Tuesday, June 18th, 2019

നീറ്റ് ഫലം കാത്ത് വിദ്യാര്‍ത്ഥികള്‍

        ഒടുവില്‍ നീറ്റ് ഫലം പ്രസിദ്ധീകരിക്കാമെന്ന് സുപ്രീം കോടതി ഉത്തരവ് വന്നതോടെ ഫലത്തിനായി കാത്തിരിക്കുകയാണ് വിദ്യാര്‍ത്ഥികള്‍. നീറ്റ് പരീക്ഷ ഫലം പത്ത് ദിവസത്തിനുള്ളില്‍ പ്രഖ്യാപിക്കണമെന്നാണ് കോടതി ഉത്തരവ്. ഫലം പ്രസിദ്ധീകരിക്കുന്നത് തടഞ്ഞ മദ്രാസ് ഹൈക്കോടതി വിധി റദ്ദാക്കിയാണ് സുപ്രിംകോടതിയുടെ വിധി. സി.ബി.എസ്.ഇക്ക് പ്രവേശന പ്രക്രിയകള്‍ ആരംഭിക്കാമെന്നും കോടതി പറഞ്ഞു. സി.ബി.എസ്.ഇ നല്‍കിയ ഹരജിയിലാണ് പരമോന്നത കോടതിയുടെ ഉത്തരവ്. ജസ്റ്റിസ് പ്രഫുല്ല സി. പന്ത്, ജസ്റ്റിസ് ദീപക് ഗുപ്ത എന്നിവരുടെ അവധിക്കാല ബെഞ്ചാണ് വിധി … Continue reading "നീറ്റ് ഫലം കാത്ത് വിദ്യാര്‍ത്ഥികള്‍"

Published On:Jun 12, 2017 | 12:48 pm

College Students New Image Full

 

 

 

 

ഒടുവില്‍ നീറ്റ് ഫലം പ്രസിദ്ധീകരിക്കാമെന്ന് സുപ്രീം കോടതി ഉത്തരവ് വന്നതോടെ ഫലത്തിനായി കാത്തിരിക്കുകയാണ് വിദ്യാര്‍ത്ഥികള്‍. നീറ്റ് പരീക്ഷ ഫലം പത്ത് ദിവസത്തിനുള്ളില്‍ പ്രഖ്യാപിക്കണമെന്നാണ് കോടതി ഉത്തരവ്. ഫലം പ്രസിദ്ധീകരിക്കുന്നത് തടഞ്ഞ മദ്രാസ് ഹൈക്കോടതി വിധി റദ്ദാക്കിയാണ് സുപ്രിംകോടതിയുടെ വിധി. സി.ബി.എസ്.ഇക്ക് പ്രവേശന പ്രക്രിയകള്‍ ആരംഭിക്കാമെന്നും കോടതി പറഞ്ഞു.
സി.ബി.എസ്.ഇ നല്‍കിയ ഹരജിയിലാണ് പരമോന്നത കോടതിയുടെ ഉത്തരവ്. ജസ്റ്റിസ് പ്രഫുല്ല സി. പന്ത്, ജസ്റ്റിസ് ദീപക് ഗുപ്ത എന്നിവരുടെ അവധിക്കാല ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. നീറ്റ് പ്രവേശന പരീക്ഷയുമായി ബന്ധപ്പെട്ട ഹരജികള്‍ സ്വീകരിക്കരുതെന്ന് രാജ്യത്തെ ഹൈക്കോടതികളോട് സുപ്രീംകോടതി ആവശ്യപ്പെട്ടു.
കഴിഞ്ഞ മാസം 24നാണ് മദ്രാസ് ഹൈക്കോടതി ഫലം പ്രസിദ്ധീകരിക്കുന്നത് താല്‍ക്കാലികമായി തടഞ്ഞത്. ഇംഗ്ലീഷിലും തമിഴിലും നല്‍കിയ ചോദ്യങ്ങള്‍ തമ്മില്‍ വലിയ വ്യത്യാസമുണ്ടായിരുന്നതായി ചൂണ്ടിക്കാണിച്ച് നല്‍കിയ ഹരജികള്‍ പരിഗണിക്കവെയാണ് ഹൈക്കോടതി ഫലം സ്‌റ്റേ ചെയ്തത്. ഫലം പ്രസിദ്ധീകരിക്കാന്‍ കഴിയാതായതോടെ മെഡിക്കല്‍ കോഴ്‌സുകളുടെ പ്രവേശന ഷെഡ്യൂള്‍ താളംതെറ്റിയിരിക്കയാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സി.ബി.എസ്.ഇ ഹരജി.

LIVE NEWS - ONLINE

  • 1
    7 hours ago

    ജപ്പാനില്‍ ഭൂകമ്പം

  • 2
    9 hours ago

    പുല്‍വാമയില്‍ പോലീസ് സ്റ്റേഷനുനേരെ ഗ്രനേഡ് ആക്രമണം

  • 3
    10 hours ago

    പ്രധാനമന്ത്രി വിളിച്ച യോഗത്തില്‍ പങ്കെടുക്കില്ലെന്ന് മമത ബാനര്‍ജി

  • 4
    12 hours ago

    ബിനോയി കോടിയേരിക്കെതിരായ പരാതി; പാര്‍ട്ടിക്ക് ഒന്നും ചെയ്യാനില്ല: ബൃന്ദാകാരാട്ട്

  • 5
    16 hours ago

    ബിനോയിക്കെതിരായ പരാതിയെ കുറിച്ച് അറിയില്ലെന്ന് യെച്ചൂരി

  • 6
    16 hours ago

    ബിനോയിക്കെതിരെ പരാതി നല്‍കിയ യുവതിക്കെതിരെ കേസെടുത്തേക്കും

  • 7
    17 hours ago

    പോലീസ് കമ്മീഷണറേറ്റുകള്‍ ധൃതിപിടിച്ച് നടപ്പാക്കില്ല: മുഖ്യമന്ത്രി

  • 8
    17 hours ago

    അശ്ലീല ഫോണ്‍ സംഭാഷണം: നടന്‍ വിനായകനെ അറസ്റ്റ് ചെയ്‌തേക്കും

  • 9
    17 hours ago

    ക്വാറിയില്‍ മണ്ണിടിഞ്ഞ് രണ്ടുപേര്‍ മരിച്ചു