

    ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ അറസ്റ്റില്‍

  • 6
    8 hours ago

    കന്യാസ്ത്രീസമരത്തെ സര്‍ക്കാര്‍ വിരുദ്ധ സമരമായി മാറ്റാന്‍ നീക്കം: കോടിയേരി

  • 7
    11 hours ago

    യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

  • 8
    12 hours ago

    അശ്ലീല വാട്‌സാപ്പ് വീഡിയോ; മൂന്നുപേര്‍ കസ്റ്റഡിയില്‍

  • 9
    12 hours ago

    കശ്മീരില്‍ മൂന്ന് പോലീസുദ്യോഗസ്ഥരെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി